അഹമ്മദാബാദ്: നരേന്ദ്രമോഡി സര്‍ക്കാരില്‍നിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകര്‍ സംഘടന രൂപീകരിക്കുന്നു. വിവരാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് മോഡിസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് യോഗം കുറ്റപ്പെടുത്തി. 52 ശതമാനം അപേക്ഷകളും ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ നിരസിച്ചു. അനീതി തുറന്നുകാട്ടുന്നവര്‍ ഗുജറാത്തില്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയുമാണ്. തങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് സന്നദ്ധ സംഘടനയായ ക്രാന്തിയുടെ ഭാരവാഹി ഭരത്സിങ് സല പറഞ്ഞു.
മോഡിയെ പ്രശംസിച്ച വസ്താന്‍വിയെ പുറത്താക്കി
ദിയോബന്ദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തി ച്ച മൗലാന ഗുലാം മുഹമ്മദ് വസ്താന്‍വിയെ ഉത്തര്‍പ്രദേശിലെ ദിയോബന്ദിലെ ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂമിന്റെ വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് പുറത്താക്കി. ജനുവരിയില്‍ വിവാദം ഉണ്ടായതുമുതല്‍ വൈസ്ചാന്‍സലറുടെ ചുമതല വഹിക്കുന്ന മുഫ്തി അബുള്‍ ക്വാസിം നുമാനിയാണ് പുതിയ തലവന്‍ . സംഘടനയുടെ ഭരണനിര്‍വഹണസമിതിയായ മജ്ലിസ് ഇ ഷൂറയുടെ യോഗശേഷം നുമാനിയാണ് തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. കമ്മിറ്റിയിലെ ഒമ്പതു അംഗങ്ങളില്‍ അഞ്ചുപേരുടെ പിന്തുണയോടെയാണ് വസ്താന്‍വിയെ പുറത്താക്കാന്‍ തീരുമാനിച്ചത്. വസ്താന്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ ഫെബ്രുവരിയില്‍ നിയോഗിച്ച മൂന്നംഗസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തശേഷമാണ് നടപടി. ജനുവരി പത്തിനാണ് ദാറുല്‍ ഉലൂമിന്റെ നേതൃത്വത്തിലേക്ക് വസ്താന്‍വി തെരഞ്ഞെടുക്കപ്പെട്ടത്. തൊട്ടുപിന്നാലെ മോഡിയെ പ്രശംസിച്ച് ഫെയ്സ്ബുക്കില്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
deshabhimani 250711
നരേന്ദ്രമോഡി സര്‍ക്കാരില്‍നിന്ന് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഗുജറാത്തിലെ വിവരാവകാശ പ്രവര്‍ത്തകര്‍ സംഘടന രൂപീകരിക്കുന്നു. വിവരാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് മോഡിസര്‍ക്കാരിന് താല്‍പ്പര്യമില്ലെന്ന് യോഗം കുറ്റപ്പെടുത്തി. 52 ശതമാനം അപേക്ഷകളും ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ നിരസിച്ചു. അനീതി തുറന്നുകാട്ടുന്നവര്‍ ഗുജറാത്തില്‍ ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയുമാണ്.
ReplyDelete