Wednesday, September 14, 2011

ഒടുവില്‍ ശശിയും മോര്‍ച്ചറിയുടെ ഏകാന്തതയില്‍ ...

കാല്‍നൂറ്റാണ്ട് മൃതദേഹങ്ങളും മോര്‍ച്ചറിയുമായി കഴിച്ചുകൂട്ടിയ ശശിയേയും ഒടുവില്‍ മോര്‍ച്ചറിയുടെ ഏകാന്തതയില്‍ കൊണ്ടെത്തിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രില്‍ എത്തുന്ന ആര്‍ക്കും ആശുപത്രി പരിസരത്ത് നിറസാന്നിധ്യമായി കൂനനായ ഒരാളെ കാണാമായിരുന്നു. ഏനാത്ത് വയല ചേന്നേത്ത് പുത്തന്‍വീട്ടില്‍ ശശിധരന്‍ ഉണ്ണിത്താന് (65) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലും മറ്റും പരിചരിക്കുകയായിരുന്നു പണി. എന്നാല്‍ കാല്‍നൂറ്റാണ്ടായി ആശുപത്രിയിലെ അന്തേവാസിയായി, ഭുരിപക്ഷം സമയവും മൃതദേഹങ്ങളും മോര്‍ച്ചറിയുമായി കഴിച്ചുകൂട്ടിയ ശശി ഇനിയില്ല. ശശിയുടെ ജീവിതയാത്ര അവസാനിച്ചതും മോര്‍ച്ചറി പരിസരത്തുതന്നെ. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് ശശിയെ മരിച്ച നിലയില്‍ കണ്ടത്.

നാട്ടിലെവിടെയും ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ പൊന്തുമ്പോള്‍ ഇവ ആശുപത്രിയിലെത്തിക്കാന്‍ പൊലീസും നാട്ടുകാരും ശശിയെ തേടിയെത്തും. ദുര്‍ഗന്ധം വമിക്കുന്ന അഴുകിയ ശരീരങ്ങള്‍ക്കരില്‍ അടുക്കാന്‍ ആരുമൊന്നറയ്ക്കുന്നിടത്ത് ഒരു കൂസലുമില്ലാതെ ശശി ഓടിയെത്തും. എത്ര ചീഞ്ഞളിഞ്ഞ മൃതശരീരവും പൊതിഞ്ഞുകെട്ടി അനന്തര നടപടികള്‍ക്കായി ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നത് ശശിയാണ്. പൊലീസും മറ്റ് അധികൃതരും അടുത്ത ബന്ധുക്കള്‍ പോലും നോക്കിനില്‍ക്കാറാണ് പതിവ്. ആഴ്ചകള്‍ പഴക്കമുള്ള അജ്ഞാത മൃതദേഹങ്ങള്‍ മറവ് ചെയ്യാനും ശശിയെയാണ് അധികൃതര്‍ ആശ്രയിക്കുന്നത്. ഇവരില്‍നിന്ന് ലഭിക്കുന്ന പ്രതിഫലമാണ് ജീവതമാര്‍ഗം. ശശി ഒരാഴ്ചയായി അസുഖ ബാധിതനായി കിടപ്പായിരുന്നെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു. ഓണത്തിന് മുമ്പ് വീട്ടില്‍ പോയിരുന്നു. ശശിയുടെ വിയോഗം സഹായിയായി ഒപ്പമുണ്ടായിരുന്ന അടൂര്‍ സ്വദേശി ഗോപിയ്ക്ക് താങ്ങാനാകുന്നില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

deshabhimani 140911

1 comment:

  1. കാല്‍നൂറ്റാണ്ട് മൃതദേഹങ്ങളും മോര്‍ച്ചറിയുമായി കഴിച്ചുകൂട്ടിയ ശശിയേയും ഒടുവില്‍ മോര്‍ച്ചറിയുടെ ഏകാന്തതയില്‍ കൊണ്ടെത്തിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രില്‍ എത്തുന്ന ആര്‍ക്കും ആശുപത്രി പരിസരത്ത് നിറസാന്നിധ്യമായി കൂനനായ ഒരാളെ കാണാമായിരുന്നു. ഏനാത്ത് വയല ചേന്നേത്ത് പുത്തന്‍വീട്ടില്‍ ശശിധരന്‍ ഉണ്ണിത്താന് (65) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലും മറ്റും പരിചരിക്കുകയായിരുന്നു പണി. എന്നാല്‍ കാല്‍നൂറ്റാണ്ടായി ആശുപത്രിയിലെ അന്തേവാസിയായി, ഭുരിപക്ഷം സമയവും മൃതദേഹങ്ങളും മോര്‍ച്ചറിയുമായി കഴിച്ചുകൂട്ടിയ ശശി ഇനിയില്ല. ശശിയുടെ ജീവിതയാത്ര അവസാനിച്ചതും മോര്‍ച്ചറി പരിസരത്തുതന്നെ. ചൊവ്വാഴ്ച പകല്‍ മൂന്നോടെയാണ് ശശിയെ മരിച്ച നിലയില്‍ കണ്ടത്.

    ReplyDelete