കോഴിക്കോട്: യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം കേരളത്തിലെ പരമ്പരാഗത തൊഴില്‍മേഖലയായ കള്ളുചെത്ത് വ്യവസായത്തെ പാടെ തകര്‍ക്കുമെന്ന് കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളു സഹകരണസംഘങ്ങള്‍ക്ക് കള്ളുഷാപ്പ് നല്‍കില്ല എന്ന പ്രഖ്യാപനം സ്വകാര്യ കരാറുകാരെ വീണ്ടും ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ്. കൂടുതല്‍ ബാറുകള്‍ അനുവദിക്കാനുള്ള നീക്കം വിദേശമദ്യത്തിന്റെ വ്യാപനത്തിനിടയാക്കും. ഇതെല്ലാം കള്ളുചെത്ത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. ആയിരക്കണക്കിന് ചെത്തുതൊഴിലാളികളും ഷാപ്പ് ജീവനക്കാരും തെരുവാധാരമാക്കപ്പെടുമെന്നും ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
കള്ളുചെത്തു തൊഴിലിനും വ്യവസായത്തിനും സംരക്ഷണം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികളാകെ ഈ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. കള്ളുഷാപ്പുകള്‍ ഏറ്റെടുത്ത് നടത്താന്‍ തൊഴിലാളികളുടെ സഹകരണസംഘങ്ങള്‍ തയാറായപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പിച്ചു. കണ്ണൂര്‍ , കാസര്‍ക്കോട്, കോഴിക്കോട് ജില്ലകളില്‍ പൂര്‍ണമായും എറണാകുളത്ത് മൂന്ന് റേഞ്ചുകളും സഹകരണസംഘങ്ങള്‍ ഏറ്റെടുത്തു. ഇത് തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും തെങ്ങുടമകള്‍ക്കും സഹായകരമായി. സംഘങ്ങള്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവരികയാണ്. ഈ സാഹചര്യത്തിലാണ് കള്ളുഷാപ്പുകളടെ നടത്തിപ്പ് സംഘങ്ങള്‍ക്ക് നല്‍കുകയില്ലെന്നും സ്വകാര്യ കരാറുകാരെ ഏല്‍പ്പിക്കുമെന്നും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടഞ്ഞുകിടക്കുന്ന എല്ലാ ഷാപ്പുകളും തുറക്കണം. ലൈസന്‍സികള്‍ അതിന് തയാറായില്ലെങ്കില്‍ അവ തൊഴിലാളികളുടെ കമ്മിറ്റികള്‍ക്ക് നല്‍കാനുള്ള നടപടികയെടുക്കണം. മലപ്പുറം ജില്ലയിലുണ്ടായ മദ്യദുരന്തത്തെതുടര്‍ന്ന് ഷാപ്പുകള്‍ അടച്ചിട്ടപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച ധനസഹായം തൃശൂരില്‍ മാത്രമേ നല്‍കിയിട്ടുള്ളു. അത് എല്ലായിടത്തും കൊടുക്കാന്‍ തയാറാവണമെന്നും ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് പുഞ്ചയില്‍ നാണു അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി ദാസന്‍ , കെ ദാസന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. പി എ ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു.
deshabhimani 240711

യുഡിഎഫ് പ്രഖ്യാപിച്ച മദ്യനയം കേരളത്തിലെ പരമ്പരാഗത തൊഴില്‍മേഖലയായ കള്ളുചെത്ത് വ്യവസായത്തെ പാടെ തകര്‍ക്കുമെന്ന് കേരള സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളു സഹകരണസംഘങ്ങള്‍ക്ക് കള്ളുഷാപ്പ് നല്‍കില്ല എന്ന പ്രഖ്യാപനം സ്വകാര്യ കരാറുകാരെ വീണ്ടും ഈ രംഗത്തേക്ക് കൊണ്ടുവരാനുള്ള തന്ത്രമാണ്. കൂടുതല്‍ ബാറുകള്‍ അനുവദിക്കാനുള്ള നീക്കം വിദേശമദ്യത്തിന്റെ വ്യാപനത്തിനിടയാക്കും. ഇതെല്ലാം കള്ളുചെത്ത് വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. ആയിരക്കണക്കിന് ചെത്തുതൊഴിലാളികളും ഷാപ്പ് ജീവനക്കാരും തെരുവാധാരമാക്കപ്പെടുമെന്നും ജനറല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
ReplyDelete