മലയാള സിനിമയുടെ അഭിമാനമായ ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയം മുംബൈ ആസ്ഥാനമായ കുത്തക ചലച്ചിത്ര നിര്‍മാണ കമ്പനിക്ക് 99 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാന്‍ നീക്കം. പാട്ടക്കാലാവധി കഴിയുമ്പോള്‍ വളര്‍ച്ചപ്രാപിച്ച ചിത്രാഞ്ജലി സ്റ്റുഡിയോ സര്‍ക്കാരിന് ലഭിക്കുമെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശവാദം. സര്‍ക്കാരിന് ഒരു രൂപ പോലും ചെലവില്ലാതെ ഹൈദരാബാദ് ഫിലിം സിറ്റിക്ക് സമാനമായി ചിത്രാഞ്ജലി വികസിക്കുമെന്ന മട്ടില്‍ പ്രചാരണം നടത്തിയാണ് അണിയറയില്‍ ചരടുവലി നടക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റ കീഴിലുള്ള ചിത്രാഞ്ജലി സമുച്ചയത്തിന്റെ 68 ഏക്കര്‍ സ്ഥലത്ത് ഫിലിം സിറ്റിയും അമ്യൂസ്മെന്റ് പാര്‍ക്കും പരിഗണനയിലുണ്ടെന്ന് സിനിമയുടെ ചുമതലയുള്ള മന്ത്രി കെ ബി ഗണേശ്കുമാര്‍ ദേശാഭിമാനിയോട് പറഞ്ഞു.
ചലച്ചിത്ര വികസന കോര്‍പറേഷന്‍ , ചലച്ചിത്ര പ്രവര്‍ത്തക ക്ഷേമനിധി എന്നിവയുടെ തലപ്പത്ത് നിയമിതരായ ചിലരും നിര്‍മാതാവും വിതരണക്കാരനുമായ ഒരാളും ചലച്ചിത്ര വകുപ്പിന് നേതൃത്വം നല്‍കുന്നവരും അടങ്ങിയ സംഘമാണ് ഈ നീക്കത്തിനു പിന്നില്‍ . ഇതിനു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയുണ്ടെന്നും ചലച്ചിത്ര പ്രവര്‍ത്തകര്‍ പറഞ്ഞു. ചലച്ചിത്ര വ്യവസായവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്ത് യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമുള്ള നിയമനങ്ങള്‍ക്കുപിന്നില്‍ കുത്തക കമ്പനിയുടെ ഇടപെടല്‍ ഉള്ളതായാണ് സൂചന. ഗണേശ്കുമാര്‍ നടത്തിയ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫില്‍ പരാതി ഉയര്‍ന്നിരുന്നു. ഇവ അവഗണിച്ച് മന്ത്രി വീണ്ടും നിയമനങ്ങള്‍ നടത്തിയത് ഈ കമ്പനിയുടെ സമ്മര്‍ദത്താലാണെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പുനഃസംഘടിപ്പിച്ച ചലച്ചിത്ര അക്കാദമിയില്‍ മന്ത്രി സഹോദരിയെ ഉള്‍പ്പെടുത്തിയതും വിവാദമായി. ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഭരണസമിതിയില്‍&ലവേ;തന്റെ അനുയായികളെയാണ് മന്ത്രി നിയമിച്ചത്. മന്ത്രിയ്ക്കായി തെരഞ്ഞെടുപ്പ്പ്രചാരണത്തിന് ഇറങ്ങിയവരും ഗണേശ്കുമാര്‍ പ്രസിഡന്റായിരുന്ന ടെലിവിഷന്‍ താരസംഘടനയായ ആത്മയുടെ ഭാരവാഹികളുമാണ് ഭരണസമിതിക്കാര്‍ എന്ന ആക്ഷേപവും ഉയരുന്നു.
(ജി രാജേഷ്കുമാര്‍)
deshabhimani 190911

ReplyDelete