Sunday, July 17, 2011

പറവൂര്‍ പീഡനം: ലീഗ് നേതാവടക്കം 5 പ്രതികളെയും തിരിച്ചറിഞ്ഞു

കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ മുസ്ലിംലീഗ് നേതാവുള്‍പ്പെടെ അഞ്ചുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കായി ക്രൈംബ്രാഞ്ച് തിരിച്ചറിയല്‍ നോട്ടീസ് ഉടന്‍ പുറത്തിറക്കും. മറ്റു പ്രതികള്‍ക്കായി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്താനും തീരുമാനിച്ചു.

എംഎസ്എഫിന്റെ മുന്‍ ജില്ലാപ്രസിഡന്റും മൂവാറ്റുപുഴയില്‍ യൂത്ത്ലീഗിന്റെ സജീവ പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹ് (30), സാലിഹിന് ഇടപ്പള്ളിയിലെ ഫ്ളാറ്റില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ സൗകര്യം നല്‍കിയ ആലിന്‍ചുവട് നൊച്ചിപ്പിള്ളി വീട്ടില്‍ ജമാലുദ്ദീന്‍ (53), കാലടിയിലെ മണല്‍മാഫിയ നേതാവ് കാലടി കാച്ചപ്പിള്ളി വീട്ടില്‍ സണ്ണി (47), കോലഞ്ചേരി സ്വദേശി എല്‍ദോ കെ മാത്യു, മട്ടന്നൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഏലൂര്‍ പാതാളം സ്വദേശി ബീരാന്‍ എന്നിവരെ ശനിയാഴ്ച രണ്ടാംഘട്ട പരേഡില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ മജിസ്ട്രേട്ടിന്റെ മേല്‍നോട്ടത്തില്‍ ആലുവ സബ്ജയിലിലായിരുന്നു പരേഡ്. ആദ്യഘട്ട പരേഡില്‍ നിര്‍ത്തിയ എട്ടു പ്രതികളെയും പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. പ്രതികള്‍ക്കായി മൂന്നുദിവസത്തിനുള്ളില്‍ ആദ്യഘട്ട തിരിച്ചറിയല്‍ നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി വിദേശത്തേക്കു കടന്ന പ്രതികളുടെ പാസ്പോര്‍ട്ട് വിവരങ്ങളടക്കം ശേഖരിക്കുന്നുണ്ട്. പ്രതിയെന്നു കരുതുന്ന പൊലീസ് ഉദ്യോഗസ്ഥനും പട്ടികയിലുണ്ടാകും. പ്രതികള്‍ മുങ്ങുന്നതൊഴിവാക്കാന്‍ എല്ലാ പഴുതും അടച്ചാകും നോട്ടീസ് പുറത്തിറക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

deshabhimani 170711

1 comment:

  1. പറവൂര്‍ പീഡനക്കേസില്‍ മുസ്ലിംലീഗ് നേതാവുള്‍പ്പെടെ അഞ്ചുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കായി ക്രൈംബ്രാഞ്ച് തിരിച്ചറിയല്‍ നോട്ടീസ് ഉടന്‍ പുറത്തിറക്കും. മറ്റു പ്രതികള്‍ക്കായി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്താനും തീരുമാനിച്ചു.

    ReplyDelete