പാബ്ലോ പിക്കാസോയെ സ്പാനിഷ് ചിത്രകാരന്‍ എന്നു വ്യവഹരിക്കുന്നതിലെ അതേ ന്യൂനത തന്നെയാണ് എം എഫ് ഹുസൈനെ ഇന്ത്യന്‍ ചിത്രമെഴുത്തുകാരനെന്നു വിശേഷിപ്പിക്കുന്നതിലുമുള്ളത്. രാജ്യാതിര്‍ത്തികളെ അതിലംഘിച്ചു നില്‍ക്കുന്ന സാര്‍വലൗകികതയുടെ വിശാലതയിലാണ് മഹാന്മാരുടെ സര്‍ഗാത്മക ജീവിതം ഇടംകണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചയാള്‍ എന്ന ആവര്‍ത്തിക്കപ്പെടുന്ന വിശേഷണം ഹുസൈനെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരിക്കില്ല. എങ്കിലും ഇന്ത്യ എന്ന വലിയ സംസ്‌കാരിക ഭൂമികയെ ആഴത്തില്‍ അറിയുകയും അതിലൂടെ സ്വയം രൂപപ്പെടുകയും വികസിക്കുകയും ചെയ്ത കലാകാരനായിരുന്നു ഹുസൈന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നെത്തി ചിത്രകലയുടെ ആഗോള വിഹാസ്സില്‍ ഹുസൈനോളം തിളങ്ങിനിന്ന കലാകാരന്മാര്‍ സമീപകാല ചരിത്രത്തില്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയുള്ള ഒരു കലാകാരന് ഈ രാജ്യത്ത് അന്ത്യവിശ്രമമൊരുക്കാന്‍ പോലും നമുക്കായില്ല എന്നത് ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്ന ഓരോരുത്തരേയും വേദനിപ്പിക്കേണ്ടതുതന്നെയാണ്.
ഏതു കലാസൃഷ്ടിയെയും പോലെ എം എഫ് ഹുസൈന്റെ രചനകളും ആസ്വാദനത്തിന്റെ തുറസ്സായ സാധ്യതകളാണ് അനുവാചകനുമുന്നില്‍ തുറന്നിടുന്നത്. ആസ്വാദന ബോധത്തിന്റെയും പരിചയത്തിന്റെയും പഠനത്തിന്റെയുമൊക്കെ അളവനുസരിച്ച് ഓരോ കലാസൃഷ്ടിയും ഓരോന്നായി അനുവാചകന് ബോധ്യപ്പെടുന്നു. സൃഷ്ടി പൂര്‍ത്തിയാവുന്നതോടെ സ്രഷ്ടാവ് ഇല്ലാതായെന്നും പിന്നെയുള്ളത് അനുവാചകന്‍ മാത്രമാണെന്നുമുള്ള കലാസിദ്ധാന്തങ്ങള്‍ തന്നെ രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ കലയെക്കുറിച്ചും കലാസൃഷ്ടിയെക്കുറിച്ചും പ്രാഥമിക ധാരണപോലുമില്ലാത്ത ലളിതബുദ്ധികള്‍ കലാകാരനെ വിലയിരുത്തുന്നതിലെ അബദ്ധമാണ് എം എഫ് ഹുസൈന്റെ സ്വയം പ്രഖ്യാപിത നാടുകടത്തില്‍ എത്തിച്ചത്. ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ചെന്നായിരുന്നു വര്‍ഗീയഭ്രാന്തു പിടിച്ചവര്‍ ഹുസൈനെതിരെ ഉയര്‍ത്തിയ ആക്ഷേപം. ഇതിനെത്തുടര്‍ന്ന് നിയമനടപടികളുടെ പ്രവാഹം തന്നെ അദ്ദേഹത്തിനെതിരെയുണ്ടായി. ഇതുംപോരാഞ്ഞ് അവര്‍ ഹുസൈനെതിരെ വധഭീഷണി മുഴക്കി, അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ നശിപ്പിച്ചു. ഹുസൈനെ രാജാ രവിവര്‍മ പുരസ്‌കാരം നല്‍കി ആദരിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും കലയെ മനസ്സിലാക്കാനാവാത്ത മൗലികവാദികള്‍ രംഗത്തുവന്നു. നാട്ടില്‍ സ്വസ്ഥതയില്ലാതെ വന്നപ്പോഴാണ് അദ്ദേഹം ഇന്ത്യ വിട്ടതും ഖത്തര്‍ പൗരത്വം സ്വീകരിച്ചതും. ആ വലിയ കലാകാരനെ സ്‌നേഹിച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം വേദനിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്.
