തൃശൂര്‍ : പുസ്തകപ്രകാശനപരിപാടിക്കെത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ ബിജെപിക്കാര്‍ കരിങ്കൊടി കാട്ടി. സാഹിത്യഅക്കാദമി ഹാളിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അരുന്ധതിക്കെതിരെ കാശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിക്കാര്‍ കരിങ്കൊടി കാട്ടിയത്.പൊലീസെത്തി ഇവരെ നീക്കം ചെയ്തു.
ഐ ഷണ്‍മുഖദാസ് രചിച്ച "ശരീരം, നദി, നക്ഷത്രം" എന്ന പുസ്തകം അവര്‍ പ്രകാശനം ചെയ്തു. ഗോഡ് ഓഫ് സ്മോള്‍ തിങ്സിന്റെ സിനിമാപകര്‍പ്പവകാശം ആര്‍ക്കും കൊടുത്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. അത് തന്റെ മാത്രം കഥയല്ല. ലോകത്തിന്റെ ആകമാനം കഥയാണ്. അതു കൊണ്ട് അത് തനിക്ക് വില്‍ക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
deshabhimani news
പുസ്തകപ്രകാശനപരിപാടിക്കെത്തിയ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ ബിജെപിക്കാര്‍ കരിങ്കൊടി കാട്ടി. സാഹിത്യഅക്കാദമി ഹാളിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അരുന്ധതിക്കെതിരെ കാശ്മീര്‍ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ബിജെപിക്കാര്‍ കരിങ്കൊടി കാട്ടിയത്.പൊലീസെത്തി ഇവരെ നീക്കം ചെയ്തു.
ReplyDelete