Monday, September 5, 2011

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നു

പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വെബ് അധിഷ്ടിത സേവനങ്ങള്‍ ലഭ്യമാക്കുന്നു. കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ടു തദ്ദേശ ഭരണ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും സംശയനിവാരണത്തിനും സാങ്കേതിക സഹായത്തിനുമായി ബന്ധപ്പെടാനാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പുതിയ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം (0471-2579779) ഒരുക്കിയിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എം ഷംസുദ്ദീന്‍ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ അങ്കണത്തില്‍ പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മന്ത്രി എം കെ മുനീര്‍ നിര്‍വഹിക്കും. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവരുടെ സാങ്കേതികസഹായത്തിനും സംശയനിവാരണത്തിനുമുള്ള ഹെല്‍പ്പ് ഡെസ്‌ക്, ഐ കെ എമ്മിന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ്, പഞ്ചായത്ത് ജീവനക്കാരുടെ വെബ് അധിഷ്ടിത പി എഫ് അക്കൗണ്ടിങ് സംവിധാനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനമായിരിക്കും നടക്കുക. ഡെപ്യൂട്ടി മേയര്‍ ജി ഹാപ്പികുമാറും ചടങ്ങില്‍ പങ്കെടുക്കും. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വിധവാപെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ അംഗീകരിക്കുന്നതും അനുവദിക്കുന്നതും വിതരണം ചെയ്യുന്നതും തദ്ദേശസ്ഥാപനങ്ങളാണ്.

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് പെന്‍ഷന്‍കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ ഉപകാരപ്രദമാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച http://welfarepension.lskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പഞ്ചായത്ത് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിശദാംശങ്ങള്‍ ഓരോ ജീവനക്കാരനും അവരുടെ യൂസര്‍നയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു പരിശോധിക്കാവുന്ന തരത്തില്‍ 2001 ഏപ്രില്‍ ഒന്നുമുതലുള്ള പത്ത് വര്‍ഷത്തെ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സ്ഥാപന- പി എഫ് എന്ന വെബ് അധിഷ്ടിത ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് http://kpepf.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള പുതിയ വെബ്‌സൈറ്റായ http://infokerala.org ഉടന്‍ നിലവില്‍ വരും. ഐ കെ എമ്മിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ക്കു പുറമേ പരിശീലന മാനുവല്‍ വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുടെ യൂസര്‍ മാനുവല്‍ എന്നിവയും ഈ വെബ്‌സൈറ്റ് വഴി ലഭിക്കും.

ജനയുഗം 050911

1 comment:

  1. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നത് പെന്‍ഷന്‍കാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വളരെ ഉപകാരപ്രദമാണ്. എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും സാമൂഹികസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച http://welfarepension.lskerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പഞ്ചായത്ത് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് വിശദാംശങ്ങള്‍ ഓരോ ജീവനക്കാരനും അവരുടെ യൂസര്‍നയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ചു പരിശോധിക്കാവുന്ന തരത്തില്‍ 2001 ഏപ്രില്‍ ഒന്നുമുതലുള്ള പത്ത് വര്‍ഷത്തെ വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത സ്ഥാപന- പി എഫ് എന്ന വെബ് അധിഷ്ടിത ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് http://kpepf.lsgkerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ക്രോഡീകരിച്ചു കൊണ്ടുള്ള പുതിയ വെബ്‌സൈറ്റായ http://infokerala.org ഉടന്‍ നിലവില്‍ വരും. ഐ കെ എമ്മിന്റെ വിവിധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ക്കു പുറമേ പരിശീലന മാനുവല്‍ വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുടെ യൂസര്‍ മാനുവല്‍ എന്നിവയും ഈ വെബ്‌സൈറ്റ് വഴി ലഭിക്കും.

    ReplyDelete