കേരളത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അപകടകാരിയായ ഭീകരസംഘടന ഏത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരമുണ്ടാകും. ആര്‍എസ്എസ് എന്നും എന്‍ഡിഎഫ് എന്നും. ഒരു നാണയത്തിന്റെ രണ്ടുവശമാണവ. തെരുവുപട്ടികളെ വെട്ടിവീഴ്ത്തി കൊലപാതക പരിശീലനം നടത്തുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇന്ന് അതിന്റെ പേര് മറ്റൊന്നാണ്-പോപ്പുലര്‍ ഫ്രണ്ട്. അതിന്റെ രാഷ്ട്രീയ രൂപം എസ്ഡിപിഐ. അടുത്തിടെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ പിന്തുണയുടെ ഗുണം ആവോളം ആസ്വദിച്ചുകൊണ്ടാണ് യുഡിഎഫ്, ഇടതുപക്ഷത്തെ ചൂണ്ടി അതാ മഅ്ദനിയുടെ കൂട്ടുകാര്‍ ; തീവ്രവാദികള്‍ എന്നു വിളിച്ചതും ആ പല്ലവി വലതുപക്ഷ മാധ്യമങ്ങള്‍ ഏറ്റുപാടിയതും.
ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ സഹായഹസ്തം നീട്ടിയത് എന്‍ഡിഎഫാണ്. ലീഗിലെ ഒരു വിഭാഗവുമായാണ് എന്‍ഡിഎഫ് കൂട്ടുചേര്‍ന്നിരിക്കുന്നത് എന്നാണ് ഇന്നലെവരെ ചിലര്‍ പറഞ്ഞത്. ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീര്‍ , യൂത്ത് ലീഗ് നേതാവും എംഎല്‍എയുമായ കെ എം ഷാജി എന്നിവര്‍ എന്‍ഡിഎഫിന്റെ ശത്രുപക്ഷത്തുള്ളവരായി സ്വയം അവതരിപ്പിച്ചു. ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് പറയുന്നു: "മന്ത്രി എം കെ മുനീര്‍ സഹായമഭ്യര്‍ഥിച്ച് പലവട്ടം തങ്ങളെ സമീപിച്ചിട്ടുണ്ട്; മുനീര്‍ തിരിച്ച് സഹായം നല്‍കിയിട്ടുണ്ട്"എന്ന്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന്‍ ഭാവനയില്‍ സൃഷ്ടിച്ച വാര്‍ത്തയല്ല ഇത്- പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതാണ്. പല ഘട്ടത്തിലും തങ്ങളുടെ പാര്‍ടി മുനീറിന് സഹായം നല്‍കിയെന്നും തലയില്‍ മുണ്ടിടാതെയാണ് മുനീര്‍ കാണാന്‍ വന്നതെന്നും എന്‍ഡിഎഫ് വ്യക്തമാക്കുന്നു. എപ്പോഴൊക്കെ, എന്തെല്ലാം കാര്യങ്ങള്‍ക്കാണ് തങ്ങളെ മുനീറും ഷാജിയും സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയില്ല. മുനീര്‍ അമേരിക്കന്‍ നയതന്ത്രപ്രതിനിധികളോട് പറഞ്ഞതായി വിക്കിലീക്സിലൂടെ പുറത്തുവന്ന വിവരങ്ങളെ സംശയിക്കേണ്ട കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട നേതാക്കളാണ് എന്‍ഡിഎഫിനെ സംരക്ഷിക്കുന്നത്; അത് അവരുടെ സ്വാര്‍ഥതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് എന്ന് മുനീര്‍ അമേരിക്കന്‍ പ്രതിനിധികളോട് പറഞ്ഞതായാണ്, പുറത്തുവന്ന രേഖ. ഇവിടെ വിചാരണകൂടാതെ ശിക്ഷിക്കാവുന്ന ഒരു കുറ്റം നടന്നിരിക്കുന്നു-എന്‍ഡിഎഫ് എന്ന തീവ്രവാദ സംഘടനയുമായി നാടു ഭരിക്കുന്ന രണ്ട് മന്ത്രിമാര്‍ നേരിട്ട് ബന്ധപ്പെടുന്നു എന്നതാണ് ആ കുറ്റം. പുറമേക്ക് മതനിരപേക്ഷതയും സര്‍വമത സാഹോദര്യവും വര്‍ഗീയ വിരോധവും പറയുന്ന കുഞ്ഞാലിക്കുട്ടിയും മുനീറും കൈവെട്ടു രാഷ്ട്രീയത്തിന്റെ സംരക്ഷകര്‍കൂടിയാണ്. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ചോദ്യം രചിച്ച അധ്യാപകന്റെ കൈ വെട്ടിമാറ്റിയ പ്രാകൃത രാഷ്ട്രീയമാണ് രഹസ്യമായി ഈ മന്ത്രിമാര്‍ കൊണ്ടുനടക്കുന്നത്. ഈ രണ്ടു മന്ത്രിമാരും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്ന പാര്‍ടിയും എന്‍ഡിഎഫിന്റെ സംരക്ഷകരാണ് എന്നതിനര്‍ഥം അവര്‍ രാജ്യദ്രോഹത്തോളം ഗൗരവമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നവരാണ് എന്നുതന്നെയാണ്.
