ന്യൂഡല്‍ഹി: ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനികളെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ഉപനഷ്ടപരിഹാരചട്ടത്തില്‍ ഇന്ത്യ ഈ വര്‍ഷംതന്നെ ഒപ്പിടണമെന്ന് അമേരിക്ക. വിദേശമന്ത്രി എസ് എം കൃഷ്ണയുമായി ഹൈദരാബാദ് ഹൗസില്‍ നടന്ന രണ്ടാംവട്ട സുരക്ഷാചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റനാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലും ചട്ടത്തില്‍ ഉടന്‍ ഒപ്പിടണമെന്ന അമേരിക്കയുടെ ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്.
സിവില്‍ ആണവകരാറിന്റെ ഭാഗമായി ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ആണവവ്യാപാരത്തില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അര്‍ഹിക്കുന്ന വിഹിതം ഉറപ്പ് വരുത്തണമെന്നും സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ , ആണവനിര്‍വ്യാപനകരാര്‍ അംഗീകരിക്കാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇളവുകള്‍ നല്‍കാനാകില്ലെന്നുള്ള ആണവദാതാക്കളായ എന്‍എസ്ജിയുടെ തീരുമാനം മറികടക്കുന്നതിന് വ്യക്തമായ സഹായം ഇന്ത്യക്ക് വാഗ്ദാനം ചെയ്യാന്‍ അമേരിക്ക തയ്യാറായില്ല. ഇന്ത്യ പാസാക്കിയ ആണവബാധ്യതാനിയമത്തില്‍ നേരത്തേ തന്നെ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ നിര്‍മാണകമ്പനികള്‍ കൂടി അതിന്റെ ബാധ്യത വഹിക്കണമെന്ന് വ്യവസ്ഥയുള്ള ഇന്ത്യന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ അമേരിക്ക കണ്ടുപിടിച്ച വളഞ്ഞ മാര്‍ഗമാണ് ഉപനഷ്ടപരിഹാരചട്ടം. അമേരിക്കന്‍ ആണവക്കമ്പനികളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റിയാക്ടര്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനികളെ ആണവദുരന്തബാധ്യതയില്‍ നിന്ന് ഒഴിവാക്കണമെന്നതാണ് അമേരിക്ക 1989ല്‍ മുന്നോട്ടുവച്ച ഉപനഷ്ടപരിഹാരചട്ടത്തിലെ പ്രധാന ശുപാര്‍ശ. ഈ ചട്ടം ഇന്ത്യ അംഗീകരിച്ചാല്‍ പാര്‍ലമെന്റ് പാസാക്കിയ ആണവബാധ്യതാനിയമത്തില്‍ ഭേദഗതി വരുത്തേണ്ടിവരും. എന്നാല്‍ , ആണവവ്യാപാരത്തില്‍ ഇന്ത്യക്ക് പ്രത്യേകമായി ഇളവുകള്‍ നല്‍കാനാകില്ലെന്ന എന്‍എസ്ജിയുടെ പുതിയ തീരുമാനം എങ്ങനെ മറികടക്കുമെന്ന ഇന്ത്യയുടെ ചോദ്യത്തോട് കൃത്യമായി പ്രതികരിക്കാന്‍ അമേരിക്ക തയ്യാറായില്ല. പുറം ജോലിക്കരാര്‍ സംബന്ധിച്ച് വിദേശമന്ത്രി എസ് എം കൃഷ്ണ ഉയര്‍ത്തിയ ഉല്‍ക്കണ്ഠകളോടും പ്രതികരിക്കാന്‍ ഹിലരി തയ്യാറായില്ല.
അമേരിക്കയുമായുള്ള ഉഭയകക്ഷിബന്ധം തന്ത്രപ്രധാനബന്ധമായി വളര്‍ന്നിരിക്കുന്നുവെന്നുള്ള പ്രഖ്യാപനമാണ് സംയുക്തപ്രസ്താവന. ആഭ്യന്തരസുരക്ഷ, സൈബര്‍ സുരക്ഷ, വിദേശനിക്ഷേപം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വര്‍ധിച്ച സഹകരണവും സംയുക്തപ്രസ്താവന പ്രഖ്യാപിക്കുന്നുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ധനമന്ത്രി പ്രണബ് മുഖര്‍ജി, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ്, ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവശങ്കര്‍ മേനോന്‍ എന്നിവരുമായും ഹിലരി കൂടിക്കാഴ്ച നടത്തി. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ഹിലരിക്ലിന്റന്‍ ബുധനാഴ്ച ചെന്നൈ സന്ദര്‍ശിക്കും.
(വി ബി പരമേശ്വരന്‍)
തീവ്രവാദം: പാക്കിസ്ഥാന്‍ തന്നെ തടയണമെന്ന് ഹിലാരി ക്ലിന്റണ്‍
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ സ്വന്തം നിലയില്‍ നടപടിയെടുക്കണമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ . ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയുമായി ഉഭയകക്ഷിചര്‍ച്ചക്കു ശേഷം നടത്തിയ സംയുക്തപ്രസ്താവനയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആണവകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും പാലിക്കാന്‍ അമേരിക്ക തയ്യാറാണെന്നും ഹിലാരി പറഞ്ഞു. ആണവവിതരണ ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂലൈ 13നുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ തീരദേശസുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ നല്‍കും.അമേരിക്കയുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ സംതൃപ്തിയെന്ന് വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ. തീവ്രവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ചുനീങ്ങും. അമേരിക്കയുമായുള്ള സാമ്പത്തികബന്ധം കൂടുതല്‍ മെച്ചപ്പെടുത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ഊര്‍ജ്ജമേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയും ചെയ്യും. സൈനികേതര ആണവോര്‍ജ്ജമേഖലയില്‍ യുഎസ് സഹായം തുടര്‍ന്നും ഇന്ത്യക്ക് ലഭിക്കും.തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്നതിന്റെ സൂചനയാണ് ഹിലാരിയുടെ പ്രസ്താവനയിലൂടെ തെളിഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും ഹിലാരി ചര്‍ച്ച നടത്തും
deshabhimani 200711
ആണവദുരന്തമുണ്ടായാല്‍ റിയാക്ടര്‍ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനികളെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിനുള്ള ഉപനഷ്ടപരിഹാരചട്ടത്തില്‍ ഇന്ത്യ ഈ വര്‍ഷംതന്നെ ഒപ്പിടണമെന്ന് അമേരിക്ക. വിദേശമന്ത്രി എസ് എം കൃഷ്ണയുമായി ഹൈദരാബാദ് ഹൗസില്‍ നടന്ന രണ്ടാംവട്ട സുരക്ഷാചര്‍ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ വിദേശസെക്രട്ടറി ഹിലരി ക്ലിന്റനാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലും ചട്ടത്തില്‍ ഉടന്‍ ഒപ്പിടണമെന്ന അമേരിക്കയുടെ ആവശ്യം ആവര്‍ത്തിക്കുന്നുണ്ട്.
ReplyDelete