സര്‍ക്കാര്‍ പണമടയ്ക്കാന്‍ വൈകി
കൊല്ലം: അഗതികള്‍ക്കുള്ള വിവിധ ക്ഷേമപെന്‍ഷനുകള്‍ വൈകി. പെന്‍ഷന്‍കാരുടെ ഇത്തവണത്തെ ഓണാഘോഷത്തിന്റെ നിറംമങ്ങും. സര്‍ക്കാരില്‍നിന്ന് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് തിരുവോണത്തിനു മുമ്പ് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് തടസ്സമായത്. വാര്‍ധക്യകാല പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍ , കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. സാധാരണ തിരുവോണത്തിന് ഒരാഴ്ച മുമ്പ് പെന്‍ഷന്‍ മണി ഓര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ , ഇത്തവണ ബുധനാഴ്ച മാത്രമാണ് പെന്‍ഷന്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തിയത്.
300 രൂപവീതം മൂന്നുമാസത്തെ കുടിശ്ശിക പെന്‍ഷനാണ് നല്‍കുന്നത്. വിധവ, വികലാംഗ, വാര്‍ധക്യകാല പെന്‍ഷനുകള്‍ സാമൂഹ്യക്ഷേമവകുപ്പും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ തൊഴില്‍വകുപ്പുമാണ് അനുവദിക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ ട്രഷറിയില്‍ അടയ്ക്കുന്ന പണം ത്രിതല പഞ്ചായത്തുകള്‍ ബാങ്ക് ഡിഡിയായി പോസ്റ്റ് ഓഫീസുകളില്‍ എത്തിക്കുകയാണ് പതിവ്. പോസ്റ്റ് ഓഫീസില്‍ ഡിഡി ലഭിച്ചാല്‍ വിലാസക്കാര്‍ക്ക് മണിഓര്‍ഡറായി അയയ്ക്കുന്നതിന് കാലതാമസമുണ്ടാകാറില്ല. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 4000 പെന്‍ഷന്‍കാരുണ്ടെന്നാണ് കണക്ക്. ദിവസം പരമാവധി 60 മണിഓര്‍ഡര്‍ വിതരണംചെയ്യാന്‍ മാത്രമെ കഴിയൂ. ബുധനും വ്യാഴവുമായി ക്ഷേമ പെന്‍ഷന്‍ 30 ശതമാനം മാത്രമാണ് വിതരണംചെയ്യാനായത്. പോസ്റ്റ് ഓഫീസ് വെള്ളിയാഴ്ചയും ബാങ്കുകള്‍ രണ്ടു ദിവസവും അവധിയായതിനാല്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഓണം കഴിഞ്ഞ് ഒരാഴ്ചയെങ്കിലുമാകും. കോര്‍പറേഷന്റെ കീഴിലുള്ള പെന്‍ഷനുകള്‍ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് വഴിയാണ് വിതരണംചെയ്യുന്നത്. അതത് പഞ്ചായത്തുകള്‍ അവരുടെ പരിധിയിലുള്ള പോസ്റ്റ് ഓഫീസുകളില്‍ പണം അടയ്ക്കും. തുച്ഛമായ പെന്‍ഷന്‍ തുക ഓണത്തിനു മുമ്പ് ലഭിക്കാത്തത് വൃദ്ധരും വിധവകളുമായ പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാക്കും.
ബാലരാമപുരത്ത് പെന്‍ഷന്‍ മുടങ്ങി
ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വിതരണം മുടങ്ങി. പെന്‍ഷന്‍ വാങ്ങി ഓണം ആഘോഷിക്കാന്‍ കാത്തിരുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ ലഭിക്കാത്തത്. കഴിഞ്ഞ ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടുമാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കിയിരുന്നു. പത്തുമാസത്തെ പെന്‍ഷന്‍ കുടിശ്ശിക ഒന്നിച്ചു വാങ്ങി ഓണക്കോടി വാങ്ങാനും ഓണം ഉണ്ണാനും കാത്തിരുന്ന കര്‍ഷകത്തൊഴിലാളികള്‍ നിരാശയിലാണ്. സര്‍ക്കാരില്‍ നിന്ന് അലോട്ട്മെന്റ് കിട്ടാതെ വന്ന കാലതാമസമാണ് പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിന് താമസം നേരിട്ടതെന്നാണ് പഞ്ചായത് അധികൃതരുടെ വിശദീകരണം. ഓണത്തിന് കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത ബാലരാമപുരം പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെഎസ്കെടിയു പഞ്ചായത്ത് സെക്രട്ടറി എസ് എല്‍ ജോണ്‍ പറഞ്ഞു.
deshabhimani 090911
അഗതികള്‍ക്കുള്ള വിവിധ ക്ഷേമപെന്‍ഷനുകള്‍ വൈകി. പെന്‍ഷന്‍കാരുടെ ഇത്തവണത്തെ ഓണാഘോഷത്തിന്റെ നിറംമങ്ങും. സര്‍ക്കാരില്‍നിന്ന് പണം അനുവദിക്കുന്നതിലുണ്ടായ കാലതാമസമാണ് തിരുവോണത്തിനു മുമ്പ് പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് തടസ്സമായത്. വാര്‍ധക്യകാല പെന്‍ഷന്‍ , വിധവാ പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍ , കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ എന്നിവയാണ് പോസ്റ്റ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്നത്. സാധാരണ തിരുവോണത്തിന് ഒരാഴ്ച മുമ്പ് പെന്‍ഷന്‍ മണി ഓര്‍ഡറായി ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ , ഇത്തവണ ബുധനാഴ്ച മാത്രമാണ് പെന്‍ഷന്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തിയത്.
ReplyDelete