എന്‍ഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും പ്രതികളായ ഒട്ടേറെ തീവ്രവാദക്കേസുകള്‍ അന്വേഷണത്തിലുണ്ട്. നേരത്തെ സമാനമായ കേസുകളില്‍ ലീഗ് മന്ത്രിമാര്‍ ഇടപെട്ടു എന്ന് ശക്തമായ ആക്ഷേപം ഉയര്‍ന്നതാണ്. ഇന്ന് യുഡിഎഫ് ഭരണത്തെ നയിക്കുന്നതുതന്നെ ലീഗാണ്. ദുര്‍ബലമായ ഭൂരിപക്ഷവും തളര്‍ന്ന കോണ്‍ഗ്രസും വിലപേശല്‍ശേഷി നഷ്ടപ്പെട്ട ഇതര ഘടകകക്ഷികളുമുള്ളപ്പോള്‍ ലീഗ് തീരുമാനിക്കുന്നതേ നടക്കൂ എന്നതാണ് സര്‍ക്കാരിന്റെ അവസ്ഥ. കാസര്‍കോട്ട് കലാപം നടത്തിയവരെയും നടത്തിച്ചവരെയും പിടികൂടുമെന്നു വന്നപ്പോള്‍ അന്വേഷണകമീഷനെത്തന്നെ ഇല്ലാതാക്കിയത് ലീഗിന്റെ ആ മേധാശേഷിയിലൂടെയാണ്. മുന്നണിയില്‍ ആലോചിക്കാതെ വകുപ്പുവിഭജനംപോലും ലീഗ് നടത്തിയപ്പോള്‍ എതിര്‍ത്തു സംസാരിക്കാന്‍ ഉമ്മന്‍ചാണ്ടിക്കോ കോണ്‍ഗ്രസിനോ കഴിഞ്ഞില്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. ലീഗ് ഭരിക്കുന്നു; ഉമ്മന്‍ചാണ്ടി അനുസരിക്കുന്നു. അത്തരമൊരു സ്ഥിതിയില്‍ , ലീഗിനെ നിയന്ത്രിക്കുന്നത് എന്‍ഡിഎഫാണെന്നുവന്നാല്‍ കേരളത്തില്‍ ഭീകരവാദികള്‍ അഴിഞ്ഞാടും എന്നതില്‍ സംശയമേ ഇല്ല.
മുസ്ലിം സമുദായത്തിലെ പ്രമാണികളെ പ്രതിനിധാനംചെയ്ത ലീഗ് പലപ്പോഴും വര്‍ഗീയതയെ തള്ളിപ്പറഞ്ഞ അനുഭവമുണ്ട്. എന്നാലിന്ന് ആ പാര്‍ടി വര്‍ഗീയ വികാരത്തെമാത്രം ആശ്രയിച്ച് നിലനില്‍ക്കാന്‍ ശ്രമിക്കുകയാണ്. കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ , "അബ്ദുള്ളക്കുട്ടി ഉംറയ്ക്ക് പോയതുകൊണ്ടാണ്; ഈദ് നമസ്കാരം നടത്തിയതുകൊണ്ടാണ് പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത്" എന്നാണ് ലീഗുകാര്‍ പ്രചരിപ്പിച്ചത്. അങ്ങനെയാണ് വര്‍ഗീയതയിലുടെ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അത്തരം പ്രചാരണങ്ങളിലൂടെയും മുസ്ലിം ഏകീകരണം എന്ന നാടകത്തിലൂടെയുമാണ് ലീഗ് ജനങ്ങളെ കബളിപ്പിച്ചത്.
