കട്ടപ്പന: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളില്‍ പഠിക്കുന്ന രഞ്ജിത് എന്ന വിദ്യാര്‍ഥിയെ ഒരു കാരണവുമില്ലാതെ ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിതിനെയും മര്‍ദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിമിനലുകളായ തമ്പി, സുജിത്, റോബിന്‍ , ജിതിന്‍ലാല്‍ എന്നിവരുള്‍പ്പെട്ട അമ്പതോളം ആര്‍എസ്എസുകാരാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്. ആര്‍എസ്എസുകാരായ ചിലരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുകയും മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങളെടുത്ത് വിതരണം ചെയ്തതും മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇത് വിദ്യാര്‍ഥികളുടെ ഇടയില്‍ എബിവിപിയുടെ പ്രവര്‍ത്തകരെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.
കട്ടപ്പന ബസ് സ്റ്റാന്‍ഡിലെ ബിഎംഎസുകാരുടെ ആക്രമണവും എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാകുന്നുണ്ട്. ഗുണ്ടകളെ ഉപയോഗിച്ച് ആക്രമണം നടത്തിയാല്‍ എസ്എഫ്ഐയെ തകര്‍ക്കാമെന്നത് ആര്‍എസ്എസിന്റെ വ്യാമോഹം മാത്രമാണെന്ന് നേതാക്കള്‍ പറഞ്ഞു. 15 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്ന ആര്‍എസ്എസ് ക്രൂരത സമൂഹം തിരിച്ചറിയണം. ആര്‍എസ്എസിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാണമെന്നും അല്ലാത്തപക്ഷം ശക്തമായി ചെറുക്കുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സാജന്‍ മാത്യു, പ്രസിഡന്റ് ജോബി ജോണി, വൈസ്് പ്രസിഡന്റ് കെ എന്‍ വിനീഷ്കുമാര്‍ , ഏരിയ സെക്രട്ടറി എ എം ഫൈസല്‍ , സിജോ നോര്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
പയ്യോളിയില്‍ ജനങ്ങളുടെ പ്രതിഷേധ മാര്‍ച്ച്
പയ്യോളി: ആര്‍എസ്എസ് അക്രമത്തിലും സിപിഐ എം പ്രവര്‍ത്തകരെ കള്ളക്കേസില്‍പ്പെടുത്തി ജയിലിലടച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ച് സിപിഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബിജെപി നേതൃത്വത്തിന്റെ പ്രീതി നേടാന്‍ എസ്ഐ സനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. സംഭവ ദിവസം രാവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട സിപിഐ എം പ്രവര്‍ത്തകരെ അകാരണമായാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പേരില്‍ വധശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ക്കുകയായിരുന്നു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം എന്‍ സി മുസ്തഫ ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്റെ മനുഷ്യത്വരഹിതമായ നടപടിയില്‍ മാര്‍ച്ചില്‍ രോഷമിരമ്പി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്ന മാര്‍ച്ചിനെ സ്റ്റേഷനു മുന്നില്‍ വന്‍ പൊലീസ്സംഘം തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വിശ്വന്‍ ഉദ്ഘാടനം ചെയ്തു. കെ ദാസന്‍ എംഎല്‍എ, സി കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി ടി ചന്തു സ്വാഗതം പറഞ്ഞു.
deshabhimani 230711
കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കട്ടപ്പന ഗവ. ട്രൈബല്‍ സ്കൂളില്‍ പഠിക്കുന്ന രഞ്ജിത് എന്ന വിദ്യാര്‍ഥിയെ ഒരു കാരണവുമില്ലാതെ ആര്‍എസ്എസുകാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചു. ഇത് തടയാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ജിതിനെയും മര്‍ദ്ദിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിമിനലുകളായ തമ്പി, സുജിത്, റോബിന്‍ , ജിതിന്‍ലാല്‍ എന്നിവരുള്‍പ്പെട്ട അമ്പതോളം ആര്‍എസ്എസുകാരാണ് വിദ്യാര്‍ഥികളെ ആക്രമിച്ചത്
ReplyDelete