കൊച്ചി: കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇല്ലാതാക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ കോസ്റ്റല്‍ പൊലീസില്‍ ലയിപ്പിക്കാനാണ് തീരുമാനം. പ്രത്യേകവിഭാഗം ഇല്ലാതാകുന്നതോടെ കടലില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷയ്ക്ക് ആരെന്ന ചോദ്യം ഉയരുന്നു.
കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുക, തീരക്കടലില്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയ്ക്കും യന്ത്രവല്‍കൃതമേഖലയ്ക്കും നിശ്ചയിച്ച പരിധി ലംഘിക്കുന്നത് തടയുക, ട്രോളിങ് നിരോധം സമാധാനപരമായി നടപ്പാക്കുക, തീരപ്രദേശങ്ങളില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1980ല്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് രൂപീകരിച്ചത്. സംസ്ഥാനതലത്തില്‍ എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു പ്രവര്‍ത്തനം. പുതിയ ഉത്തരവനുസരിച്ച് ഈ വിഭാഗത്തെ കോസ്റ്റല്‍ പൊലീസില്‍ ലയിപ്പിക്കുമ്പോള്‍ അപകടം നടന്നയിടങ്ങളിലെ സ്റ്റേഷനുകളില്‍ വിവരം അറിയിച്ചാലേ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ. രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഇതിടയാക്കും. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഴിഞ്ഞം, നീണ്ടകര, വൈപ്പിന്‍ , ബേപ്പൂര്‍ , കണ്ണൂര്‍ എന്നിവിടങ്ങളിലായി അഞ്ചു ഫിഷറീസ് സ്റ്റേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ കോസ്റ്റല്‍ പൊലീസില്‍ ലയിപ്പിക്കാനുള്ള ശുപാര്‍ശ വന്നെങ്കിലും അംഗീകരിച്ചില്ല.
deshabhimani 090911
കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇല്ലാതാക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്റിനെ കോസ്റ്റല്‍ പൊലീസില്‍ ലയിപ്പിക്കാനാണ് തീരുമാനം. പ്രത്യേകവിഭാഗം ഇല്ലാതാകുന്നതോടെ കടലില്‍ അപകടത്തില്‍പ്പെടുന്നവരുടെ രക്ഷയ്ക്ക് ആരെന്ന ചോദ്യം ഉയരുന്നു.
ReplyDelete