എന്‍ഡിഎഫ് എന്ന വര്‍ഗീയതീവ്രവാദസംഘടനയുടെ സംരക്ഷകനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്ന് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ എം കെ മുനീറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അയച്ച റിപ്പോര്‍ട്ട് വിക്കിലീക്സിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ ഇരുമന്ത്രിമാരും രാജിവയ്ക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നതിന് ഇതിലും വലിയ തെളിവു വേണ്ട. ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്ന ഒരാള്‍ കേരള മന്ത്രിസഭയില്‍ അംഗമാണെന്നത് ഗുരുതരമായ മാനങ്ങളുള്ള വിഷയമാണ്. ഈ വിവരമറിഞ്ഞിട്ടും ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അതു കൈമാറി നിയമനടപടികള്‍ നീക്കാന്‍ മന്ത്രി എം കെ മുനീര്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഗൗരവാവഹമായ പ്രതികരണമര്‍ഹിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങളാല്‍ , മുനീര്‍ തനിക്കറിയാവുന്ന വിവരം ഇന്ത്യന്‍ ഭരണനിര്‍വഹണ സംവിധാനത്തില്‍നിന്നും നീതിന്യായ സംവിധാനത്തില്‍നിന്നും മറച്ചുവച്ചുവെന്നാണ് മനസിലാക്കേണ്ടത്. ഇതാകട്ടെ, ഭീകരരുടെ സംരക്ഷകനെ രക്ഷിക്കുന്ന നടപടിയാണ്. ഗുരുതരമായ ഈ കുറ്റം ചെയ്തയാള്‍ മന്ത്രിസഭയില്‍ തുടര്‍ന്നുകൂടാ.
വിക്കിലീക്സ് ചോര്‍ത്തിയെടുത്ത കേബിള്‍ സന്ദേശം ആധികാരികമല്ല എന്ന് അമേരിക്കന്‍ അധികൃതര്‍ ഇതുവരെ അഭിപ്രായപ്പെട്ടിട്ടില്ല. അവര്‍ക്ക് ആകെ വിയോജിപ്പുള്ളത് രേഖകള്‍ ചോരുന്നുവെന്നതില്‍ മാത്രമാണ്; ചോര്‍ന്ന രേഖകളുടെ ആധികാരികതയിലല്ല. ആ നിലയ്ക്കുനോക്കുമ്പോള്‍ , എംബസി രേഖകളുടെ ആധികാരികതയെ അവിശ്വസിക്കേണ്ട കാര്യമില്ല. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മുനീറിന്റെ പേരില്‍ ഒരു കല്‍പ്പിത കഥയുണ്ടാക്കിയെഴുതിയിട്ട് എംബസിക്ക് ഒന്നും നേടാനില്ല എന്നതും ഇവിടെ കാണണം. ഇതെല്ലാം സൂചിപ്പിക്കുന്നത് എം കെ മുനീര്‍ കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് ഈ വിധത്തില്‍ പറഞ്ഞിട്ടുണ്ട് എന്നുതന്നെയാണ്. ഏത് കാരണത്താലാണോ കുഞ്ഞാലിക്കുട്ടിയുടെ തീവ്രവാദബന്ധം ഇന്ത്യന്‍ അധികൃതരില്‍നിന്ന് അദ്ദേഹം മറച്ചുവച്ചത്, അതേ കാരണത്താല്‍തന്നെയാണ് സംഭവം മുനീര്‍ ഇപ്പോള്‍ നിഷേധിക്കുന്നത്. മന്ത്രിസഭയില്‍ തുടരുകയും അധികാരം കൈയാളുകയും ചെയ്യുക എന്ന സ്വാര്‍ഥരാഷ്ട്രീയലക്ഷ്യമാണ് മുനീറിനെ നയിക്കുന്നത് എന്നുകാണാന്‍ വിഷമമില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഒരു മന്ത്രിയും നേരിട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് കുഞ്ഞാലിക്കുട്ടി നേരിടുന്നത്. രാഷ്ട്രത്തിന്റെ ഐക്യം, അഖണ്ഡത, സുരക്ഷിതത്വം, ജനങ്ങളുടെ ഒരുമ എന്നിവയൊക്കെയുമായും ബന്ധപ്പെട്ട ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുളവാക്കുന്ന രാഷ്ട്രവിരുദ്ധമായ ദുഷ്ചെയ്തിയില്‍ ; അതിനുമപ്പുറം രാജ്യദ്രോഹപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നതാണ് ആരോപണം. കേവലം ആരോപണമല്ല; സാക്ഷ്യപ്പെടുത്തലാണിത്. ഈ സ്ഥിതിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എങ്ങനെ കാണുന്നുവെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. കുഞ്ഞാലിക്കുട്ടിയും മുനീറും രാജിവച്ച് സ്വയം പുറത്തുപോവുന്നില്ലെങ്കില്‍ , അവരെ പുറത്താക്കാന്‍ ചുമതലപ്പെട്ടയാളാണ് മുഖ്യമന്ത്രി. തുടര്‍ന്നും ഇവരെ സംരക്ഷിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെങ്കില്‍ അതിന് നാളെ അദ്ദേഹംതന്നെ സമാധാനം ബോധിപ്പിക്കേണ്ടിവരും. എം കെ മുനീര്‍ പറയുന്നതുമായി കൂട്ടിവായിക്കേണ്ട കുറെ സംഭവങ്ങളുണ്ട്. മാറാട്ട് വീണ്ടും മനുഷ്യക്കുരുതിയുണ്ടായത് കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ട് കണ്ടില്ലെന്നുനടിച്ച് നടപടികളില്‍നിന്ന് ഒഴിഞ്ഞുനിന്നതുകൊണ്ടായിരുന്നുവെന്ന് അന്നുതന്നെ വ്യക്തമായിരുന്നു. ആ റിപ്പോര്‍ട്ട് കണ്ടില്ലെന്നമട്ടില്‍ നിഷ്ക്രിയത്വം പാലിച്ചത് എന്തിനായിരുന്നു? ആരുടെ സമ്മര്‍ദപ്രകാരമായിരുന്നു. ലീഗിലെ മാഫിയാബന്ധമുള്ളവരുടെ പിന്തുണയോടെ എന്‍ഡിഎഫ് ആയിരുന്നു ആ കൂട്ടക്കൊല നടത്തിയതെന്ന് ഓര്‍ക്കണം. ഒന്നാംകലാപം ആര്‍എസ്എസ്-ബിജെപി സംഘത്തിന്റെ വകയായിരുന്നെങ്കില്‍ രണ്ടാംകലാപം ഇക്കൂട്ടരുടെ വകയായിരുന്നു. ഒന്നാം കൂട്ടക്കൊലയ്ക്കുശേഷം പാലിക്കേണ്ട ജാഗ്രത എന്തുകൊണ്ടുണ്ടായില്ല? മാറാട് സംഭവത്തില്‍ മുസ്ലിംലീഗിന്റെ സ്ഥാനം എന്‍ഡിഎഫിനൊപ്പമാണെന്നാണ് ജുഡീഷ്യല്‍ കമീഷന്‍ കണ്ടെത്തിയത്. മതേതരകക്ഷിയെന്ന് അവകാശപ്പെട്ടിരുന്ന ലീഗിനും എന്‍ഡിഎഫിനും ഇടയില്‍ ഒരു വേര്‍തിരിവും കാണാനുണ്ടായിരുന്നില്ല. അത് കമീഷന്‍ സ്ഥിരീകരിച്ചിരുന്നു. ആ കമീഷന്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റപ്പെടുത്തിയിരുന്നുവെന്നതും ഓര്‍ക്കേണ്ടതുണ്ട്. