കണക്ക് ഊതിവീര്‍പ്പിച്ച് കേരളവികസനത്തെ മുരടിപ്പിക്കാനാണ് ധനമന്ത്രി കെ എം മാണി ശ്രമിക്കുന്നതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീയെങ്കിലും അറിയുന്നവര്‍ ഇത്തരത്തില്‍ വിഡ്ഢിവേഷം കെട്ടില്ല. മാണിയുടെ ധവളപത്രത്തിന് ബുധനാഴ്ച ബദല്‍ ധവളപത്രമിറക്കും. 10,197 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ 5133 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ എന്ന ധവളപത്രത്തിലെ ആരോപണം തെറ്റാണ്. ഹൗസിങ് ബോര്‍ഡ്, കെഎസ്ആര്‍ടിസി, സംസ്ഥാന സഹകരണബാങ്ക് എന്നിവയുടെ കടം വീട്ടാനുളള പണംകൂടി മാണി ഈ വര്‍ഷത്തെ ബാധ്യതയായി ഉള്‍പ്പെടുത്തി. ബാധ്യത 10,000 കോടി രൂപയാക്കി പെരുപ്പിച്ചുകാട്ടാന്‍ വേണ്ടിയാണിത്. ഏപ്രില്‍ ഒന്നിലെ ട്രഷറി മിച്ചം 3884 കോടി രൂപയെന്ന് ധവളപത്രം സമ്മതിക്കുന്നു. തലേവര്‍ഷം കൊടുത്തു തീര്‍ക്കേണ്ട കുറച്ചു ഡ്രാഫ്റ്റുകള്‍ ഏപ്രില്‍ മാസത്തിലാണ് മാറിക്കൊടുക്കുക. ഇതിന് വേണ്ടിവരുന്ന തുക മാറ്റിവച്ചാല്‍പ്പോലും ചുരുങ്ങിയത് 2500 കോടിയെങ്കിലും ട്രഷറിയില്‍ മിച്ചമായി പുതിയ ധനമന്ത്രിക്ക് കിട്ടിയിട്ടുണ്ട്. ശമ്പളത്തിനും പെന്‍ഷനും വേണ്ടി 2010-11നെ അപേക്ഷിച്ച് 6518 കോടി രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്. 3500 കോടി രൂപയില്‍ കൂടുതല്‍ ഈ വര്‍ഷം അധികമായി ചെലവാകില്ല. ഇതില്‍ത്തന്നെ ശമ്പളക്കുടിശ്ശിക പിഎഫില്‍ ലയിപ്പിച്ച് ട്രഷറിയില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക.
മുന്‍ യുഡിഎഫ് സര്‍ക്കാരിനെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതി എല്‍ഡിഎഫ് ഭരണകാലത്ത് വളരെയേറെ മെച്ചപ്പെട്ടെന്ന് ധവളപത്രത്തിലെ മുഖ്യധനകാര്യ സൂചികകള്‍ തെളിയിക്കുന്നു. യുഡിഎഫ് ഭരണകാലത്ത് റവന്യൂകമ്മി 3.45 ശതമാനമായിരുന്നത് എല്‍ഡിഎഫ് കാലത്ത് 1.97 ശതമാനമായി. ധനകമ്മി 4.49ല്‍ നിന്ന് 3.13 ശതമാനമായി താഴ്ന്നു. യുഡിഎഫ് ഭഭരണകാലത്ത് ധനകമ്മിയുടെ 77 ശതമാനമായിരുന്ന റവന്യൂ കമ്മി എല്‍ഡിഎഫ് ഭഭരണത്തില്‍ 63 ശതമാനമായി താഴ്ന്നു. യുഡിഎഫ് ഭരണകാലത്ത് മൂലധനച്ചെലവ് 2000-01ല്‍ 848 കോടി ആയിരുന്നത് 2005-06ല്‍ 1104 കോടിയായി 30 ശതമാനം മാത്രമാണ് ഉയര്‍ന്നത്. എന്നാല്‍ , 2010-11ലെ പുതുക്കിയ കണക്കു പ്രകാരം 3193 കോടി രൂപയായി 189 ശതമാനമാണ് ഉയര്‍ന്നത്. സംസ്ഥാനം കടക്കെണിയിലാണെന്ന വാദം ധവളപത്രം ഉപേക്ഷിച്ചിരിക്കുന്നു. കടഭാരം യുഡിഎഫ് ഭരണകാലത്ത് സംസ്ഥാന വരുമാനത്തിന്റെ 32.9 ശതമാനത്തില്‍നിന്ന് 33.56 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ , എല്‍ഡിഎഫ് ഭഭരണകാലത്ത് 2010-11ല്‍ ഇത് 29.5 ശതമാനമായി താഴ്ന്നു. പലിശച്ചെലവ് യുഡിഎഫ് ഭരണകാലത്ത് റവന്യൂവരുമാനത്തിന്റെ 26.45 ശതമാനമായിരുന്നത് എല്‍ഡിഎഫ് ഭരണകാലത്ത് 20.70 ശതമാനമായി താഴ്ന്നെന്ന് ധവളപത്രം വെളിപ്പെടുത്തുന്നെന്നും ഐസക് പറഞ്ഞു
deshabhimani 200711
കണക്ക് ഊതിവീര്‍പ്പിച്ച് കേരളവികസനത്തെ മുരടിപ്പിക്കാനാണ് ധനമന്ത്രി കെ എം മാണി ശ്രമിക്കുന്നതെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീയെങ്കിലും അറിയുന്നവര്‍ ഇത്തരത്തില്‍ വിഡ്ഢിവേഷം കെട്ടില്ല. മാണിയുടെ ധവളപത്രത്തിന് ബുധനാഴ്ച ബദല്‍ ധവളപത്രമിറക്കും. 10,197 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ 5133 കോടി രൂപയേ വകയിരുത്തിയിട്ടുള്ളൂ എന്ന ധവളപത്രത്തിലെ ആരോപണം തെറ്റാണ്. ഹൗസിങ് ബോര്‍ഡ്, കെഎസ്ആര്‍ടിസി, സംസ്ഥാന സഹകരണബാങ്ക് എന്നിവയുടെ കടം വീട്ടാനുളള പണംകൂടി മാണി ഈ വര്‍ഷത്തെ ബാധ്യതയായി ഉള്‍പ്പെടുത്തി. ബാധ്യത 10,000 കോടി രൂപയാക്കി പെരുപ്പിച്ചുകാട്ടാന്‍ വേണ്ടിയാണിത്.
ReplyDelete