മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ . മുസ്ലിംലീഗിന്റെ പിന്തുണയോടെ ഭരിക്കുന്ന ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്നത് യുഡിഎഫിന് ദോഷമുണ്ടാക്കുമെന്നും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് ഹസ്സന്‍ വെളിപ്പെടുത്തിയതിന്റെ വിക്കിലീക്സ് രേഖ പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഹസ്സന്‍പോലും ഉമ്മന്‍ചാണ്ടി പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാണെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍ .
2006ല്‍ യുഡിഎഫ് പരാജയപ്പെട്ടെങ്കിലും 2011ല്‍ യുഡിഎഫ് നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്നതോടെ വീണ്ടും സമാനസ്ഥിതിയാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായ ഉടനെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു കീഴിലുള്ള സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ക്കുവേണ്ടി കടുത്ത നിലപാടെടുത്തു. മന്ത്രി കെ എം മാണി ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാടിനെ പരസ്യമായി ന്യായീകരിച്ചു. ഹസ്സന്‍ 2006ല്‍ സൂചിപ്പിച്ചതുപോലെ ഇപ്പോള്‍ മുസ്ലിംലീഗ് നേതാക്കളിലാണ് ഭരണത്തിന്റെ കടിഞ്ഞാണ്‍ . ലീഗ് നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി കാസര്‍കോട് കലാപം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷനെ പാതിവഴിക്ക് പിന്‍വലിച്ചു. മന്ത്രിസഭയില്‍ അംഗങ്ങളെ നിശ്ചയിച്ചതും ജാതി-മത ശക്തികളുടെ സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങിയാണ്. ഹസ്സന്‍ കെപിസിസി വക്താവുമാണ്. വക്താവ് ഇത്തരം അഭിപ്രായപ്രകടനം നടത്തുമ്പോള്‍ അത് പാര്‍ടിയുടെ അഭിപ്രായമായി കണക്കാക്കാം. ജാതി-മത ശക്തികളുടെ തടങ്കലില്‍ കഴിയുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരെന്ന് വലിയ വിഭാഗം കോണ്‍ഗ്രസുകാരും കരുതുകയാണ്.
deshabhimani news
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്ന് കെപിസിസി വക്താവ് എം എം ഹസ്സന്‍ . മുസ്ലിംലീഗിന്റെ പിന്തുണയോടെ ഭരിക്കുന്ന ക്രിസ്ത്യന്‍ മുഖ്യമന്ത്രിയെന്നത് യുഡിഎഫിന് ദോഷമുണ്ടാക്കുമെന്നും 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് ഹസ്സന്‍ വെളിപ്പെടുത്തിയതിന്റെ വിക്കിലീക്സ് രേഖ പുറത്തുവന്നു. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഹസ്സന്‍പോലും ഉമ്മന്‍ചാണ്ടി പ്രത്യേക വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാണെന്ന് വിശ്വസിക്കുന്നതായി വ്യക്തമാക്കുന്നതാണ് ഈ വെളിപ്പെടുത്തല്‍ .
ReplyDeleteഉമ്മന്‍ചാണ്ടി ന്യൂനപക്ഷപ്രതിനിധിയാണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്ന് കെപിസിസി വക്താവ് എം എം ഹസന്‍ . ഉമ്മന്‍ചാണ്ടിയും മുസ്ലിംലീഗും ന്യൂനപക്ഷപ്രതിനിധികളാണെന്നാണ് പറഞ്ഞത്. ക്രിസ്ത്യന്‍ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് ഹസന്‍ പറഞ്ഞതായാണ് വിക്കിലിക്സ് വെളിപ്പെടുത്തല്‍ . ഇത്നിഷേധിക്കാതെയായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ഹസന്റെ വിശദീകരണം. വര്‍ഗീയ കാര്‍ഡിളക്കിയുള്ള പ്രചരണമുണ്ടെന്നാണ് താന്‍ പറഞ്ഞത്. സിപിഐ എം ഹിന്ദുകാര്‍ഡ് ഇറക്കുന്നതായും പറഞ്ഞു. ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരമായാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
ReplyDelete