ക്യൂബക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക, വാണിജ്യ, ധന ഉപരോധത്തിന്റെ ഫലമായി 2010 ഡിസംബര്‍ വരെ ഉണ്ടായ നഷ്ടം 97500 കോടി ഡോളര്‍.
1961 നുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഡോളറിനുണ്ടായ മൂല്യശോഷണം കണക്കിലെടുക്കുമ്പോഴുള്ള സംഖ്യയാണിതെന്ന് ക്യൂബന്‍ വിദേശസഹമന്ത്രി അബലാര്‍ഡൊ മൊറിന പറഞ്ഞു. ക്യൂബക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ യു എന്‍ അസംബ്ലിയുടെ 63/7 പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ രേഖയിലാണ് നഷ്ടത്തിന്റെ കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.
ക്യൂബക്കെതിരായ ഉപരോധം ഇന്നും വാശിയോടെ തന്നെ തുടരുകയാണ്. ക്യൂബയിലെ വാണിജ്യ, ധനസ്ഥാപനങ്ങളെ ലോകമൊട്ടാകെത്തന്നെ ദ്രോഹിക്കുകയാണ്. ക്യൂബയുമായി ബന്ധം പുലര്‍ത്തുന്ന മറ്റ് രാജ്യങ്ങളിലെ കമ്പനികളുടെമേല്‍ ദശലക്ഷക്കണക്കിനു ഡോളറിന്റെ പിഴ ചുമത്തുന്നു.
ക്യൂബയുമായി വാണിജ്യ, സാമ്പത്തിക ബന്ധങ്ങളിലേര്‍പ്പെട്ട നാല് സ്ഥാപനങ്ങള്‍ക്ക് 2010 ല്‍ മാത്രം അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിനോട് ബന്ധപ്പെട്ട ഓഫീസ് ഓഫ് ഫോറിന്‍ അസ്സറ്റ്‌സ് കണ്‍ട്രോള്‍ (ഒ എഫ് എ സി) 50.27 ലക്ഷം ഡോളറിന്റെ പിഴ ചുമത്തിയെന്ന് ക്യൂബന്‍ വിദേശസഹമന്ത്രി ചൂണ്ടിക്കാട്ടി. ക്യൂബയുടെയോ ക്യൂബന്‍ പൗരന്‍മാരുടെയോ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള ''അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ പേരില്‍ എ ബി എന്‍ ഡച്ച് ബാങ്കില്‍ നിന്നു മാത്രമായി 50 ലക്ഷം ഡോളര്‍ പിഴയാണ് ഈടാക്കിയത്. അമേരിക്കയുടെ വിലക്കുകളെ മറികടന്ന് ക്യൂബ, ഇറാന്‍, സിറിയ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങള്‍ പുലര്‍ത്തിയെന്ന ആരോപണത്തിന്മേല്‍ മറ്റൊരു ഡച്ച് ബാങ്കായ ഐ എന്‍ ജി ക്രിമിനല്‍ കേസില്‍പെട്ടിരിക്കുകയാണ്. യു എന്‍ ഫെഡറല്‍ ക്രെഡിറ്റ് യൂണിയന് ചുമത്തിയ പിഴ അഞ്ച് ലക്ഷം ഡോളറായിരുന്നു. അയര്‍ലണ്ടിലെ ക്യൂബന്‍ സഹായസമിതി സമാഹരിച്ച പണം ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന പേ പാല്‍ ഇബെ എന്ന സ്ഥാപനം ക്യൂബയിലേക്കയക്കുന്നതിനുപകരം ഭൂകമ്പത്തെ നേരിട്ട ഹെയ്തിയിലേക്കാണ് അയച്ചത്. വിവിധ മാര്‍ഗങ്ങളിലൂടെ ക്യൂബയിലേക്കെത്തേണ്ട വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം അമേരിക്ക തന്നിഷ്ടപ്രകാരം ഏറ്റെടുത്തതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. എയിഡ്‌സ്, ക്ഷയം രോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സഹായമെന്ന നിലയില്‍ ആഗോള നിധിയില്‍ നിന്നും ക്യൂബയ്ക്ക് നല്‍കിയ 42 ലക്ഷം ഡോളര്‍ അമേരിക്ക പിടിച്ചെടുക്കുകയുണ്ടായി. സ്വന്തം ഭൂപ്രദേശത്തിനു പുറത്ത് അമേരിക്ക കാട്ടുന്ന ധിക്കാരങ്ങളുടെ നീണ്ട പട്ടികയില്‍ നിന്നുള്ള ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണിവ. നയംമാറ്റം ഉണ്ടാകുമെന്ന പ്രസിഡന്റ് ഒബാമയുടെ പ്രഖ്യാപനത്തിനുശേഷവും ഇതെല്ലാം തീവ്രമായ തോതില്‍ തന്നെ തുടരുകയാണ്.
