കൊച്ചി: ജനസംഖ്യാവര്‍ധന കേരളത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്കു തടസ്സമായിട്ടില്ലെന്നു പഠനം. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും മറുനാടുകളിലേക്കുള്ള കുടിയേറ്റവും കാര്‍ഷികേതര മേഖലയിലേക്കുള്ള ചുവടുമാറ്റവും മറ്റും ജനസംഖ്യാ വര്‍ധനവുണ്ടാക്കുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായകരമായിട്ടുണ്ടെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) പോപ്പുലേഷന്‍ പോളിസീസ് ആന്‍ഡ് പ്രോഗ്രാംസ് വിഭാഗം മുന്‍ മേധാവി ഡോ. സി രാധാദേവിയും സിഎസ്ഇഎസ് ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും ചേര്‍ന്നാണ് പഠനം നടത്തിയത്.
ഇന്ത്യയിലെ ആകെ ഭൂമിയുടെ 1.2 ശതമാനമാണ് കേരളത്തിന്റെ ഭൂവിസ്തൃതി. ഇന്ത്യന്‍ ജനതയുടെ മൂന്നു ശതമാനത്തെ ഉള്‍ക്കൊള്ളുന്നത് ഈ പ്രദേശമാണ്. ഭൂമിക്കു മേലുണ്ടാകുന്ന ജനസംഖ്യാസമ്മര്‍ദത്തിന്റെ ഒരു പ്രതീക്ഷിത പ്രത്യാഘാതം കൃഷിഭൂമിയുടെ തുണ്ടുവല്‍ക്കരണമാണ്. കേരളത്തില്‍ അതു സംഭവിച്ചിട്ടുണ്ട്. 1976-77ല്‍ ഒരാള്‍ക്ക് ശരാശരിയുണ്ടായിരുന്നത് 6.94 ഹെക്ടര്‍ ആയിരുന്നത് 2005-06ല്‍ 0.23 ഹെക്ടറായാണ് കുറഞ്ഞത്. 1975-76 മുതല്‍ 2005-06 വരെയുള്ള കാലയളവാണ് പഠനവിധേയമാക്കിയത്. ഈ കാലയളവില്‍ കൃഷിയോഗ്യമായ ഭൂമിയുടെ വിസ്തൃതിയിലോ, ഭൂവിനിയോഗത്തിന്റെ തീവ്രതയിലോ ജനസംഖ്യാവര്‍ധന കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. എന്നാല്‍ , ഭൂമി എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതില്‍ മാറ്റമുണ്ടായിട്ടുണ്ട്. ഭക്ഷ്യവിളകളില്‍നിന്ന് ഭക്ഷ്യേതര വിളകളിലേക്കുള്ള മാറ്റം തന്നെയാണ് ഏറ്റവും പ്രകടം. 1975-76 കാലത്ത് ആകെ വിളയുടെ 30 ശതമാനം നെല്ലായിരുന്നു. ഭക്ഷ്യകമ്മിയുണ്ടായിട്ടും ഈ നെല്‍പ്പാടവിസ്തൃതി 2005-06ല്‍ ഒമ്പതു ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ , നാണ്യവിളകള്‍ കൃഷിചെയ്യുന്ന ഭൂമിയുടെ അളവില്‍ ഗണ്യമായ വര്‍ധനവുണ്ടായി.
വീടിനുവേണ്ടി ഭൂമി ഉപയോഗിക്കുന്നതില്‍ കേരളം പല ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍വച്ച് ഏറ്റവും മുന്നിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 2007-08ല്‍ കണക്കനുസരിച്ച് ഇന്ത്യയില്‍ വീടുകളുടെ പ്രതിശീര്‍ഷ വിസ്തൃതി ശരാശരി 8.67 ചതുരശ്ര മീറ്ററാണ്. എന്നാല്‍ , കേരളത്തില്‍ ഇത് 14.50 ചതുരശ്ര മീറ്ററാണ്. പാഴ്ഭൂമിയിലേക്കും തരിശുഭൂമിയിലേക്കുമുള്ള കൃഷിവ്യാപനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് കാര്യമായുണ്ടായില്ല. ജനസംഖ്യാസമ്മര്‍ദത്താല്‍ കൃഷി വ്യാപിക്കുന്ന സ്ഥിതി 1970കളോടെതന്നെ അവസാനിച്ചു എന്നാണ് ഇതില്‍നിന്നു വ്യക്തമാവുന്നത്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള വന്‍തോതിലുള്ള കുടിയേറ്റവും എഴുപതുകളില്‍ത്തന്നെ ആരംഭിച്ചു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള കേരളീയരുടെ കുടിയേറ്റവും ശക്തമായി തുടര്‍ന്നു. കൃഷിയുടെ കാര്യത്തിലാകട്ടെ ലാഭം പരമാവധിയുണ്ടാക്കാനായി കൂടുതല്‍ വരുമാനമുണ്ടാക്കുന്ന നാണ്യവിളകളിലേക്കു തിരിയുകയുംചെയ്തു. വ്യവസായവല്‍ക്കരണ നയത്തിലും മാറ്റംവന്നു. കൂടുതല്‍ ഭൂമി ആവശ്യമായ വ്യവസായങ്ങള്‍ക്കു പകരം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ വന്നു. സേവനമേഖലയിലും വികാസമുണ്ടായി. 1980കളുടെ രണ്ടാം പകുതിയോടെ മുരടിപ്പില്‍നിന്ന് വളര്‍ച്ചയിലേക്ക് സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ തിരിഞ്ഞത് ജനസംഖ്യാസമ്മര്‍ദം നിലനില്‍ക്കുമ്പോള്‍തന്നെയായിരുന്നു. കൃഷി തീവ്രമാക്കിയും കൃഷിഭൂമി വര്‍ധിപ്പിച്ചും ജനസംഖ്യാസമ്മര്‍ദത്തെ നേരിടുന്നതിനു പകരമുള്ള സാധ്യതകളാണ് കേരളമാതൃക മുന്നോട്ടുവയ്ക്കുന്നത്- പഠനം ചൂണ്ടിക്കാട്ടുന്നു.
deshabhimani 200711
ജനസംഖ്യാവര്‍ധന കേരളത്തില്‍ സാമ്പത്തികവളര്‍ച്ചയ്ക്കു തടസ്സമായിട്ടില്ലെന്നു പഠനം. ഉയര്‍ന്ന വിദ്യാഭ്യാസനിലവാരവും മറുനാടുകളിലേക്കുള്ള കുടിയേറ്റവും കാര്‍ഷികേതര മേഖലയിലേക്കുള്ള ചുവടുമാറ്റവും മറ്റും ജനസംഖ്യാ വര്‍ധനവുണ്ടാക്കുന്ന സമ്മര്‍ദത്തെ അതിജീവിക്കാന്‍ സഹായകരമായിട്ടുണ്ടെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സിലെ (ഐഐപിഎസ്) പോപ്പുലേഷന്‍ പോളിസീസ് ആന്‍ഡ് പ്രോഗ്രാംസ് വിഭാഗം മുന്‍ മേധാവി ഡോ. സി രാധാദേവിയും സിഎസ്ഇഎസ് ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും ചേര്‍ന്നാണ് പഠനം നടത്തിയത്.
ReplyDelete