ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഏതു മോഡലില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ. ഇന്നലെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ എം ചന്ദ്രശേഖറനുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചി മെട്രോ പദ്ധതിസംബന്ധിച്ച് തുറന്ന സമീപനമാണുള്ളത്. പദ്ധഥി പൊതു-സ്വകാര്യ പങ്കാളിത്വം, പൂര്‍ണ്ണമായും പൊതു മേഖല അല്ലെങ്കില്‍ കേന്ദ്ര സംസ്ഥാന പങ്കാളിത്വം തുടങ്ങി രാജ്യത്ത് നടപ്പിലാക്കിയ വിവിധ മോഡലുകളില്‍ ഏത് വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. കൊച്ചിയടക്കമുള്ള നഗരങ്ങളില്‍ മെട്രോ റെയില്‍ പദ്ധതി വേണമെന്നാണ് കമ്മീഷന്റഎ നിലപാട്. ഇതുപത് വര്‍ഷത്തെ ദീര്‍ഘ വീക്ഷണത്തോടെവേണം പദ്ധതി നടപ്പിലാക്കാന്‍. കേരളം പദ്ധഥി രൂപരേഖ സമര്‍പ്പിച്ചാല്‍ അത് എത്രയും വേഗം അംഗീകരിക്കാന്‍ കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്നും അലുവാലിയ വ്യക്തമാക്കി.
സാമ്പത്തികമായി ലാഭകരമെന്ന നിലയ്ക്ക് പൊതു സ്വാകാര്യ പങ്കാളഇത്വത്തോടെ വേണം പദ്ധതിയെന്ന നിര്‍ദ്ദേശം കമ്മീന് നേരത്തെ മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തില്ല. അതേസമയം കേന്ദ്ര-സംസ്ഥാന പങ്കാളിത്വമാണെങ്കില്‍ അതിന് വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ടെന്നും അലുവാലിയ പറഞ്ഞു.
janayugom 150711
കൊച്ചി മെട്രോ പദ്ധതി ഏതു മോഡലില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ.
ReplyDelete