സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും മറ്റിതരഭാഷകള്‍ ഒന്നാംഭാഷയായെടുത്തു പഠിക്കുന്ന കുട്ടികള്‍ക്കു മലയാളഭാഷാപഠനത്തിനു കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളായിരിക്കും ഉണ്ടാവുക. ഓറിയന്റല്‍ വിദ്യാലയങ്ങളില്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി മൂന്നു പീരിയഡുകള്‍ കണ്ടെത്തി മലയാളം പഠിപ്പിക്കും. ഈ ദിവസങ്ങളില്‍ എട്ടു പീരിയഡുകളായിരിക്കും. സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറികളില്‍ മലയാളം പഠിപ്പിക്കുന്നതിനും എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം ഉറപ്പാക്കുന്നതിനും ആവശ്യമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ ബന്ധപ്പെട്ട ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് സംബന്ധിച്ചു ചില പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പത്താംക്ലാസ് വരെ മലയാളം നിര്‍ബന്ധഭാഷയായിരിക്കും.
കന്നട, ഗുജറാത്തി എന്നിവ മാതൃഭാഷയായുള്ള കുട്ടികള്‍ക്ക് അവരുടെ മാതൃഭാഷ ഒന്നാംഭാഷയായിത്തന്നെ പഠിക്കാന്‍ നിലവിലെ സംവിധാനം തുടരും. എന്നാല്‍, അവര്‍ക്കു നിലവിലെ ഭാഷയ്ക്കു പുറമേ മലയാളം കൂടി പഠിക്കാന്‍ സാഹചര്യമൊരുക്കും. അറബി, സംസ്‌കൃതം ഓറിയന്റല്‍ സ്‌കൂളുകളിലും ഒന്നാംഭാഷ പാര്‍ട്ട് രണ്ടില്‍ മലയാളംകൂടി പഠിപ്പിക്കും. പാര്‍ട്ട് രണ്ടില്‍ രണ്ടു പേപ്പറുകളായിരിക്കും. പേപ്പര്‍ ഒന്നില്‍ അറബി/സംസ്‌കൃതവും പേപ്പര്‍ രണ്ടില്‍ മലയാളവും പഠിപ്പിക്കും. എല്ലാ വിഭാഗം സ്‌കൂളുകളിലും സ്‌പെഷ്യല്‍ ഇംഗ്ലീഷ് ഘട്ടംഘട്ടമായി ഒഴിവാക്കും. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി ബി എസ് ഇ/ഐ സി എസ് ഇ, മറ്റു ബോര്‍ഡുകള്‍ക്കു കീഴിലെ സ്‌കൂളുകളില്‍ മലയാളഭാഷ നിര്‍ബന്ധവിഷയമായി പഠിപ്പിക്കണം. വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഉത്തരം സ്‌കൂളുകള്‍ക്കു നല്‍കുന്ന അംഗീകാര സര്‍ട്ടിഫിക്കറ്റില്‍ ഇതൊരു വ്യവസ്ഥയായി നിഷ്‌കര്‍ഷിക്കും. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കുന്നതും ദേശീയ ഭാഷയായ ഹിന്ദി, മറ്റു ഭാഷകളായ അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയവയുടെയും പ്രാധാന്യം ഉള്‍ക്കൊണ്ട് പ്രായോഗിക നിര്‍ദേശളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു.
janayugom 050911
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളഭാഷാപഠനം നിര്‍ബന്ധമാക്കിയും മറ്റിതരഭാഷകള്‍ ഒന്നാംഭാഷയായെടുത്തു പഠിക്കുന്ന കുട്ടികള്‍ക്കു മലയാളഭാഷാപഠനത്തിനു കൂടുതല്‍ പീരിയഡുകള്‍ അനുവദിച്ചും സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുപ്രകാരം പൊതുവിദ്യാലയങ്ങളില്‍ ചൊവ്വാഴ്ചകളില്‍ എട്ടു പീരിയഡുകളായിരിക്കും ഉണ്ടാവുക.
ReplyDelete