കൊച്ചി: പഠനം പൂര്‍ത്തിയാക്കിയ നേഴ്സിങ് വിദ്യാര്‍ഥികളെ മതിയായ ശമ്പളം കൊടുക്കാതെ നിര്‍ബന്ധിതസേവനം (ബോണ്ട്) ചെയ്യിക്കുന്നത് നിയമവിരുദ്ധമാക്കിയ നേഴ്സിങ് കൗണ്‍സിലിന്റെ ഉത്തരവും കോളേജുകള്‍ പണംകൊയ്യാനുള്ള മാര്‍ഗമാക്കുന്നു. പഠനശേഷം ആശുപത്രികളില്‍ പരിശീലനം നേടേണ്ടവര്‍ തങ്ങള്‍ക്ക് പണം നല്‍കണമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍ . കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടെങ്കിലേ നല്ല ജോലി ലഭിക്കു. ഇതാണ് കോളേജുകള്‍ മുതലെടുക്കുന്നത്. എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയുടെ നേഴ്സിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരോട് തുടര്‍പരിശീലനത്തിന് പ്രതിമാസം 1,500 രൂപവീതം അടയ്ക്കാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നരവര്‍ഷത്തെ ജനറല്‍ നേഴ്സിങ് കോഴ്സ് പൂര്‍ത്തിയാക്കി നാലുമാസമായി ആശുപത്രിയില്‍ ജോലിചെയ്യുന്നവരാണിവര്‍ . ഹോസ്റ്റല്‍ഫീസും ഭക്ഷണച്ചെലവും കഴിച്ച് മാസം 1,350 രൂപ ഇവര്‍ക്ക് ലഭിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇതേ ജോലിചെയ്ത് ബാക്കി എട്ടുമാസത്തെ പരിശീലനം പൂര്‍ത്തിയാക്കണമെങ്കില്‍ 12,000 രൂപവീതം മാനേജ്മെന്റിനു നല്‍കേണ്ട സ്ഥിതിയിലാണ് വിദ്യാര്‍ഥികള്‍ . 49 കുട്ടികളാണ് ഇവിടെ ബോണ്ട് ചെയ്തിരുന്നത്. ഭൂരിഭാഗവും ബാങ്ക്വായ്പയെടുത്ത് പഠിച്ചവരും നിര്‍ധനകുടുംബങ്ങളില്‍നിന്നുള്ളവരുമാണ്. ഇതേ നീക്കമാണ് മറ്റു മാനേജ്മെന്റുകളും നടത്തുന്നത്.
എന്നാല്‍ നേഴ്സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് ബോണ്ട് നിര്‍ത്തലാക്കുന്നതെന്ന് നേഴ്സിങ് കോളേജിന്റെ ചുമതലയുള്ള ആശുപത്രി ഡയറക്ടറുടെ വിശദീകരണം. ഇവരെ സ്റ്റാഫ് നേഴ്സായി നിയമിക്കാനാവില്ല. അതിന് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പിന്നെ ട്രെയ്നിയാക്കുകയേ നിര്‍വാഹമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പണം നല്‍കാന്‍കഴിയാത്തവര്‍ക്ക് പരിശീലനം അവസാനിപ്പിക്കേണ്ടിവരും. ഉപരിപഠനത്തിനു പോകണമെങ്കില്‍ പക്ഷെ അടുത്ത ജൂണ്‍വരെ കാത്തിരിക്കണം. ഈ വര്‍ഷത്തെ പ്രവേശനം അവസാനിച്ചു. ബോണ്ട് വാങ്ങുന്നതും സര്‍ട്ടിഫിക്കറ്റ് പിടിച്ചുവയ്ക്കുന്നതും നിയമവിരുദ്ധമാക്കിയ ഉത്തരവു പാലിക്കാത്ത 12 സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നേഴ്സിങ് കൗണ്‍സില്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മാനേജ്മെന്റുകളുടെ തിരക്കിട്ട നടപടി.
(വി ജെ വര്‍ഗീസ്)
deshabhimani 190911
പഠനം പൂര്‍ത്തിയാക്കിയ നേഴ്സിങ് വിദ്യാര്‍ഥികളെ മതിയായ ശമ്പളം കൊടുക്കാതെ നിര്‍ബന്ധിതസേവനം (ബോണ്ട്) ചെയ്യിക്കുന്നത് നിയമവിരുദ്ധമാക്കിയ നേഴ്സിങ് കൗണ്‍സിലിന്റെ ഉത്തരവും കോളേജുകള്‍ പണംകൊയ്യാനുള്ള മാര്‍ഗമാക്കുന്നു. പഠനശേഷം ആശുപത്രികളില്‍ പരിശീലനം നേടേണ്ടവര്‍ തങ്ങള്‍ക്ക് പണം നല്‍കണമെന്ന നിലപാടിലാണ് മാനേജ്മെന്റുകള്‍ . കുറഞ്ഞത് ഒരുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉണ്ടെങ്കിലേ നല്ല ജോലി ലഭിക്കു. ഇതാണ് കോളേജുകള്‍ മുതലെടുക്കുന്നത്. എറണാകുളത്തെ ഒരു സ്വകാര്യാശുപത്രിയുടെ നേഴ്സിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയവരോട് തുടര്‍പരിശീലനത്തിന് പ്രതിമാസം 1,500 രൂപവീതം അടയ്ക്കാനാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
ReplyDelete