അന്യ സംസ്ഥാനങ്ങളില്‍ നിന്നും ഓണത്തിന് നാട്ടിലെത്തുന്ന മലായാളിക്ക് റെയില്‍വേയുടെവക തിരിച്ചടി. ഉത്തരേന്ത്യയില്‍നിന്ന് സ്വന്തം നാട്ടിലെത്തുന്ന മലയാളികള്‍ക്ക് ഇത്തവണ കുറച്ചൊന്നുമല്ല ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരിക. കൊങ്കണ്‍ പാതയില്‍ മഴമൂലം മണ്ണിടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം താറുമാറായത് ഒരുവശത്ത്, ശമ്പള പരിഷ്‌കരണമാശ്യപ്പെട്ട് ഉത്രാട ദിവസം എല്ലാ സ്റ്റേഷനുകളിലും ട്രയിന്‍ പിടിച്ചിടുമെന്ന റയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ അസോസിയേഷന്റെ പ്രഖ്യാപനം മറ്റൊരുഭാഗത്ത്. ഇതിനിടയില്‍ നട്ടം തിരിയുന്നത് ഭൂരിഭാഗവും ഓണമുണ്ണാന്‍ സ്വന്തം മണ്ണിലെത്താന്‍ കൊതിക്കുന്ന മലയാളികള്‍. ഓണത്തിന് അനുഭവപ്പെടുന്ന പതിവുതിരക്ക് പരിഗണിച്ച് പതിവു പോലെ ഇത്തവണയും പ്രത്യേക ട്രയിനുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവ മലയാളിയാത്രക്കാര്‍ക്ക് എത്രകണ്ട് പ്രയോജനപ്പെടുന്നു എന്നത് സംശയമാണ്.
സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ സമരം മൂലം അതത് സ്റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന ട്രയിനുകള്‍ ഓരോ സ്റ്റേഷനുകളിലും പിടിച്ചിട്ട ശേഷം എപ്പോഴാണ് സര്‍വീസ് പൂര്‍ത്തിയാക്കുക എന്നത് മുന്‍ കൂട്ടി പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
ഓണത്തിന് നാട്ടിലെത്താന്‍ ട്രയിനുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് അന്യസംസ്ഥാന മലയാളികളെയാണ് സമരം ദോഷമായി ബാധിക്കുക. ഇതിനു പുറമെയാണ് കൊങ്കണ്‍ പാതയില്‍ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചില്‍.
പാതയില്‍ മണ്ണിടിഞ്ഞു വീഴുന്നത് മൂലം യാത്ര തടസപ്പെടുന്നത് കൊങ്കണ്‍ പാതയില്‍ പതിവായിരിക്കുകയാണ്. ഈ മണ്‍സൂണില്‍ നാലു തവണയാണ് കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. ഇതില്‍ രണ്ടു ദിവസം മുമ്പ് രത്‌നഗിരിയ്ക്കും നിവ്‌സറിനും ഇടയില്‍ പൊന്മണ്ടയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മഡ്ഗാവ്- എറണാകുളം സൗത്ത് എക്‌സ്പ്രസ്, മാംഗ്ലൂര്‍-മുംബൈ സി എസ് ടി എക്‌സ്പ്രസ്, എന്നീ ട്രയിനുകള്‍ റെയില്‍വേ റദ്ദാക്കി.
നിസാമുദ്ധീന്‍- എറണാകുളം സൗത്ത് മംഗള എക്‌സ്പ്രസ്, ഹാപ-തിരുനല്‍ വേലി എക്‌സ്പ്രസ്, ലോകമാന്യതിലക്-തിരുവന്തപുരം നേത്രാവതി എക്‌സ്പ്രസ്, നിസാമുദീന്‍- എറണാകുളം സൗത്ത് തുരന്തോ എക്‌സ്പ്രസ്, പൂനെ- എറണാകുളം സൗത്ത് എക്‌സ്പ്രസ് തുടങ്ങിയ ട്രയിനുകള്‍ വഴി തിരിച്ചു വിട്ടു.
മണ്ണിടിച്ചിലില്‍ പാത ഗതാഗത യോഗ്യമല്ലാതായതോടെ ലോകമാന്യ തിലക്- മാംഗ്ലൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ രത്‌നഗിരിക്കുസമീപമുള്ള സ്റ്റേഷനില്‍ നിര്‍ത്തി മറ്റു വാഹനങ്ങളില്‍ കയറ്റി അയയ്ക്കുകയായിരുന്നു. ഇന്നലെയോടെ പാത സഞ്ചാരയോഗ്യമായെന്ന് അധികൃതര്‍ പറയുമ്പോഴും ഇതു വഴിയുള്ള ട്രയിന്‍യാത്ര സാധാരണ നിലയിലായിട്ടില്ല. കനത്ത മഴമൂലം കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു വീഴുന്നത് സാധാരണ സംഭവമായതോടെ ഇതു വഴി യാത്ര ചെയ്യുന്നവരെല്ലാം യാത്രയ്ക്ക് മറ്റേതെങ്കിലും മാര്‍ഗം തേടേണ്ട ഗതികേടിലാണ്. ഈ മണ്ണിടിച്ചില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്നതല്ലെന്നുള്ളതാണ് ഏറെ വിചിത്രം. മഴ പെയ്യുമ്പോഴെല്ലാം ഇവിടെ മണ്ണിടിച്ചിലുണ്ടാകാറുണ്ടെന്ന വസ്തുത അറിഞ്ഞിട്ടും ഈ ഓണക്കാലത്ത് മറ്റുപോംവഴികളൊന്നും തേടാന്‍ റെയില്‍വേ തയ്യാറാകാത്തതാണ് കേരളജനതയ്ക്ക് തിരിച്ചടിയായത്. ഓരോ തവണയും പാതയിലെ മണ്ണു നീക്കാന്‍ ദിവസങ്ങളാണ് വേണ്ടി വരുന്നത്. മഴയത്തുവേണം പണിയെടുക്കേണ്ടത് എന്നുള്ളതുകൊണ്ട് പ്രതീക്ഷിക്കുന്ന വേഗത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനാവുന്നില്ല. ഗതാഗതം പുനസ്ഥാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴേക്കും മഴ മൂലം വീണ്ടും ട്രാക്കില്‍ മണ്ണിടിഞ്ഞു വീഴുകയാണ് ചെയ്യുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഓണത്തിന് നാട്ടിലെത്താന്‍ കൊങ്കണ്‍ പാത വഴിയുള്ള ട്രയിന്‍ യാത്ര മലയാളികള്‍ക്ക് ഒരു തരത്തിലും സഹായകരമാകില്ല.
(മൃദുല കെ)
janayugom 050911

ReplyDelete