അമേരിക്കയുടെ ഉപരോധം നിമിത്തം ബോണ്‍ ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളും മുതിര്‍ന്നവരും അനുഭവിക്കുന്ന ദുരിതങ്ങള്‍ ക്യൂബന്‍ വിദേശസഹമന്ത്രി ചൂണ്ടിക്കാട്ടി. ഇവര്‍ക്കുള്ള ശസ്ത്രക്രിയയ്ക്കുശേഷം ശരീര ഭാഗങ്ങളില്‍ വച്ചു പിടിപ്പിക്കേണ്ടതായ ഉപകരണങ്ങള്‍ നല്‍കാന്‍ ക്യൂബയ്ക്ക് കഴിയുന്നില്ല. അവ നിര്‍മിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ അവ ക്യൂബയ്ക്ക് നല്‍കാത്തതാണ് കാരണം. കാനഡയില്‍ നിന്നും ക്യൂബയിലേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതിനും വിലക്കുണ്ട്. ഇതുപോലെ തന്നെയാണ് ശിശുക്കള്‍ക്ക് നല്‍കാനുള്ള ചില ആന്റിബയോടിക് മരുന്നുകളുടെ കാര്യവും.
ക്യൂബയിലേയ്ക്കുള്ള യാത്രാനുമതിയുടെയും ഫ്‌ളൈറ്റുകളുടെയും കാര്യത്തില്‍ 2011 ജൂലൈ മാസത്തില്‍ അമേരിക്ക ചില ഇളവുകള്‍ പ്രഖ്യാപിച്ചുവെങ്കിലും അവ തീരെ അപര്യാപ്തമാണെന്ന് അബലാര്‍ ഡൊമൊറിനോ പറഞ്ഞു. ഉപരോധനയത്തില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ അമേരിക്ക ഇനിയും കൂട്ടാക്കുന്നില്ലായെന്നതിന്റെ സൂചനയാണിത്. ക്യൂബക്കെതിരായ നയം പരാജയപ്പെട്ടുവെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലും രാജ്യത്തിനുള്ളിലും പുറത്തും ഉപരോധ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലുമാണ് ഇളവുകളെന്ന പേരില്‍ ചില കാര്യങ്ങള്‍ പ്രഖ്യാപിക്കാന്‍ അമേരിക്ക മുതിര്‍ന്നത്. 1990 കളില്‍ ക്ലിന്റണ്‍ ഭരണം ഏര്‍പ്പെടുത്തിയ ചില ഇളവുകള്‍ 2003 ല്‍ ബുഷ് ഭരണം പിന്‍വലിച്ചിരുന്നു. ക്ലിന്റണ്‍ ഭരണം ഏര്‍പ്പെടുത്തിയ ഇളവുകള്‍ പുനഃസ്ഥാപിച്ചുവെന്നതിനപ്പുറത്തേയ്ക്ക് ഒബാമ ഭരണം പോയിട്ടില്ല.
ക്യൂബയിലേയ്ക്കുള്ള യാത്രാനുമതി നിഷേധിക്കുന്നതിലൂടെ അമേരിക്കന്‍ പൗരന്‍മാരുടെ മൗലികാവകാശത്തെ തന്നെയാണ് വൈറ്റ് ഹൗസ് നിഷേധിക്കുന്നത്. വിദ്യാഭ്യാസം, അക്കാദമിക് വിഷയങ്ങള്‍, സംസ്‌കാരം, മതപരം എന്നീ കാര്യങ്ങള്‍ക്ക് പ്രത്യേക അനുമതി വാങ്ങി യാത്ര ചെയ്യാനുള്ള അനുവാദം മാത്രമെ ഇന്നോളം അമേരിക്ക നല്‍കിയിട്ടുള്ളു.
അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് അമേരിക്ക നടത്തുന്നത്. യു എന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരാണത്. ക്യൂബന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെ ചവുട്ടി മെതിക്കുന്ന നയമാണത്. ക്യൂബയുടെ വികസനത്തിനുള്ള മുഖ്യ തടസം അമേരിക്കയാണ്. സ്വന്തം ഭൂപ്രദേശത്തിനു പുറത്ത് പ്രമാണിത്തം കാട്ടുന്ന അമേരിക്ക പല പരമാധികാര രാഷ്ട്രങ്ങളുടെയും അവകാശങ്ങളെ ഹനിക്കുകയാണ്.
ക്യൂബയോടുള്ള നയം മാറ്റുന്നതിന് പല ഉപാധികളും അമേരിക്ക ഉന്നയിക്കുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തിനുള്ള അധാര്‍മികമായ ഉപകരണങ്ങളെന്ന നിലയിലാണ് പ്രസ്തുത ഉപാധികള്‍. അമേരിക്കക്കുള്ളിലും അന്താരാഷ്ട്ര സമുഹവും തിരസ്‌കരിച്ചിട്ടുള്ള ഉപാധികളാണത്. ക്യൂബക്കെതിരായ ഉപരോധം കാലവിളംബം കൂടാതെ നിരുപാധികമായി പിന്‍വലിക്കുകയാണ് അമേരിക്ക ചെയ്യേണ്ടത്.
ക്യൂബക്കെതിരായ ഉപരോധം പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ഒക്‌ടോബര്‍ 25 ന് യു എന്‍ ജനറല്‍ അസംബ്ലിയില്‍ അവതരിപ്പിക്കും. തുടര്‍ച്ചയായി ഇരുപതാമത് വര്‍ഷമാണ് ഈ പ്രമേയം യു എന്‍ അസംബ്ലിയില്‍ അവതരിപ്പിക്കുന്നത്. കഴിഞ്ഞ 19 വര്‍ഷങ്ങളിലും ക്യൂബയുടെ പ്രമേയത്തിന് യു എന്‍ അസംബ്ലിയില്‍ വമ്പിച്ച പിന്തുണ ലഭിച്ചിട്ടുണ്ട്. അമേരിക്ക എല്ലായ്‌പ്പോഴും ഒറ്റപ്പെട്ടുകൊണ്ടിരുന്നു. 2010 ല്‍ ക്യൂബന്‍ പ്രമേയത്തെ 187 രാഷ്ട്രങ്ങള്‍ അനുകൂലിച്ചു. അമേരിക്കയും സഖ്യരാഷ്ട്രമായ ഇസ്രായേലും മാത്രമാണ് എതിര്‍ത്തത്. മാര്‍ഷല്‍ ദ്വീപുകള്‍, മൈക്രോനേഷ്യ, പലാവു എന്നീ രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ക്യൂബയുടെ ആവശ്യത്തോട് ഇതിനകം തന്നെ 142 രാജ്യങ്ങളും 26 യു എന്‍ ഏജന്‍സികളും പ്രതികരണം രേഖാമൂലം അറിയിച്ചുകഴിഞ്ഞതായും അബലാര്‍ഡൊ മൊറിനൊ വെളിപ്പെടുത്തി.
(അവലംബം: ഗ്രാന്‍മ)
janayugom 180911
ക്യൂബക്കെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക, വാണിജ്യ, ധന ഉപരോധത്തിന്റെ ഫലമായി 2010 ഡിസംബര്‍ വരെ ഉണ്ടായ നഷ്ടം 97500 കോടി ഡോളര്‍.
ReplyDelete1961 നുശേഷം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഡോളറിനുണ്ടായ മൂല്യശോഷണം കണക്കിലെടുക്കുമ്പോഴുള്ള സംഖ്യയാണിതെന്ന് ക്യൂബന്‍ വിദേശസഹമന്ത്രി അബലാര്‍ഡൊ മൊറിന പറഞ്ഞു. ക്യൂബക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയ യു എന്‍ അസംബ്ലിയുടെ 63/7 പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള നയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തയ്യാറാക്കിയ രേഖയിലാണ് നഷ്ടത്തിന്റെ കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.