തലശേരി: ബ്രണ്ണന്‍ കോളേജിലെ പഠിതാക്കളില്‍ എണ്‍പത് ശതമാനവും പെണ്‍കുട്ടികള്‍ . വര്‍ണ-വര്‍ഗ ഭേദമില്ലാതെ ആണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിന് സ്ഥാപിച്ച പള്ളിക്കൂടമാണ് പിന്നീട് കലാലയമാവുകയും ഇപ്പോള്‍ പെണ്‍ആധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നത്. ആണ്‍കുട്ടികള്‍ ഇരുപത് ശതമാനം മാത്രം. ബിരുദ കോഴ്സിന് 1389 വിദ്യാര്‍ഥിനികള്‍ പഠിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ 374 മാത്രം. ബിരുദാനന്തര ബിരുദത്തിന് 248 പെണ്‍കുട്ടികളുള്ളപ്പോള്‍ ആണ്‍കുട്ടികള്‍ 42.
പതിനാറ് ബിരുദ കോഴ്സുകളും എട്ട് പിജി കോഴ്സുകളുമാണുള്ളത്. ബിബിഎ ഒഴിച്ച് മറ്റുള്ളതെല്ലാം പരമ്പരാഗത കോഴ്സ്. ഗവേഷണകേന്ദ്രംകൂടിയാണ് ഈ കലാലയം. പ്രൊഫഷണല്‍ കോഴ്സുകളിലേക്കും തൊഴിലധിഷ്ഠിത പഠനത്തിലേക്കുമാണ് ആണ്‍കുട്ടികള്‍ തള്ളിക്കയറുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. കെ വി സുരേന്ദ്രന്‍ പറഞ്ഞു. ഇതാണ് പെണ്‍കുട്ടികളുടെ എണ്ണം കൂടാന്‍ കാരണം. സര്‍ക്കാര്‍ കോളേജുകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കാത്തതും ആണ്‍കുട്ടികളുടെ വൈമുഖ്യത്തിനിടയായി. നാക് എ ഗ്രേഡ് ലഭിച്ച സംസ്ഥാനത്തെ കലാലയങ്ങളിലൊന്നാണ് ബ്രണ്ണന്‍ .
ഇംഗ്ലീഷ് വിദ്യാഭ്യാസം സൗജന്യമായി നല്‍കാന്‍ ബ്രണ്ണന്‍ സായ്വിന്റെ സമ്പാദ്യമായ 8,900 രൂപകൊണ്ട് 1862 സെപ്തംബര്‍ ഒന്നിന് സ്ഥാപിതമായ സ്കൂളാണ് പിന്നീട് അദ്ദേഹത്തിന്റെ അനശ്വര സ്മാരകമായത്. ഫ്രീ സ്കൂളായി തുടങ്ങിയ സ്കൂള്‍ 1890-ല്‍ സെക്കന്റ ഗ്രേഡ് കോളേജായി. 1947-ല്‍ ഫസ്റ്റ് ഗ്രേഡ് പദവി ലഭിച്ചു. തലശേരി മുനിസിപ്പല്‍ ഓഫീസിനുമുന്നിലെ കെട്ടിടത്തില്‍നിന്ന് 1958 നവംബര്‍ 26നാണ് ധര്‍മടത്തെ പ്രകൃതിരമണീയമായ കുന്നിന്‍മുകളിലേക്ക് ബ്രണ്ണനെ പറിച്ചുനട്ടത്.
deshabhimani 190711
ബ്രണ്ണന്‍ കോളേജിലെ പഠിതാക്കളില്‍ എണ്‍പത് ശതമാനവും പെണ്‍കുട്ടികള്‍ . വര്‍ണ-വര്‍ഗ ഭേദമില്ലാതെ ആണ്‍കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസത്തിന് സ്ഥാപിച്ച പള്ളിക്കൂടമാണ് പിന്നീട് കലാലയമാവുകയും ഇപ്പോള്‍ പെണ്‍ആധിപത്യത്തിലേക്ക് നീങ്ങുകയും ചെയ്തിരിക്കുന്നത്. ആണ്‍കുട്ടികള്‍ ഇരുപത് ശതമാനം മാത്രം. ബിരുദ കോഴ്സിന് 1389 വിദ്യാര്‍ഥിനികള്‍ പഠിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ 374 മാത്രം. ബിരുദാനന്തര ബിരുദത്തിന് 248 പെണ്‍കുട്ടികളുള്ളപ്പോള്‍ ആണ്‍കുട്ടികള്‍ 42.
ReplyDelete..
ReplyDeleteആഹാ, അപ്പടിയാ!!
നാക് എ ഗ്രേഡ് എന്താട്ടാ??
..
http://www.naac.gov.in/Publications/methodology2007.pdf ഇത് നോക്കിക്കോളീ...:)
ReplyDelete:)
ReplyDelete