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് "എഫ്എം" എന്നു വിശേഷിപ്പിക്കപ്പെട്ട വ്യക്തിക്ക് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ രണ്ടുപേരുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരായിരുന്നു ഈ എഫ്എം? ആരായിരുന്നു ആ രണ്ട് യുഡിഎഫ് മന്ത്രിമാര്‍ ? എം കെ മുനീറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , യുഡിഎഫ് മന്ത്രിസഭ അത് നല്‍കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടേണ്ടിവന്നു. മാറാട് സംഭവത്തില്‍ പ്രതികളായി കണ്ടെത്തിയവര്‍ ശിക്ഷിക്കപ്പെടട്ടെ എന്ന നിലയല്ല, മറിച്ച് സമുദായ പരിവേഷമെടുത്തണിഞ്ഞ് പ്രതികളെ സംരക്ഷിക്കാനാണ് ലീഗ് ശ്രമിച്ചത്. എന്‍ഡിഎഫിനെക്കൂടി സംരക്ഷിക്കുന്ന വാദമുഖങ്ങളാണ് ലീഗ് ഉയര്‍ത്തിയത്. ആ നിലപാടിനുപിന്നില്‍ പ്രവര്‍ത്തിച്ച കരുത്തനാര്? മുന്നറിയിപ്പുകളുണ്ടായിട്ടും കൂട്ടക്കൊലയ്ക്കു തൊട്ടുമുമ്പ്, മാറാട്ടുനിന്ന് പൊലീസിനെ പിന്‍വലിച്ചത് ദുരൂഹമാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ജുഡീഷ്യല്‍ കമീഷനുമുന്നില്‍ മൊഴിനല്‍കിയിരുന്നു. കൂട്ടക്കൊലയ്ക്ക് കളമൊരുക്കുന്ന രീതിയില്‍ പൊലീസിനെ രംഗത്തുനിന്നു മാറ്റാന്‍ ഉന്നതരായ ആരെങ്കിലും ശ്രമിച്ചാലേ സാധിക്കൂ. ആ ഉന്നതര്‍ ആര് എന്ന ചിന്തയ്ക്കും അടിവരയിടുന്നുണ്ട് എം കെ മുനീറിന്റെ വെളിപ്പെടുത്തല്‍ . "പഞ്ചാബ് മോഡല്‍" വിവാദപ്രസംഗം നടത്തിയതിന്റെ പേരില്‍രാജിവെക്കേണ്ടിവന്ന മന്ത്രിയേക്കാള്‍ ബഹുദൂരം മുമ്പോട്ടുപോയിരിക്കുന്നു കുഞ്ഞാലിക്കുട്ടി എന്ന മന്ത്രി. ഭീകരപ്രവര്‍ത്തനത്തെയും തീവ്രവാദത്തെയും അതില്‍ വ്യാപരിക്കുന്നവരെയുമൊക്കെ പരിരക്ഷിക്കുന്ന തലത്തിലാണ് അദ്ദേഹം എത്തിനില്‍ക്കുന്നത് എന്ന് സ്വന്തം പാര്‍ടിക്കാരനും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനുമായ വ്യക്തിതന്നെ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞാലിക്കുട്ടിയാകട്ടെ, മുനീര്‍ അങ്ങനെതന്നെ പറഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശദീകരണമായി പുറത്തുവന്നേനേ.
