കളമശേരി: കൊച്ചി സര്‍വകലാശാല ആസ്ഥാനമന്ദിരത്തിനു സമീപം വ്യാഴാഴ്ച അര്‍ധരാത്രി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്-ലീഗ് അക്രമം. സമീപത്തെ നാസ് ഹോട്ടലിനടുത്തു നിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാസംഘം മര്‍ദിക്കുകയും ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സര്‍വകലാശാല കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനികളെ മയക്കുമരുന്നുലോബിയില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശല്യംചെയ്തത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഗുണ്ടാസംഘത്തിന്റെ ആക്രമണം.
സരോവരം ഹോസ്റ്റലിലേക്ക് ഓടിക്കയറിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് മദ്യക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഹോസ്റ്റലിനു നാശംവരുത്തി. അക്രമം തടയാന്‍ ശ്രമിച്ച സര്‍വകലാശാല സെക്യൂരിറ്റി ജീവനക്കാരനും മര്‍ദനമേറ്റു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കാനെത്തിയ എസ്എഫ്ഐ നേതാക്കളെ പൊലീസ്സാന്നിധ്യത്തില്‍ ജമാല്‍ മണക്കാടന്റെ നേതൃത്വത്തില്‍ മര്‍ദിച്ചു. എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസ്, ജില്ലാ സെക്രട്ടറി എം എം ഗിരീഷ്, ജിജോ, ശ്യാംശങ്കര്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവര്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്എഫ്ഐ നേതാക്കളെ വധിക്കാനായിരുന്നു ശ്രമം. വെള്ളിയാഴ്ച സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ എസ്എഫ്ഐ പഠിപ്പുമുടക്കി. മയക്കുമരുന്നു ലോബിയെയും ഗുണ്ടാസംഘങ്ങളെയും സര്‍വകലാശാലാ ക്യാമ്പസില്‍നിന്നു പുറത്താക്കാന്‍ ശക്തമായ നിലപാടെടുത്ത എസ്എഫ്ഐ പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ മോശക്കാരാക്കാനും ശ്രമിക്കുകയാണ്. ഹോട്ടല്‍ തകര്‍ത്തവര്‍തന്നെ വ്യാപാരികളെക്കൊണ്ട് ഹര്‍ത്താല്‍പ്രഖ്യാപനവും നടത്തിച്ചു.
deshabhimani 230711
കൊച്ചി സര്‍വകലാശാല ആസ്ഥാനമന്ദിരത്തിനു സമീപം വ്യാഴാഴ്ച അര്‍ധരാത്രി നഗരസഭ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ്-ലീഗ് അക്രമം. സമീപത്തെ നാസ് ഹോട്ടലിനടുത്തു നിന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ ഗുണ്ടാസംഘം മര്‍ദിക്കുകയും ഹോട്ടല്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. സര്‍വകലാശാല കലോത്സവത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനികളെ മയക്കുമരുന്നുലോബിയില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശല്യംചെയ്തത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചോദ്യംചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ഗുണ്ടാസംഘത്തിന്റെ ആക്രമണം.
ReplyDelete