പാലാ: പൊലീസിന്റെ കണ്‍മുന്നില്‍ സാമൂഹ്യവിരുദ്ധന്റെ ശല്യംമൂലം വിഷമിച്ച വിദ്യാര്‍ഥിനികളെ നിര്‍മ്മാണ തൊഴിലാളി സ്ത്രീകള്‍ എത്തി മോചിപ്പിച്ചു. മദ്യലഹരിയില്‍ ഏറെ നേരം പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ പിടികൂടി കസ്റ്റഡിയില്‍ നല്‍കിയിട്ടും പൊലീസ് വിട്ടയച്ചതായി പരാതി. വിളക്കുമാടം സ്വദേശി ടോജോ എന്നയാളെയാണ് പൊലീസ് കേസ് എടുക്കാതെ വിട്ടയച്ചത്. പാലാ ടൗണ്‍ ബസ്റ്റാന്‍ഡില്‍ ഇതോടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതായിരിക്കുകയാണ്.
ശനിയാഴ്ച വൈകിട്ട് നാലിന് സ്റ്റാന്‍ഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മദ്യപിച്ച് എത്തിയ സാമൂഹ്യ വിരുദ്ധന്‍ പൊലീസ് നോക്കി നില്‍ക്കേ പെണ്‍കുട്ടികളെ തുടര്‍ച്ചയായി ശല്യം ചെയ്തത്. സ്ത്രീകളും പെണ്‍കുട്ടികളും മാറി പോയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. ഇയാള്‍ ദേഹത്ത് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ അലറി കരഞ്ഞെങ്കിലും ആരും സഹായത്തിന് എത്തിയില്ല. ഈ സമയം സമീപത്തെ മരച്ചുവട്ടില്‍ സംഭവം നോക്കി രസിച്ച് ഫ്ളയിങ് സ്ക്വാഡിലെ പൊലീസുകാര്‍ ജീപ്പില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഏഴോളം പൊലീസുകാര്‍ ഈ സമയം സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ സാമൂഹ്യ വിരുദ്ധനെ തടയാനോ പിടികൂടാനോ ശ്രമിക്കാത്തതില്‍ മറ്റ് യാത്രക്കാര്‍ പരസ്പരം പരിഭവം പറഞ്ഞെങ്കിലും ഇവരും സഹായിക്കാന്‍ എത്തിയില്ല.
ഈ സമയത്താണ് ജോലി കഴിഞ്ഞ് എത്തിയ തൊഴിലാളി സ്ത്രീകള്‍ സംഭവം കാണുന്നത്. സാമൂഹ്യവിരുദ്ധന്‍ പെണ്‍കുട്ടികളെ പിന്നാലെകൂടി ശല്യം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. സ്ത്രീ തൊഴിലാളികളുടെ കൈക്കരുത്ത് അറിഞ്ഞതോടെ മദ്യത്തിന്റെ കെട്ടടങ്ങി റിവര്‍വ്യൂ റോഡിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ മറ്റ് യാത്രക്കാര്‍ ഉള്‍പ്പെടെ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനക്കായി യുവാവിനെ ജീപ്പില്‍ കയറ്റി ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാര്‍ ഇയാളെ വിട്ടയക്കുകയായിരുന്നു. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ ദേഹത്ത് പരിക്കേറ്റുവെന്ന് പറഞ്ഞ് യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
deshabhimani 050611

പൊലീസിന്റെ കണ്‍മുന്നില്‍ സാമൂഹ്യവിരുദ്ധന്റെ ശല്യംമൂലം വിഷമിച്ച വിദ്യാര്‍ഥിനികളെ നിര്‍മ്മാണ തൊഴിലാളി സ്ത്രീകള്‍ എത്തി മോചിപ്പിച്ചു. മദ്യലഹരിയില്‍ ഏറെ നേരം പെണ്‍കുട്ടികളെ ശല്യം ചെയ്ത യുവാവിനെ പിടികൂടി കസ്റ്റഡിയില്‍ നല്‍കിയിട്ടും പൊലീസ് വിട്ടയച്ചതായി പരാതി.
ReplyDelete