അതിന്റെ മറ്റൊരു വശമാണ് എന്‍ഡിഎഫുമായുള്ള ബന്ധവും അതിന്റെ സംരക്ഷണച്ചുമതലയും. കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ നട്ടുവളര്‍ത്തുകയാണിവര്‍ ഇതിലൂടെ. ലീഗ് നേതൃത്വവും എന്‍ഡിഎഫുമായുള്ള ബന്ധം അന്വേഷണവിധേയമാക്കിയേ തീരൂ. എന്‍ഡിഎഫിന്റെ ഏതെല്ലാം കുറ്റകൃത്യങ്ങളില്‍ ലീഗിന് നേരിട്ട് പങ്കാളിത്തമുണ്ട് എന്നതും ലീഗ് എങ്ങനെയെല്ലാം എന്‍ഡിഎഫിനെ ഉപയോഗിച്ചു എന്നതും അന്വേഷിച്ച് കണ്ടെത്തണം. വര്‍ഗീയ ഭീകര സംഘടനയുടെ സഹായികളെന്ന് തെളിഞ്ഞ ലീഗ് നേതാക്കള്‍ക്ക് മന്ത്രിസ്ഥാനത്തെന്നല്ല, പൊതുരംഗത്തുതന്നെ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു. യുഡിഎഫ് നേതൃത്വത്തിനുമുന്നില്‍ ഇരുവരുടെയും രാജി ചോദിച്ചുവാങ്ങുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ ചെയ്യുക എന്ന വഴിയാണുള്ളത്. ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ എന്തിനും മടിക്കാത്ത കൂട്ടര്‍ അങ്ങനെയൊരു വിവേകബുദ്ധി കാണിക്കും എന്നു കരുതാനാവില്ല. അതുകൊണ്ടുതന്നെ ലീഗ്-എന്‍ഡിഎഫ് അവിശുദ്ധ ബന്ധവും അതില്‍ മന്ത്രിമാര്‍ക്കുള്ള പങ്കാളിത്തവും ജനമധ്യത്തില്‍ വിചാരണചെയ്യപ്പെടണം. കുറ്റവാളികള്‍ക്കിരിക്കാനുള്ളതല്ല ഭരണക്കസേര എന്ന് തെളിയിക്കുന്ന ജനവികാരം ഉയരണം.
deshabhimani editorial 050911
കേരളത്തില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന ഏറ്റവും അപകടകാരിയായ ഭീകരസംഘടന ഏത് എന്ന ചോദ്യത്തിന് രണ്ട് ഉത്തരമുണ്ടാകും. ആര്‍എസ്എസ് എന്നും എന്‍ഡിഎഫ് എന്നും. ഒരു നാണയത്തിന്റെ രണ്ടുവശമാണവ. തെരുവുപട്ടികളെ വെട്ടിവീഴ്ത്തി കൊലപാതക പരിശീലനം നടത്തുന്ന സംഘടനയാണ് എന്‍ഡിഎഫ്. ഇന്ന് അതിന്റെ പേര് മറ്റൊന്നാണ്-പോപ്പുലര്‍ ഫ്രണ്ട്. അതിന്റെ രാഷ്ട്രീയ രൂപം എസ്ഡിപിഐ. അടുത്തിടെ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ യുഡിഎഫിനായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആ പിന്തുണയുടെ ഗുണം ആവോളം ആസ്വദിച്ചുകൊണ്ടാണ് യുഡിഎഫ്, ഇടതുപക്ഷത്തെ ചൂണ്ടി അതാ മഅ്ദനിയുടെ കൂട്ടുകാര്‍ ; തീവ്രവാദികള്‍ എന്നു വിളിച്ചതും ആ പല്ലവി വലതുപക്ഷ മാധ്യമങ്ങള്‍ ഏറ്റുപാടിയതും.
ReplyDelete