ജറുസലേം: ഐക്യരാഷ്ട്രസഭ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് 70 ശതമാനത്തോളം ഇസ്രയേലികളും വ്യക്തമാക്കുന്നതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജറുസലേം ഹീബ്രു സര്‍വകലാശാലയിലെ ഹാരി എസ് ട്രൂമാന്‍ ഗവേഷണകേന്ദ്രവും റമല്ലയിലെ പലസ്തീനിയന്‍ നയ-സര്‍വേ ഗവേഷണകേന്ദ്രവും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, ഗാസ എന്നിവിടങ്ങളിലായി 605 ഇസ്രയേലികളെയും 1200 പലസ്തീന്‍കാരെയുമാണ് സര്‍വേ നടത്തിയത്.
യുഎന്‍ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്രയേല്‍ അത് അംഗീകരിക്കണമെന്ന് 69 ശതമാനം ഇസ്രയേലികള്‍ പറഞ്ഞു. 80 ശതമാനത്തിലധികം പലസ്തീന്‍കാരും യുഎന്നിനെ സമീപിക്കുന്നതിനെ പിന്തുണച്ചു. 79 ശതമാനം ഇസ്രയേലികളും അത്ര തന്നെ പലസ്തീന്‍കാരും അമേരിക്ക വീറ്റോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. യുഎന്‍ പലസ്തീന് അംഗീകാരം നല്‍കിയാല്‍ വെസ്റ്റ്ബാങ്ക് ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കണമെന്ന് ഇസ്രയേലിലെ വലതുപക്ഷ ഭരണകക്ഷിയായ ലിക്കുഡ് പാര്‍ടി നടത്തിയ സര്‍വേയില്‍ 34 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
deshabhimani 230911
ഐക്യരാഷ്ട്രസഭ പലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയാല്‍ അതിനെ പിന്തുണയ്ക്കുമെന്ന് 70 ശതമാനത്തോളം ഇസ്രയേലികളും വ്യക്തമാക്കുന്നതായി ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജറുസലേം ഹീബ്രു സര്‍വകലാശാലയിലെ ഹാരി എസ് ട്രൂമാന്‍ ഗവേഷണകേന്ദ്രവും റമല്ലയിലെ പലസ്തീനിയന്‍ നയ-സര്‍വേ ഗവേഷണകേന്ദ്രവും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, ഗാസ എന്നിവിടങ്ങളിലായി 605 ഇസ്രയേലികളെയും 1200 പലസ്തീന്‍കാരെയുമാണ് സര്‍വേ നടത്തിയത്.
ReplyDelete