തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് എന്‍ ഡി എഫിന്റെ സഹായം തേടിയിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കിയിരുന്നതും പരസ്യമായ രഹസ്യം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി എഫിന്റേയും രാഷ്ട്രീയ രൂപമായ എസ് ഡി പി ഐയുടെ സഹായം തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിന്റെ എല്ലാ നേതാക്കളും അഭ്യര്‍ഥിക്കുകയും ഉറപ്പാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞടുപ്പില്‍ ലീഗിനുവേണ്ടി വോട്ടുപിടിക്കാന്‍ എന്‍ ഡി എഫുകാര്‍ പൊന്നാനിയിലും മലപ്പുറത്തും പരസ്യമായി രംഗത്തെത്തുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സ്വാധീനുള്ള തീരമേഖലകളില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി സ്‌ക്വാഡ് പ്രവര്‍ത്തനം വരെ നടത്തിയ ഇക്കൂട്ടര്‍ ലീഗിന്റെ വിജയം തങ്ങളുടെ വിജയമായി കൊട്ടിഘോഷിക്കുകയും ചെയ്തു. പൊന്നാനിയില്‍ ഇ ടി മുഹമ്മദ്ബഷീറിന്റേയും മലപ്പുറത്ത് ഇ അഹമ്മദിന്റെയും വിജയം ആഘോഷമാക്കിയ എന്‍ ഡി എഫുകാര്‍ തങ്ങളുടെ വോട്ടിന്റെ ബലത്തിലാണ് ലീഗിന്റെ വിജയമെന്ന് പൊതുയോഗം നടത്തി പ്രഖ്യാപിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി എന്‍ ഡി എഫുകാര്‍ പരസ്യമായി രംഗത്തെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കുഞ്ഞാലിക്കുട്ടിയുമായി പലവട്ടം ചര്‍ച്ചനടത്തിയിരുന്നു. ഏതുവിധേനയും ലീഗ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചാല്‍ മാത്രമേ മതവിരോധികളായ ഇടതുപക്ഷക്കാരില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് രക്ഷയുള്ളൂ എന്ന പ്രചാരണം നടത്താനാണ് കുഞ്ഞാലിക്കുട്ടി എന്‍ ഡി എഫുകാരോട് ആവശ്യപ്പെട്ടത്. തീരമേഖലയിലും മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്നസ്ഥലങ്ങളിലും സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തിയ എന്‍ ഡി എഫുകാര്‍ ശക്തമായ രീതിയില്‍ തന്നെ ലീഗിനുവേണ്ടി വര്‍ഗീയ പ്രചാരണം നടത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം മലപ്പുറം ജില്ലയില്‍ ഗുണം ചെയ്‌തെങ്കിലും മറ്റിടങ്ങളില്‍ വരും തിരഞ്ഞെടുപ്പുകളില്‍ അത് ദോഷകരമാകുമെന്ന് തിരച്ചറിഞ്ഞ ലീഗ് തുടര്‍ന്ന് നടന്ന തദ്ദേശതിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ധാരണ രഹസ്യ സ്വഭാവത്തിലുള്ളതാക്കി. ലീഗിനെ എതിര്‍ത്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു പിന്നീട് കുഞ്ഞാലിക്കുട്ടിയും കൂട്ടരും ആവശ്യപ്പെട്ടത്. സാമ്പത്തികമടക്കം ആവശ്യമായ സഹായം ലീഗില്‍ നിന്ന് സ്വീകരിച്ചുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പുകളിലും എന്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ കുപ്പായമിട്ടത്. പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി ചങ്ങാത്തം നിലനിര്‍ത്തുകയും ചെയ്തായിരുന്നു രണ്ട് കൂട്ടരും ജനങ്ങളെ കബളിപ്പിച്ചത്. ഇ ടി മുഹമ്മദ് ബഷീറടക്കമുള്ള നേതാക്കള്‍ ഈ ധാരണയുടെ ചരടുവലിക്കാരായി സമര്‍ത്ഥമായി കരുക്കള്‍ നീക്കി.
കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ എസ് ഡി പി ഐ യുടെ സംസ്ഥാനനേതാവിനെ തന്നെ രംഗത്തിറക്കിയായിരുന്നു നാടകം. കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ എന്‍ ഡി എഫ് നേതാവിന് കിട്ടിയതാകട്ടെ വളരെ കുറഞ്ഞ വോട്ടും. എന്‍ ഡി എഫിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള സഹായം ഉറപ്പുനല്‍കിക്കൊണ്ടാണ് വോട്ടുകച്ചവടത്തിന് ലീഗ് നേതാക്കള്‍ ശ്രമിച്ചതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് മാറാട്, കാസര്‍കോട് എന്നിവടങ്ങളില്‍ നടന്ന കലാപങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. തങ്ങള്‍ക്ക് ശക്തിയില്ലാത്ത സ്ഥലങ്ങളില്‍ അധികാരത്തിന്റെ പിന്‍ബലം നല്‍കണമെന്ന ആവശ്യവും തിരഞ്ഞെടുപ്പുധാരണയില്‍ എന്‍ ഡി എഫ് മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് നടന്ന പല വര്‍ഗീയ സംഘട്ടനങ്ങളിലും എന്‍ ഡി എഫിനൊപ്പം ലീഗ് കൈകോര്‍ത്തത്. മലപ്പുറം ജില്ലയുടെ തീരമേഖലയില്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്വാധീനം എന്‍ ഡി എഫിനെ മറയാക്കി തിരിച്ചു പിടിക്കുക എന്നതായിരുന്നു ലീഗിന്റെ ലക്ഷ്യം. എന്നാല്‍ ലീഗിന്റെ രാഷ്ട്രീയ പിന്തുണയിലൂടെ മതസ്പര്‍ധ വളര്‍ത്താനും എതിരാളികളെ ഇല്ലാതാക്കാനുമാണ് എന്‍ ഡി എഫ് ശ്രമിച്ചത്.
(സുരേഷ് എടപ്പാള്‍)
ദേശാഭിമാനി 050911
തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് എന്‍ ഡി എഫിന്റെ സഹായം തേടിയിരുന്നതും സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളില്‍ അവരുമായി ധാരണയുണ്ടാക്കിയിരുന്നതും പരസ്യമായ രഹസ്യം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എന്‍ ഡി എഫിന്റേയും രാഷ്ട്രീയ രൂപമായ എസ് ഡി പി ഐയുടെ സഹായം തിരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം ലീഗിന്റെ എല്ലാ നേതാക്കളും അഭ്യര്‍ഥിക്കുകയും ഉറപ്പാക്കുകയും ചെയ്തിരുന്നു
ReplyDelete