മുനീര്‍ ലീഗ് സംസ്ഥാനസെക്രട്ടറിയും കുഞ്ഞാലിക്കുട്ടി ട്രഷററുമായിരുന്ന വേളയിലാണ് യുഎസ് എംബസി ഉദ്യോഗസ്ഥനോട് മുനീര്‍ കുഞ്ഞാലിക്കുട്ടിയുടെ സ്വാര്‍ഥതാല്‍പ്പര്യത്തെയും അത് മുന്‍നിര്‍ത്തിയുള്ള തീവ്രവാദ സംരക്ഷണത്തെയുംകുറിച്ചു പറഞ്ഞത്. ഇവരിരുവരും ഇന്ന് മന്ത്രിമാരായി തുടരുന്നു. അതിന്മേല്‍ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിക്കും? ഇന്ന് കേരളം അത് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. നാളെ ഇന്ത്യയാകെ പൊതുവിലും നീതിന്യായപീഠം പ്രത്യേകിച്ചും ഇതിലേക്ക് ശ്രദ്ധതിരിക്കുമെന്നത് തീര്‍ച്ചയാണ്. അന്ന് ഉമ്മന്‍ചാണ്ടിക്കു പറയാന്‍ എന്തെങ്കിലും മറുപടിയുണ്ടാവുമോ?
deshabhimani editorial 020911
എന്‍ഡിഎഫ് എന്ന വര്‍ഗീയതീവ്രവാദസംഘടനയുടെ സംരക്ഷകനാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി എന്ന് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍കൂടിയായ എം കെ മുനീറിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ അയച്ച റിപ്പോര്‍ട്ട് വിക്കിലീക്സിലൂടെ പുറത്തുവന്ന സാഹചര്യത്തില്‍ ഇരുമന്ത്രിമാരും രാജിവയ്ക്കേണ്ടതുണ്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം തകര്‍ന്നതിന് ഇതിലും വലിയ തെളിവു വേണ്ട. ഭീകരപ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്ന ഒരാള്‍ കേരള മന്ത്രിസഭയില്‍ അംഗമാണെന്നത് ഗുരുതരമായ മാനങ്ങളുള്ള വിഷയമാണ്. ഈ വിവരമറിഞ്ഞിട്ടും ഇന്ത്യയിലെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അതു കൈമാറി നിയമനടപടികള്‍ നീക്കാന്‍ മന്ത്രി എം കെ മുനീര്‍ തയ്യാറാവാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഗൗരവാവഹമായ പ്രതികരണമര്‍ഹിക്കുന്ന ഒന്നാണ്. സ്വന്തം രാഷ്ട്രീയതാല്‍പ്പര്യങ്ങളാല്‍ , മുനീര്‍ തനിക്കറിയാവുന്ന വിവരം ഇന്ത്യന്‍ ഭരണനിര്‍വഹണ സംവിധാനത്തില്‍നിന്നും നീതിന്യായ സംവിധാനത്തില്‍നിന്നും മറച്ചുവച്ചുവെന്നാണ് മനസിലാക്കേണ്ടത്. ഇതാകട്ടെ, ഭീകരരുടെ സംരക്ഷകനെ രക്ഷിക്കുന്ന നടപടിയാണ്. ഗുരുതരമായ ഈ കുറ്റം ചെയ്തയാള്‍ മന്ത്രിസഭയില്‍ തുടര്‍ന്നുകൂടാ.
ReplyDeleteകുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട് വിക്കിലീക്ക്സിനോടുള്ള മന്ത്രി മുനീറിന്റെ വാക്കുകള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ഇതിനു മുമ്പും നിരവധി ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ജഡ്ജിമാര്‍ക്കും പൊലിസുകാര്‍ക്കും കൈക്കൂലി കൊടുത്താണ് അയാള്‍ പല കേസുകളില്‍ നിന്നും രക്ഷപ്പെട്ടതെന്നും ആരോപണമുണ്ട്. ഇതിലും ആരോപണങ്ങളുണ്ടാകും എന്നതില്‍ സംശയമില്ല. അമേരിക്ക സാമ്രാജ്യത്വശക്തിയാണ്. കൊച്ചു ക്യൂബയുടെ പ്രസിഡന്റായ കാസ്ട്രോയെ 117 തവണ കൊലപ്പെടുത്താന്‍ ശ്രമിച്ചവരാണിവര്‍ . അമേരിക്ക ലോകജനതയുടെ മുന്നില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും വിഎസ്
ReplyDelete