കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കിയവ വീണ്ടും അപ്ഗ്രേഡ് ചെയ്യുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റിന്റെ പ്രഖ്യാപനം. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ഈ വര്‍ഷം 13 ഹൈസ്കൂള്‍ ആരംഭിക്കുമെന്നാണ് ലീഗ് നേതാവിന്റേതായി പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത. ഇതില്‍ പറയുന്ന 13 സ്കൂളും കഴിഞ്ഞവര്‍ഷം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളായി ഉയര്‍ത്തിയതാണ്. ആര്‍എംഎസ്എ പദ്ധതിയില്‍ സംസ്ഥാനത്ത് 60 ഹൈസ്കൂളാണ് അനുവദിച്ചത്. പദ്ധതിപ്രകാരം സ്കൂളുകള്‍ക്ക് കെട്ടിടം പണിയാന്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ക്ലാസും ആരംഭിച്ചപ്പോഴാണ് ഈ വര്‍ഷം ആരംഭിക്കുമെന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ടിയുടെ ജില്ലാപ്രസിഡന്റിന്റെ പ്രസ്താവന.
ഗവ. യുപി സ്കൂളുകളായ പെര്‍ഡാല, കൊടിയമ്മ, ചാമുണ്ഡിക്കുന്ന്, മൂടംബയല്‍ , പെരുമ്പട്ട, പാണത്തൂര്‍ , കടമ്പാര്‍ , തായിനേരി, തൈക്കടപ്പുറം, ബാര, ഉദ്യാവര്‍ , കൊളത്തൂര്‍ എന്നീ സ്കൂളുകള്‍ ഹൈസ്കൂളായതിന്റെ ഉദ്ഘാടനങ്ങള്‍ ആഘോഷപൂര്‍വം നടന്നതാണ്. മുന്നാട് ആരംഭിച്ച പുതിയ ഹൈസ്കൂളില്‍ എട്ട്, ഒമ്പത് ക്ലാസുകള്‍ കഴിഞ്ഞ വര്‍ഷംതന്നെ ആരംഭിച്ചു. ഇവയെല്ലാം വീണ്ടും അനുവദിക്കുമെന്ന പ്രസ്താവനയിറക്കി ലീഗ് നേതാവ് സ്വയം അപഹാസ്യനായി.
എട്ട് ജില്ലകളില്‍ പ്ലസ്ടുവിന് സര്‍ക്കാര്‍ , എയ്ഡഡ് മേഖലയില്‍ അധിക ബാച്ച് അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ അവഗണിച്ച ദിവസമാണ് ഒരു വര്‍ഷം മുമ്പ് അനുവദിച്ച സ്കൂള്‍ വീണ്ടും അനുവദിക്കുമെന്ന ലീഗ് നേതാവിന്റെ പ്രസ്താവന. വകുപ്പ് ഭരിക്കുന്നത് സ്വന്തം പാര്‍ടിയുടെ മന്ത്രിയാണെങ്കിലും പുതിയ സ്കൂള്‍ അനുവദിക്കുന്ന കാര്യം എങ്ങനെ പാര്‍ടിയുടെ ജില്ലാപ്രസിഡന്റ് പ്രഖ്യാപിക്കുമെന്നതും വിവാദമായിട്ടുണ്ട്. എംഎല്‍എ പോലും അല്ലാത്ത നേതാവ് സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രസ്താവന നടത്തുന്നത് വകുപ്പില്‍ പുറത്തുനിന്നുള്ള ഇടപെടലിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സംശയിക്കുന്നു. ലീഗിന്റെ വകുപ്പില്‍ പ്രാദേശിക ലീഗുകാരുടെ ഭരണമാണുണ്ടാകാന്‍ പോകുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചെര്‍ക്കളത്തിന്റെ പ്രസ്താവന ഇതിന്റെ തുടക്കം മാത്രമാണ്. ന്യായമായി ലഭിക്കേണ്ട പ്ലസ് ടു അധിക ബാച്ച് വാങ്ങിയെടുക്കാന്‍ കഴിയാത്തതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ലീഗ് നേതാവിന്റേത്.
deshabhimani 100611
എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളാക്കിയവ വീണ്ടും അപ്ഗ്രേഡ് ചെയ്യുമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റിന്റെ പ്രഖ്യാപനം. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ഈ വര്‍ഷം 13 ഹൈസ്കൂള്‍ ആരംഭിക്കുമെന്നാണ് ലീഗ് നേതാവിന്റേതായി പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത. ഇതില്‍ പറയുന്ന 13 സ്കൂളും കഴിഞ്ഞവര്‍ഷം അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂളായി ഉയര്‍ത്തിയതാണ്. ആര്‍എംഎസ്എ പദ്ധതിയില്‍ സംസ്ഥാനത്ത് 60 ഹൈസ്കൂളാണ് അനുവദിച്ചത്. പദ്ധതിപ്രകാരം സ്കൂളുകള്‍ക്ക് കെട്ടിടം പണിയാന്‍ 20 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ക്ലാസും ആരംഭിച്ചപ്പോഴാണ് ഈ വര്‍ഷം ആരംഭിക്കുമെന്ന വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ടിയുടെ ജില്ലാപ്രസിഡന്റിന്റെ പ്രസ്താവന.
ReplyDelete