Monday, July 25, 2011

സ്വിസ് ബാങ്കുകളില്‍ ഇന്ത്യന്‍ നിക്ഷേപം 11,000 കോടി

ജനീവ: സ്വിറ്റ്സര്‍ലന്‍ഡ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 11,000 കോടി രൂപ നിക്ഷേപമുള്ളതായി സ്വിസ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമായാണ് ഇവിടെ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. സ്വിസ്ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് ഇന്ത്യയില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ മറ്റ് സുരക്ഷിതസ്ഥലങ്ങളിലേക്ക് നിക്ഷേപം മാറ്റുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ വ്യക്തികളുടെയും സാമ്പത്തികസ്ഥാപനങ്ങളുടെയും വന്‍കിട കമ്പനികളുടെയും നിക്ഷേപമാണ് ഇവിടെയുള്ളത്. ഇതിന്റെ വിശദാംശം വെളിപ്പെടുത്താന്‍ കേന്ദ്രബാങ്ക് തയ്യാറായില്ല. വിവാദത്തെതുടര്‍ന്ന് കഴിഞ്ഞമൂന്നുവര്‍ഷത്തിനിടെ അയ്യായിരംകോടിയോളം രൂപ ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍നിന്ന് മാറ്റിയിട്ടുണ്ടെന്ന് കേന്ദ്രബാങ്കിന്റെ കണക്കുകള്‍ പറയുന്നു. മധ്യപൂര്‍വേഷ്യ, സിംഗപ്പൂര്‍ , മൗറീഷ്യസ് എന്നിവിടങ്ങളിലേക്കാണ് നിക്ഷേപം മാറ്റുന്നത്.

deshabhimani 250711

1 comment:

  1. സ്വിറ്റ്സര്‍ലന്‍ഡ് ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 11,000 കോടി രൂപ നിക്ഷേപമുള്ളതായി സ്വിസ് ബാങ്ക് അധികൃതര്‍ വെളിപ്പെടുത്തി. ആദ്യമായാണ് ഇവിടെ ഇന്ത്യക്കാര്‍ നടത്തിയ നിക്ഷേപത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.

    ReplyDelete