Tuesday, September 13, 2011

പ്രകൃതിവാതക പൈപ്പ്ലൈന്‍ : ബദല്‍ നിര്‍ദേശം പരിഗണിക്കണം- സിപിഐ എം

പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് മംഗലാപുരംവഴി ബംഗളൂരുവിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായുള്ള വാതക പൈപ്പ്ലൈന്‍ ജനവാസംകുറഞ്ഞ മേഖലയിലൂടെ കൊണ്ടുപോകണമെന്ന ബദല്‍നിര്‍ദേശം പരിഗണിക്കണമെന്നും വിജ്ഞാപനംചെയ്യുന്ന സ്ഥലങ്ങളുടെ ഉടമകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

പുതുവൈപ്പിനില്‍ എല്‍എന്‍ജി ടെര്‍മിനല്‍ വരുന്നത് കേരളത്തിന്റെ വ്യവസായവികസനത്തിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും സംസ്ഥാനത്തിനു പുറത്തേക്കും പ്രകൃതിവാതകം കൊണ്ടുപോകുന്നതിന് വാതകക്കുഴലുകള്‍ ഇടുകയും വേണം. എന്നാല്‍ ജനസാന്ദ്രത കുറഞ്ഞ മേഖലകള്‍ ഇതിനായി പരിഗണിക്കുകയാണ് സാധാരണ സ്വീകരിക്കാറുള്ള നടപടിക്രമം. പൊതുനിരത്തുകള്‍വഴിയും കടല്‍മാര്‍ഗവും വാതകക്കുഴലുകള്‍ കൊണ്ടുപോകുന്ന രീതിയാണ് പലയിടങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. പൈപ്പ്ലൈന്‍ പോകുന്ന സ്ഥലങ്ങളിലെ ജനപ്രതിനിധികള്‍ , തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചചെയ്ത് പരാതികള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിനുപകരം 1962 പെട്രോളിയം ആന്‍ഡ് മിനറല്‍ പൈപ്പ് (ലൈന്‍ ഭൂമിയിലുള്ള ഉപയോഗാവകാശം ഏറ്റെടുക്കല്‍) ആക്ടിലെ 7(1) (എ)(ബി)(സി) വകുപ്പുകള്‍പ്രകാരം ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുകയാണ് ഗെയ്ല്‍ അധികാരികള്‍ ചെയ്യുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നല്‍കിയ ബദല്‍നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തയ്യാറാകണം. തുടര്‍ന്ന് തീരുമാനിക്കുന്ന പ്രദേശങ്ങളിലെ സ്ഥല ഉടമകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ദേശാഭിമാനി 130911

1 comment:

  1. പുതുവൈപ്പിനിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്ന് മംഗലാപുരംവഴി ബംഗളൂരുവിലേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്നതിനായുള്ള വാതക പൈപ്പ്ലൈന്‍ ജനവാസംകുറഞ്ഞ മേഖലയിലൂടെ കൊണ്ടുപോകണമെന്ന ബദല്‍നിര്‍ദേശം പരിഗണിക്കണമെന്നും വിജ്ഞാപനംചെയ്യുന്ന സ്ഥലങ്ങളുടെ ഉടമകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു

    ReplyDelete