വിശാഖപട്ടണം: അനുമതിയില്ലാതെ മരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചുവെന്നാരോപിച്ച് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിനല്‍കി. ആക്റ്റിമസ് ബയോസയിന്‍സ് എന്ന കമ്പനിയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.
പഠനപ്രവര്‍ത്തനെന്ന പേരില്‍ 6000 രൂപ പ്രതിഫലം നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് തങ്ങളെ ഉപയോഗിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മരുന്നു പരീക്ഷണത്തെ തുടര്‍ന്ന് ചര്‍ദ്ദിയും ശരീരത്തില്‍ നീരും ഉണ്ടായതായി വിദ്യാര്‍ഥികളിലൊരാളായ അജയകുമാര്‍ അറിയിച്ചു. മരുന്നു പരീക്ഷണം നടത്താന്‍ തങ്ങള്‍ക്ക് ലൈസന്‍സുണ്ടെന്നും വിദ്യാര്‍ഥികളുടെ സമ്മതത്തോടു കൂടിയാണ് പരീക്ഷണം നടത്തിയതെന്നും കമ്പനി അറിയിച്ചു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ആന്ധ്രയിലെ ഗുഡൂര്‍ ജില്ലയിലും അനധികൃത മരുന്നു പരീക്ഷണത്തെ തുടര്‍ന്ന് അഞ്ച് സ്ത്രീകള്‍ അവശനിലയിലായിരുന്നു.
deshabhimani 210711
അനുമതിയില്ലാതെ മരുന്നു പരീക്ഷണത്തിന് ഉപയോഗിച്ചുവെന്നാരോപിച്ച് രണ്ട് എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതിനല്‍കി. ആക്റ്റിമസ് ബയോസയിന്‍സ് എന്ന കമ്പനിയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ReplyDelete