Friday, September 23, 2011

ബി നിലവറ പിന്നീട് തുറക്കാം: സുപ്രീം കോടതി

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍കണ്ടെത്തിയ സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായ ശേഷം ബി നിലവറ തുറക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെയും അപൂര്‍വ്വ സ്വത്തുക്കളുടെയും സംരംക്ഷണം സംസ്ഥാനസര്‍ക്കാര്‍ തന്നെ വഹിക്കണം. ഇക്കാര്യത്തില്‍ കേന്ദ്ര സേനയുടെയും മറ്റും ആവശ്യമില്ല. ഇക്കാര്യത്തില്‍ വിദഗ്ധസമിതിയുമായും ക്ഷേത്രഭരണസമിതിയുമായും ആലോചിച്ച് സര്‍ക്കാര്‍ ആവശ്യമായ സംവിധാനമൊരുക്കണം. സുരക്ഷക്കാവശ്യമായ സാങ്കേതിക സംവിധാനമൊരുക്കുന്നതിന് കെല്‍ട്രോണ്‍ പോലുള്ള സഥാപനങ്ങളുടെ സഹായം തേടണം. ഇതിനാവശ്യമായ ചര്‍ച്ചകളും മറ്റും നടത്തുന്നതിന് ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കണം. നോഡല്‍ ഓഫീസര്‍ ചുമതലയേല്‍ക്കുന്നതുവരെ ദേവസ്വം സെക്രട്ടറി വഹിക്കണം.

ക്ഷേത്ര സുരക്ഷാകാര്യത്തില്‍ അഞ്ചംഗ വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണം. സംസ്ഥാന സര്‍ക്കാരും ക്ഷേത്രസമിതിയും വിദഗ്ധസമിതിയും ചര്‍ച്ചകള്‍ നടത്തി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. സുരക്ഷക്കായി പ്രതിവര്‍ഷം 25 ലക്ഷം രൂപ ക്ഷേത്രഫണ്ടില്‍ നിന്നും കൈമാറണം.സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് മുടങ്ങാതെ നല്‍കണം. കണക്കുകള്‍ കൈകാര്യം ചെയ്യുന്നതിന് അക്കൗണ്ടിങ്ങ് ഓഫീസറെ നിയമിക്കണം. മൂന്നു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

deshabhimani news

1 comment:

  1. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇപ്പോള്‍കണ്ടെത്തിയ സ്വത്തുക്കള്‍ തിട്ടപ്പെടുത്തുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായ ശേഷം ബി നിലവറ തുറക്കാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

    ReplyDelete