Friday, June 10, 2011

ഇടപ്പള്ളിമുതല്‍ അരൂര്‍വരെ ദേശീയപാതയില്‍ ഇന്നു രാത്രിമുതല്‍ ടോള്‍

ദേശീയപാതയിലൂടെ വാഹനങ്ങളുടെ സൗജന്യയാത്ര അവസാനിക്കുന്നു. ദേശീയപാത 47ല്‍ ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ടോള്‍ നിലവില്‍വരും. സംസ്ഥാനത്ത് ആദ്യമായാണ് റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത്. കൊച്ചിന്‍ പോര്‍ട്ട് റോഡ് കമ്പനിക്കാണ് ടോള്‍ പിരിക്കാനുള്ള കരാര്‍ . കുമ്പളത്താണ് ടോള്‍ഗേറ്റ്. ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള 20 കിലോമീറ്റര്‍ നാലുവരിപ്പാതയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ടോള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ സമീപവാസികള്‍ക്കുപോലും ദൈന്യംദിന കാര്യങ്ങള്‍ക്ക് റോഡില്‍ സഞ്ചരിക്കാന്‍ പണം നല്‍കണം.

കാറും ജീപ്പും ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 15 രൂപയാണ് ടോള്‍ . ദിവസം മുഴുവന്‍ ഇരുവശത്തേക്കും സഞ്ചരിക്കാന്‍ 20 രൂപ നല്‍കണം. ചെറിയ ചരക്കുവാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 25ഉം ദിവസം മുഴുവന്‍ 36 രൂപയുമാണ് അടയ്ക്കേണ്ടത്. ബസിനും ട്രക്കിനും യഥാക്രമം 50ഉം 75ഉം രൂപ നല്‍കണം. വലിയ വാഹനങ്ങള്‍ക്ക് 80ഉം 115ഉം രൂപയാണ് ടോള്‍ . ഒരുമാസത്തേക്ക് ടോള്‍ : കാറ്, ജിപ്പ്-415, ചെറിയ ചരക്കു വാഹനങ്ങള്‍ -730, ബസ്, ട്രക്ക്-1460, വലിയ വാഹനങ്ങള്‍ -2345. പ്രദേശവാസികള്‍ക്ക് പ്രതിമാസ ടോള്‍നിരക്കില്‍ ഇളവുണ്ട്. കാറിനും ജീപ്പിനും 150 രൂപയും ചെറിയ ചരക്കു വാഹനങ്ങള്‍ക്ക് 300 രൂപയുമാണ് മാസം നല്‍കേണ്ടത്.

സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കുവരെ ടോള്‍ നല്‍കേണ്ടിവരും. സംസ്ഥാന നിയമസഭാധ്യക്ഷന്‍ , മന്ത്രിമാര്‍ എന്നിവര്‍ക്കുവരെയുള്ളൂ സൗജന്യം. യൂണിഫോമിലുള്ള സൈനിക, അര്‍ധ സൈനിക, പൊലീസ് വാഹനങ്ങള്‍ക്കും ടോള്‍ വേണ്ട. ആംബുലന്‍സുകളെയും ടോള്‍പിരിവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടപ്പള്ളിമുതല്‍ മണ്ണുത്തിവരെയുള്ള ഭാഗത്തും അടുത്തദിവസംതന്നെ ടോള്‍ ഏര്‍പ്പെടുത്തും

ദേശാഭിമാനി 100611

1 comment:

  1. ദേശീയപാതയിലൂടെ വാഹനങ്ങളുടെ സൗജന്യയാത്ര അവസാനിക്കുന്നു. ദേശീയപാത 47ല്‍ ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള ഭാഗത്ത് വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ടോള്‍ നിലവില്‍വരും. സംസ്ഥാനത്ത് ആദ്യമായാണ് റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നത്. കൊച്ചിന്‍ പോര്‍ട്ട് റോഡ് കമ്പനിക്കാണ് ടോള്‍ പിരിക്കാനുള്ള കരാര്‍ . കുമ്പളത്താണ് ടോള്‍ഗേറ്റ്. ഇടപ്പള്ളിമുതല്‍ അരൂര്‍വരെയുള്ള 20 കിലോമീറ്റര്‍ നാലുവരിപ്പാതയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റി ടോള്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ സമീപവാസികള്‍ക്കുപോലും ദൈന്യംദിന കാര്യങ്ങള്‍ക്ക് റോഡില്‍ സഞ്ചരിക്കാന്‍ പണം നല്‍കണം.

    ReplyDelete