സംസ്ഥാന പൊലീസിലെ അഴിച്ചുപണിക്ക് മത, സാമുദായിക പരിഗണനയും കണക്കിലെടുക്കണമെന്ന് രഹസ്യ തീരുമാനം. അതേസമയം, എസ്ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരെ മാറ്റി നിയമിക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകി അഴിമതിക്ക് പഴുതുള്ള കേന്ദ്രങ്ങളില്‍ നിയമനം തരപ്പെടുത്താന്‍ ലേലം വിളിയാണ്. ഇതിനിടെയാണ് ജാതിയും മതവും പരിഗണിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നത്. യുഡിഎഫിലെ ചില ഘടകകക്ഷികളും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡിജിപി ജേക്കബ് പുന്നൂസ്, ജയില്‍ മേധാവി അലക്സാണ്ടര്‍ ജേക്കബ്, വിജിലന്‍സ് ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ, ഇന്റലിജന്‍സ് മേധാവി എ ഹേമചന്ദ്രന്‍ എന്നിവരെ മാറ്റാന്‍ ഇടയില്ല. ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് വിന്‍സന്‍ എം പോളിനെ മാറ്റണമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസ് പുനരന്വേഷിക്കുന്ന സംഘത്തിന് മേല്‍നോട്ടം വഹിക്കുന്നത് വിന്‍സന്‍ എം പോളാണ്. പകരം നിയമിക്കാന്‍ യോഗ്യരായ ആളില്ലാത്തതാണ് ഡിജിപി ജേക്കബ് പുന്നൂസിനെയും മറ്റും മാറ്റാത്തതിന് കാരണം.
എസ്ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ളവരെ മാറ്റുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ തര്‍ക്കത്തിലാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ മാറ്റിനിയമിക്കേണ്ടവരുടെ പട്ടിക നല്‍കിയിട്ടുണ്ട്. ഇതില്‍ ചിലരെ മാറ്റുന്നതിനെതിരെ മറ്റ് നേതാക്കളും രംഗത്ത് വന്നു. മത, സാമുദായിക നേതാക്കളും ഡിവൈഎസ്പിമാര്‍ വരെയുള്ളവര്‍ക്കുവേണ്ടി രംഗത്തുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പതിവുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷന്‍ , സ്ഥലംമാറ്റം എന്നിവ തെരഞ്ഞെടുപ്പ് മൂലം കുടിശ്ശികയാണ്. തെരഞ്ഞെടുപ്പ് പ്രമാണിച്ച് ജില്ല വിട്ട് മാറ്റിയവര്‍ക്ക് സ്വന്തം ജില്ലയിലേക്ക് പോകാനും കഴിഞ്ഞിട്ടില്ല. സിറ്റി പൊലീസ് കമീഷണര്‍മാര്‍ , റേഞ്ച് ഐജിമാര്‍ , എസ്പിമാര്‍ എന്നിവരെ മാറ്റിനിയമിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും യോഗത്തില്‍ പങ്കെടുത്തു. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ജില്ലാതലത്തിലും മറ്റും നിയമിച്ചശേഷം താഴോട്ടുള്ള മാറ്റം പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം. സിറ്റി പൊലീസ് കമീഷണര്‍ , എസ്പി എന്നിവരുടെ മാറ്റം അടുത്ത ആഴ്ച തീരുമാനിക്കുമെന്നാണ് സൂചന. കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നിയമനത്തിന് സാമുദായികപരിഗണന കണക്കിലെടുക്കണമെന്നാണ് യുഡിഎഫിലെ ഘടകകക്ഷിനേതാക്കള്‍ ആവശ്യപ്പെടുന്നത്.
ദേശാഭിമാനി 100611

ReplyDelete