മതസാരങ്ങളെ ആഴത്തില്‍ പഠിക്കുകയും അവയെ ആദരിക്കുകയും ചെയ്തിരുന്നയാളാണ് ഹുസൈനെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. താനൊരു വിശ്വാസിയാണെന്നും എന്നാല്‍ ഭക്തിനിര്‍ഭരനായ വിശ്വാസി എന്നതിനേക്കാള്‍ നല്ലൊരു മനുഷ്യന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നും ഹുസൈന്‍ തന്നെ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ ചിത്രീകരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ തീര്‍ത്തും തെറ്റായി മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയാണ് സംഘപരിവാറും മറ്റ് വലതുപക്ഷ സംഘടകളും ചെയ്തത്. അവരില്‍നിന്ന് അദ്ദേഹത്തിന് വേണ്ട സംരക്ഷണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു കഴിഞ്ഞുമില്ല. ഇന്ത്യയിലേയ്ക്കു തിരിച്ചുവരണമെന്നും അവസാന നാളുകള്‍ നാട്ടില്‍ ചെലവഴിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചുനല്‍കാന്‍ പോലും നമ്മുടെ ഭരണകര്‍ത്താക്കള്‍ക്കായില്ല. വേദനാനിര്‍ഭരമായ ഈ മടക്കത്തിന്റെ വേളയിലെങ്കിലും അദ്ദേഹത്തോട് തെറ്റു ചെയ്തവര്‍ അതേറ്റു പറഞ്ഞത് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ കളങ്കം മായ്ചുകളയാന്‍ തയ്യാറാവണം. അല്ലാത്തപക്ഷം ഹുസൈന്‍ എന്ന മഹാനായ കലാകാരനോട് ചെയ്ത അക്ഷന്തവ്യമായ അപരാധത്തിന്റെ മുറിവുകള്‍, നമ്മുടെ സാസ്‌കാരിക ജീവതത്തെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും.
janayugom editorial 100611
പാബ്ലോ പിക്കാസോയെ സ്പാനിഷ് ചിത്രകാരന്‍ എന്നു വ്യവഹരിക്കുന്നതിലെ അതേ ന്യൂനത തന്നെയാണ് എം എഫ് ഹുസൈനെ ഇന്ത്യന്‍ ചിത്രമെഴുത്തുകാരനെന്നു വിശേഷിപ്പിക്കുന്നതിലുമുള്ളത്. രാജ്യാതിര്‍ത്തികളെ അതിലംഘിച്ചു നില്‍ക്കുന്ന സാര്‍വലൗകികതയുടെ വിശാലതയിലാണ് മഹാന്മാരുടെ സര്‍ഗാത്മക ജീവിതം ഇടംകണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ചിത്രകലയെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചയാള്‍ എന്ന ആവര്‍ത്തിക്കപ്പെടുന്ന വിശേഷണം ഹുസൈനെ ഉള്‍ക്കൊള്ളാന്‍ പോന്നതായിരിക്കില്ല. എങ്കിലും ഇന്ത്യ എന്ന വലിയ സംസ്‌കാരിക ഭൂമികയെ ആഴത്തില്‍ അറിയുകയും അതിലൂടെ സ്വയം രൂപപ്പെടുകയും വികസിക്കുകയും ചെയ്ത കലാകാരനായിരുന്നു ഹുസൈന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍നിന്നെത്തി ചിത്രകലയുടെ ആഗോള വിഹാസ്സില്‍ ഹുസൈനോളം തിളങ്ങിനിന്ന കലാകാരന്മാര്‍ സമീപകാല ചരിത്രത്തില്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയുള്ള ഒരു കലാകാരന് ഈ രാജ്യത്ത് അന്ത്യവിശ്രമമൊരുക്കാന്‍ പോലും നമുക്കായില്ല എന്നത് ഇന്ത്യക്കാര്‍ എന്ന് അഭിമാനിക്കുന്ന ഓരോരുത്തരേയും വേദനിപ്പിക്കേണ്ടതുതന്നെയാണ്.
ReplyDeleteഎം.എഫ്. ഹുസൈനിന് ആദരാഞ്ജലികള്‍
ReplyDelete