Wednesday, September 21, 2011

കല്‍പ്പറ്റയില്‍ അഴിഞ്ഞു വീണത് പണിയരുടെ മാനം

കല്‍പ്പറ്റ: സിവില്‍സ്റ്റേഷന്‍ വളപ്പിലേക്ക് കറുത്ത കച്ചകെട്ടി വന്നുവെന്ന കുറ്റം മാത്രമാണ് ഈ പണിയ സ്ത്രീകള്‍ ചെയ്തത്. പട്ടയത്തിനു പകരം പൊലീസ് തങ്ങളുടെ ഉടുതുണി അഴിക്കുമെന്ന് അവര്‍ സ്വപ്നത്തിലും കരുതിയിരുന്നില്ല. കഴിഞ്ഞ 16ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വയനാട്ടുകാരിയായ ആദിവാസി ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിയും പങ്കെടുത്ത ചടങ്ങിനെത്തിയ പണിയ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായിരുന്നു ഈ ദുരനുഭവം. ട്രൈബല്‍ പ്രമോട്ടര്‍മാര്‍ക്കൊപ്പമാണ് അവര്‍ മുഖ്യമന്ത്രിയുടെ പട്ടയമേളക്കെത്തിയത്. നിരന്നുനില്‍ക്കുന്ന കാക്കിപ്പടയ്ക്കിടയിലൂടെ കടന്നപ്പോള്‍തന്നെ ആദിവാസി സ്ത്രീകളുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരുന്നു. അപ്പോഴാണ് പൊലീസുകാര്‍ അരയില്‍ തപ്പാന്‍ തുടങ്ങിയത്. തങ്ങള്‍ അരയില്‍ കെട്ടുന്ന പരമ്പരാഗത വേഷം കറുത്തതായിപ്പോയതാണ് പണിയ സ്ത്രീകള്‍ക്ക് വസ്ത്രം നഷ്ടപ്പെടുത്തിയത്. ഉറുമാല്‍ എന്ന കച്ചയഴിച്ചെടുക്കാന്‍ പുരുഷ പൊലീസുകാരും ഉണ്ടായിരുന്നതായി സ്ത്രീകള്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണിക്കാനുള്ള കറുത്ത കൊടിയാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ തുണിയഴിച്ചത്. എന്തിന് തങ്ങളെ അപമാനിക്കുന്നുവെന്ന ചോദ്യത്തിന് പൊലീസുകാര്‍ മറുപടി നല്‍കിയതുമില്ല. ആള്‍ക്കൂട്ടത്തില്‍ അപമാനിതരായ സ്ത്രീകള്‍ ഉടുമുണ്ട് അഴിഞ്ഞുപോകുമെന്ന ഭീതിയില്‍ പട്ടയം വാങ്ങാന്‍ പോയില്ല.

deshabhimani 210911

2 comments:

  1. സിവില്‍സ്റ്റേഷന്‍ വളപ്പിലേക്ക് കറുത്ത കച്ചകെട്ടി വന്നുവെന്ന കുറ്റം മാത്രമാണ് ഈ പണിയ സ്ത്രീകള്‍ ചെയ്തത്. പട്ടയത്തിനു പകരം പൊലീസ് തങ്ങളുടെ ഉടുതുണി അഴിക്കുമെന്ന് അവര്‍ സ്വപ്നത്തിലും കരുതിയിരുന്നില്ല.

    ReplyDelete
  2. വയനാട്ടിലെ കല്‍പ്പറ്റയില്‍ പട്ടയമേളയില്‍ പങ്കെടുത്ത ആദിവാസി സ്ത്രീകളുടെ കച്ച ബലംപ്രയോഗിച്ച് അഴിച്ചുമാറ്റിയ പൊലീസ് നടപടി അന്വേഷിച്ച് കുറ്റക്കാര്‍ക്തെിരെ പട്ടികജാതി-പട്ടികവര്‍ഗ നിയമമനുസരിച്ച് കേസെടുക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. ആദിവാസി അധികാര്‍ മഞ്ചിനു വേണ്ടി പട്ടികവര്‍ഗ ദേശീയ കമീഷന്‍ ചെയര്‍മാന്‍ ഡോ. രമേശ്വരര്‍ ഒറാണിക്ക് നല്‍കിയ പരാതിയിലാണ് വൃന്ദ കാരാട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. പൊലീസ് നടപടിക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെ 3.1 വകുപ്പനുസരിച്ച് കേസെടുക്കേണ്ടതാണെന്ന് വൃന്ദ പറഞ്ഞു. ബലംപ്രയോഗിച്ച് പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ വസ്ത്രം അഴിച്ചുമാറ്റുന്നത് അവരെ അപമാനിക്കുന്നതിന് സമാനമാണ്. അപമാനിതരായ സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. വയനാട് സന്ദര്‍ശിച്ച വൃന്ദ അപമാനിക്കപ്പെട്ട ആദിവാസികളെ കണ്ടിരുന്നു. 13ന് കല്‍പ്പറ്റയില്‍ മുഖ്യമന്ത്രി പങ്കെടുത്ത പട്ടയമേളക്കെത്തിയ ആദിവാസി സ്ത്രീകളുടെ പരമ്പരാഗത വേഷമായ കച്ചയാണ് പുരുഷ പൊലീസുകാര്‍ ബലമായി അഴിച്ചുമാറ്റിയത്. കറുത്ത നിറമായതിനാല്‍ മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടിയാണെന്ന് പറഞ്ഞാണ് അഴിപ്പിച്ചത്.

    ReplyDelete