Monday, September 5, 2011

സൈക്കിള്‍ വാങ്ങല്‍ ഇടപാടില്‍ റീടെണ്ടര്‍ വേണം: വി എസ്

പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് സൈക്കിള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതിക്ക് നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.  പദ്ധതി പ്രകാരം 50,000 സൈക്കിള്‍ വാങ്ങുന്നതിന് 16 കോടി രൂപയുടെ ഇടപാടാണ് നടക്കുന്നത്. അഴിമതി രഹിത സുതാര്യ ഭരണമെന്ന് അവകാശപ്പെടുന്ന യു ഡി എഫ് സര്‍ക്കാരിന്റെ തീരെ സൂതാര്യമല്ലാത്ത ഇടപാടുകളില്‍ ഒന്നാണിത്. ഇടപാടിന്റെ ടെണ്ടര്‍ നോട്ടീസ് സര്‍ക്കാരിന് താല്‍പര്യമുള്ള ഒരു പത്രത്തില്‍ മാത്രമാണ് പരസ്യപ്പെടുത്തിയത്. ഓഗസ്റ്റ് 28ന് നല്‍കിയ പരസ്യത്തില്‍ സെപ്തംബര്‍ ഒന്ന് ദര്‍ഘാസ് ലഭിക്കേണ്ട അവസാന ദിവസമായി പറഞ്ഞു. ഇതിനിടയില്‍ രണ്ട് പ്രവൃത്തി ദിവസമാണ് ഉണ്ടായിരുന്നത്. സര്‍ക്കാരിന് താല്‍പര്യമുള്ള കമ്പനിക്കുവേണ്ടി എല്ലാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ച് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിക്കുകയായിരുന്നു. വന്‍ അഴിമതിക്കാണ് ഈ ക്രമക്കേട് നടത്തിയതെന്ന് വ്യക്തം. ഇടപാടില്‍ എല്ലാം നടപടിക്രമങ്ങളും പാലിച്ച് സുതാര്യമായി റീടെണ്ടര്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വി എസ് ആവശ്യപ്പെട്ടു.

deshabhimani 050911

1 comment:

  1. പട്ടിക വിഭാഗ വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് സൈക്കിള്‍ വാങ്ങുന്നതില്‍ വന്‍ അഴിമതിക്ക് നീക്കം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete