Wednesday, July 20, 2011

എന്‍ജി. മാനേജ്മെന്റുകള്‍ക്ക് അധികം കിട്ടുന്നത് 30 കോടി

സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ - എന്‍ജിനിയറിങ് മാനേജ്മെന്റുമായി സര്‍ക്കാരിന്റെ ഒത്തുകളി വീണ്ടും. എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് ഫീസ് കുത്തനെ കൂട്ടാന്‍ ഒത്താശചെയ്ത സര്‍ക്കാര്‍ , മെഡിക്കല്‍ മാനേജ്മെന്റുമായി ധാരണയില്‍ എത്തിയിട്ടും കരാറില്‍ ഒപ്പിടാന്‍ തയ്യാറായില്ല. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശനം നല്‍കുമെങ്കിലും ഫീസ് കുത്തനെ കൂട്ടി. സര്‍ക്കാര്‍ ഫീസ് എന്ന സങ്കല്‍പ്പംതന്നെ ഇതോടെ ഇല്ലാതാവുകയാണ്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് കഴിഞ്ഞവര്‍ഷത്തെ ട്യൂഷന്‍ ഫീസായ 35,000 രൂപയ്ക്കുപുറമെ 25,000 രൂപവീതം പ്രതിവര്‍ഷം സ്പെഷ്യല്‍ ഫീസായി ഈടാക്കും. ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പകുതിപ്പേര്‍ക്ക് പിന്നീട് 25,000 രൂപ സ്കോളര്‍ഷിപ്പായി നല്‍കുമെന്നാണ് പുറമെ പറയുന്നതെങ്കിലും മാനേജ്മെന്റുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ ഫീസ് തിരിച്ചുനല്‍കില്ലെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളും കഴിഞ്ഞവര്‍ഷത്തെ ഫീസായ 35,000 രൂപയ്ക്കുപകരം 60,000 രൂപ നല്‍കേണ്ടിവരും.

കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച 74 കോളേജിലായി പന്ത്രണ്ടായിരത്തോളം സീറ്റാണുള്ളത്. ഈ 12,000 കുട്ടികളില്‍നിന്നും 25,000 രൂപ അധികം ഈടാക്കുന്നതോടെ മാനേജ്മെന്റുകള്‍ക്ക് 30 കോടി രൂപയാണ് അധികമായി ലഭിക്കുന്നത്. ഇനി പകുതിപ്പേര്‍ക്ക് കാശ് തിരിച്ചുനല്‍കിയാല്‍പ്പോലും 15 കോടിയുടെ കൊള്ളയാണ് നടക്കുന്നത്. എന്‍ജിനിയറിങ് മാനേജ്മെന്റ് അസോസിയേഷന്‍ നേതാവുകൂടിയായ ലീഗ് നേതാവും ലീഗിലെ ചില ഉന്നതരും ഒത്തുകളിച്ചാണ് ഫീസ് കുത്തനെ കൂട്ടാന്‍ തീരുമാനിച്ചത്. അതേസമയം, നേരത്തെ കുറഞ്ഞ ഫീസില്‍ പ്രവേശനത്തിന് തയ്യാറായ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച കരാറില്‍ ഒപ്പിടാന്‍ എത്തിയെങ്കിലും മന്ത്രിമാര്‍ ഒന്നും പറയാതെ അവരെ തിരിച്ചയച്ചു. ഇനി എന്ന് വരണമെന്നുപോലും അവരോട് പറഞ്ഞിട്ടില്ല. ധാരണയായശേഷം കാരക്കോണം കോളേജ് ഇതില്‍നിന്ന് പിന്മാറി. മറ്റ് കോളേജുകളും ആവഴിക്ക് നീങ്ങുന്നെങ്കില്‍ ആയിക്കോട്ടെ എന്നനിലപാടാണ് സര്‍ക്കാരിന്.

ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിനുകീഴിലുള്ള മെഡിക്കല്‍ കോളേജുകളുമായുള്ള ചര്‍ച്ചയും വഴിമുട്ടിയിരിക്കുകയാണ്. കാത്തലിക് മാനേജ്മെന്റുകള്‍ നടത്തുന്ന എന്‍ജിനിയറിങ് കോളേജുകളും ധാരണയ്ക്ക് തയ്യാറായിട്ടില്ല. ശക്തമായ വിദ്യാര്‍ഥിപ്രക്ഷോഭത്തെയും ജനകീയപ്രതിഷേധത്തെയും തുടര്‍ന്നാണ് മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായത്. തുടര്‍ന്ന് സര്‍വകക്ഷിയോഗം വിളിച്ചപ്പോള്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്‍കുകയും ചെയ്തു. ഇതനുസരിച്ച് നടന്ന ചര്‍ച്ചയിലാണ് മെഡിക്കല്‍ മാനേജ്മെന്റുകള്‍ ധാരണയില്‍ എത്തിയത്. എന്നാല്‍ , ഈ ധാരണ അട്ടിമറിക്കുന്നതിനുപുറമെ എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് പുതിയ കൊള്ളയ്ക്ക് സര്‍ക്കാര്‍ അവസരവും ഒരുക്കിക്കൊടുത്തു.

deshabhimani 200711

1 comment:

  1. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ - എന്‍ജിനിയറിങ് മാനേജ്മെന്റുമായി സര്‍ക്കാരിന്റെ ഒത്തുകളി വീണ്ടും. എന്‍ജിനിയറിങ് മാനേജ്മെന്റുകള്‍ക്ക് ഫീസ് കുത്തനെ കൂട്ടാന്‍ ഒത്താശചെയ്ത സര്‍ക്കാര്‍ , മെഡിക്കല്‍ മാനേജ്മെന്റുമായി ധാരണയില്‍ എത്തിയിട്ടും കരാറില്‍ ഒപ്പിടാന്‍ തയ്യാറായില്ല. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളില്‍ 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്ന് പ്രവേശനം നല്‍കുമെങ്കിലും ഫീസ് കുത്തനെ കൂട്ടി. സര്‍ക്കാര്‍ ഫീസ് എന്ന സങ്കല്‍പ്പംതന്നെ ഇതോടെ ഇല്ലാതാവുകയാണ്. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് കഴിഞ്ഞവര്‍ഷത്തെ ട്യൂഷന്‍ ഫീസായ 35,000 രൂപയ്ക്കുപുറമെ 25,000 രൂപവീതം പ്രതിവര്‍ഷം സ്പെഷ്യല്‍ ഫീസായി ഈടാക്കും. ഇതില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പകുതിപ്പേര്‍ക്ക് പിന്നീട് 25,000 രൂപ സ്കോളര്‍ഷിപ്പായി നല്‍കുമെന്നാണ് പുറമെ പറയുന്നതെങ്കിലും മാനേജ്മെന്റുകള്‍ വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ ഫീസ് തിരിച്ചുനല്‍കില്ലെന്ന് ഉറപ്പാണ്. ചുരുക്കത്തില്‍ മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ഥികളും കഴിഞ്ഞവര്‍ഷത്തെ ഫീസായ 35,000 രൂപയ്ക്കുപകരം 60,000 രൂപ നല്‍കേണ്ടിവരും.

    ReplyDelete