Thursday, June 16, 2011

സ്‌പെക്ട്രം: പി എ സി റിപ്പോര്‍ട്ട് സ്പീക്കര്‍ തള്ളി

2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മുരളിമനോര്‍ ജോഷി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ചു.

കരട് റിപ്പോര്‍ട്ട് പി എ സി ചെയര്‍മാന് തിരിച്ചയച്ചെന്ന്  പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വൃത്തങ്ങള്‍ പറഞ്ഞു. ജോഷി കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഒന്നര മാസത്തിനു ശേഷമാണ് സ്പീക്കറുടെ അസാധാരണ നടപടി. പി എ സിയുടെ കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 30നായിരുന്നു റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കുന്നതിനായി അദ്ദേഹം സ്പീക്കര്‍ക്ക് കൈമാറിയത്. പി എ സിയിലെ യു പി എ അംഗങ്ങള്‍ കരട് തള്ളിയെങ്കിലും അത് വകവയ്ക്കാതെയാണ് ജോഷി റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് കൈമാറിയത്.

janayugom news

1 comment:

  1. 2ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ മുരളിമനോര്‍ ജോഷി സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ തിരിച്ചയച്ചു.

    ReplyDelete