Wednesday, July 20, 2011

സഭയില്‍ ജനാധിപത്യവിരുദ്ധനടപടി: പ്രതിപക്ഷം ബഹിഷ്കരിച്ചു

ധനവിനിയോഗബില്ലിന്‍മേല്‍ വോട്ടെടുപ്പ് അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് സ്പീക്കര്‍ വോട്ടിങ്ങ് വൈകിച്ചു.പ്രതിപക്ഷത്ത് 68 ഭരണപക്ഷത്ത് 67 പേരാണുണ്ടായിരുന്നത്. ബെന്നിബെഹനാനും മറ്റും പുറത്തേക്കിറങ്ങി യുഡിഎഫിന്റെ എംഎല്‍എമാരെ വിളിച്ചുകൊണ്ട് വന്നതിനുശേഷം വോട്ടിങ്ങ് നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഭരണകക്ഷിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയൊഴിവാക്കാനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ധനകാര്യബില്ലിന്റെ മൂന്നു വായനയും കഴിഞ്ഞ് പാസാക്കാനുള്ള സ്പീക്കറുടെ ക്രമത്തിലേക്ക് കടക്കാന്‍ തുടങ്ങുമ്പോഴാണ് ധനകാര്യമന്ത്രി എഴുന്നേറ്റുനിന്നത്. കാര്യമന്വേഷിച്ചപ്പോഴാണ് ഭരണകക്ഷിയിലെ എംഎല്‍എമാരെ വിളിക്കാനായി ആളെ വിട്ടകാര്യം അറിയുന്നത്. തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ തോല്‍ക്കുമെന്നുറപ്പായതോടെ സ്പീക്കര്‍ വോട്ടിങ്ങ് വൈകിച്ചു.

ധനവിനിയോഗ ബില്ലിന്റെ വോട്ട് ഓണ്‍ അക്കൗണ്ട് പരിജയഭീതിമൂലം നടത്താതിരുന്ന സ്പീക്കറുടെ നടപടി ചട്ടലംഘനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ . ഭരണകക്ഷിയുടെ 67 അംഗങ്ങള്‍ മാത്രമാണ് സഭയിലുണ്ടായിരുന്നത്, എന്നാല്‍ 68 പ്രതിപക്ഷ അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. ധനവിനിയോഗ ബില്ലില്‍ വോട്ടെടുപ്പ് നടന്നാല്‍ പരാജയമുണ്ടാകുമെന്ന് ഭയന്നാണ് ചട്ടവിരുദ്ധമായി സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂലമായി നിലപാടെടുത്തതെന്നും കോടിയേരി പറഞ്ഞു. മെമ്പര്‍മാരെപോലും സഭയിലെത്തിക്കാന്‍ കഴിവില്ലാത്ത ഗവണ്‍മെന്റാണ് ഉമ്മന്‍ചാണ്ടിയുടെത്. ധനവിനിയോഗ ബില്ലില്‍ പരാജയപ്പെടുന്ന ഗവണ്‍മെന്റിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ മുന്‍ധനമന്ത്രി തോമസ്ഐസകിന് ബദല്‍ധവളപത്രം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതികൊടുത്തില്ല.സഭ വിട്ടിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ പ്രകടനമായി പുറത്തേക്കുവന്നു.

ബദല്‍ ധവളപത്രം തടഞ്ഞത്‌ മര്യാദകേട്‌: വി എസ്‌

തിരുവനന്തപുരം: നിയമസഭയില്‍ തോമസ്‌ ഐസക്‌ അവതരിപ്പിക്കാന്‍ ശ്രമിച്ച ബദല്‍ ധവളപത്രത്തിന്‌ അനുമതി നിഷേധിച്ചത്‌ മര്യാദകേടാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്‍. ബദല്‍ ധവളപത്രം സഭയുടെ മേശപ്പുറത്ത്‌ വക്കാന്‍ നടത്തിയ ശ്രമം സ്‌പീക്കര്‍ തടഞ്ഞതിന്‌ ശേഷം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനമന്ത്രി കെ എം മാണി മുന്‍ ധനമന്ത്രിയെ വെല്ലുവിളിച്ചതുകൊണ്ടാണ്‌ പ്രതിപക്ഷം ഇത്തരമൊരു ബദല്‍ ധവളപത്രവുമായി രംഗത്തെത്തിയതെന്നും വി എസ്‌ ഓര്‍മിപ്പിച്ചു.

janayugom/deshabhimani news

1 comment:

  1. ധനവിനിയോഗബില്ലിന്‍മേല്‍ വോട്ടെടുപ്പ് അനുവദിക്കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാതിരുന്നതിനെത്തുടര്‍ന്ന് സ്പീക്കര്‍ വോട്ടിങ്ങ് വൈകിച്ചു.പ്രതിപക്ഷത്ത് 68 ഭരണപക്ഷത്ത് 67 പേരാണുണ്ടായിരുന്നത്. ബെന്നിബെഹനാനും മറ്റും പുറത്തേക്കിറങ്ങി യുഡിഎഫിന്റെ എംഎല്‍എമാരെ വിളിച്ചുകൊണ്ട് വന്നതിനുശേഷം വോട്ടിങ്ങ് നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഭരണകക്ഷിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സ്ഥിതിയൊഴിവാക്കാനാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
    ധനകാര്യബില്ലിന്റെ മൂന്നു വായനയും കഴിഞ്ഞ് പാസാക്കാനുള്ള സ്പീക്കറുടെ ക്രമത്തിലേക്ക് കടക്കാന്‍ തുടങ്ങുമ്പോഴാണ് ധനകാര്യമന്ത്രി എഴുന്നേറ്റുനിന്നത്. കാര്യമന്വേഷിച്ചപ്പോഴാണ് ഭരണകക്ഷിയിലെ എംഎല്‍എമാരെ വിളിക്കാനായി ആളെ വിട്ടകാര്യം അറിയുന്നത്. തെരഞ്ഞെടുപ്പ് ഉണ്ടായാല്‍ തോല്‍ക്കുമെന്നുറപ്പായതോടെ സ്പീക്കര്‍ വോട്ടിങ്ങ് വൈകിച്ചു.

    ReplyDelete