രാജ്യത്തെ പണപ്പെരുപ്പനിരക്ക് 9.06 ശതമാനമായി ഉയര്‍ന്നു. പെട്രോള്‍ വിലയിലും പഴങ്ങളുടെയും മറ്റും വിലയിലുണ്ടായ വര്‍ധനവുമാണ് പണപ്പെരുപ്പനിരക്ക് വര്‍ധിക്കാന്‍ കാരണമായത്. ഇതോടെ റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയേക്കും.
അവശ്യസാധന വിലയില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണ് ഏപ്രിലില്‍ 8.66 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് മെയില്‍ ഒന്‍പത് കടന്നിരിക്കുന്നത്. പണപ്പെരുപ്പം ഉടന്‍ കുറയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് ഇപ്പോഴുണ്ടായ വര്‍ധന. പണപ്പെരുപ്പ നിരക്ക് ഉയര്‍ന്ന ഉത്കണ്ഠാജനകമാണെന്നാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ഇന്നലെ അഭിപ്രായപ്പെട്ടത്. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ സസൂക്ഷ്മം വീക്ഷിക്കുകയാണെന്നും വരും മാസങ്ങളില്‍ പണപ്പെരുപ്പനിരക്കില്‍ മാറ്റം വരുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. 2010 മെയ് മാസത്തില്‍ രേഖപ്പെടുത്തിയതില്‍നിന്നും കുറവാണ് ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്കെന്നും നിലവിലെ മാസത്തില്‍ കാണുന്നത് സമ്മിശ്ര പ്രതികരണമാണെന്നും മുഖര്‍ജി പറഞ്ഞു.
2010 മാര്‍ച്ച് മുതല്‍ ഒന്‍പത് തവണയാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ വര്‍ധന വരുത്തിയത്. നാളെ ചേരുന്ന റിസര്‍വ് ബാങ്കിന്റെ രണ്ടാംപാദ അവലോകന യോഗത്തില്‍ റിപ്പോ, റിവേഴ്‌സ് റിപ്പോ, വായ്പാ നിരക്കുകളില്‍ വര്‍ധന വരുത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പണപ്പെരുപ്പത്തിലെ വര്‍ധന തടയുന്നതിനും വ്യാവസായക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയത്തിനുമായിരിക്കും റിസര്‍വ് ബാങ്ക് പ്രധാന്യം നല്‍കുക. കഴിഞ്ഞ വര്‍ഷം 13.1 ശതമാനമായിരുന്ന രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചാ നിരക്ക് 6.3 ശതമാനമായാണ് ഇക്കുറി ഇടിഞ്ഞിരിക്കുന്നത്.
പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ടെക്സ്റ്റയില്‍ ഉല്‍പ്പന്നങ്ങളുടെയും പാല്‍, മുട്ട, മാസം, മത്സ്യം, പഴവര്‍ഗങ്ങള്‍പോലുള്ള ചില ഭക്ഷണ സാധനങ്ങളുടെയും വിലയില്‍ മെയ് മാസത്തില്‍ വര്‍ധന രേഖപ്പെടുത്തി.
janayugom news
രാജ്യത്തെ പണപ്പെരുപ്പനിരക്ക് 9.06 ശതമാനമായി ഉയര്‍ന്നു. പെട്രോള്‍ വിലയിലും പഴങ്ങളുടെയും മറ്റും വിലയിലുണ്ടായ വര്‍ധനവുമാണ് പണപ്പെരുപ്പനിരക്ക് വര്‍ധിക്കാന്‍ കാരണമായത്. ഇതോടെ റിസര്‍വ് ബാങ്ക് പലിശനിരക്കുകളില്‍ വീണ്ടും വര്‍ധന വരുത്തിയേക്കും.
ReplyDelete