Sunday, July 24, 2011

പനിക്കണക്ക് നല്‍കരുതെന്ന് മന്ത്രിയുടെ നിര്‍ദേശം

നാടാകെ ദുരിതം വിതച്ച് പനി പടരുമ്പോള്‍ രോഗബാധിതരുടെ കണക്ക് ഒരു കാരണവശാലും പുറത്തുവരാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പിലെ ഉന്നതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കര്‍ശന നിര്‍ദേശം. ഇതോടെ പകര്‍ച്ചവ്യാധികളുടെ ദൈനംദിന റിപ്പോര്‍ട്ടിങ്ങും തുടര്‍ന്നുള്ള ചികിത്സ- പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു. സംസ്ഥാന രോഗ പ്രതിരോധ- നിയന്ത്രണ സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനു പിന്നാലെയാണ് പനി ബാധിതരുടെ വിവരം മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കരുതെന്ന നിര്‍ദേശം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് രോഗപ്രതിരോധ-നിയന്ത്രണ സെല്‍ പ്രവര്‍ത്തനം തുടങ്ങിയത്. അഞ്ചുവര്‍ഷമായി സെല്ലിന്റെ നേതൃത്വത്തില്‍ മഴക്കാലത്ത് ഓരോ ദിവസവും സംസ്ഥാന അടിസ്ഥാനത്തില്‍ അതത് ദിവസത്തെ രോഗബാധിതരുടെ എണ്ണം പൊതുജനങ്ങളുടെ അറിവിനായി പ്രസിദ്ധീകരിച്ചിരുന്നു. ചികിത്സ- പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണവും ഏറ്റെടുത്തിരുന്നു. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ ഇത്തരത്തിലുള്ള കണക്കുകളൊന്നും വകുപ്പിന് പുറത്തേക്ക് നല്‍കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. മുന്‍വര്‍ഷങ്ങളില്‍ ജില്ലാതലത്തിലുള്ള വിവരങ്ങള്‍ അതതു ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തവണ ഇതും ഒഴിവാക്കി.

deshabhimani 240711

1 comment:

  1. നാടാകെ ദുരിതം വിതച്ച് പനി പടരുമ്പോള്‍ രോഗബാധിതരുടെ കണക്ക് ഒരു കാരണവശാലും പുറത്തുവരാന്‍ പാടില്ലെന്ന് ആരോഗ്യവകുപ്പിലെ ഉന്നതര്‍ക്ക് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് കര്‍ശന നിര്‍ദേശം. ഇതോടെ പകര്‍ച്ചവ്യാധികളുടെ ദൈനംദിന റിപ്പോര്‍ട്ടിങ്ങും തുടര്‍ന്നുള്ള ചികിത്സ- പ്രതിരോധ പ്രവര്‍ത്തനങ്ങളും നിലച്ചു. സംസ്ഥാന രോഗ പ്രതിരോധ- നിയന്ത്രണ സെല്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനു പിന്നാലെയാണ് പനി ബാധിതരുടെ വിവരം മാധ്യമങ്ങള്‍ക്കുള്‍പ്പെടെ നല്‍കരുതെന്ന നിര്‍ദേശം.

    ReplyDelete