മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയത് തെറ്റായ കണക്ക്. കുടുംബവഴിക്ക് പുതുപ്പള്ളിയില്‍ സ്വന്തമായുള്ള ഭൂമിയുടെ കാര്യം സ്വത്തുവിവരത്തില്‍ ഉമ്മന്‍ചാണ്ടി മറച്ചുവെച്ചു. പുതുപ്പള്ളി വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം, കോട്ടയം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 37ല്‍ 194 സര്‍വേനമ്പരില്‍ 1259 തണ്ടപ്പേര് പ്രകാരം കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഒരേക്കര്‍ 83 സെന്റ് സ്ഥലമുണ്ട്. പുതുപ്പള്ളിക്കവലയ്ക്ക് സമീപം മീന്‍ചന്തയ്ക്കു മുകളിലായുള്ള സ്ഥലത്തിന് നാലുകോടിയെങ്കിലും വിലമതിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വത്തുവിവരം വെളിപ്പെടുത്തിയതില്‍ പുതുപ്പള്ളിയില്‍ ഒരു സ്വത്തും ഉള്‍പ്പെടുത്തിയിട്ടില്ല.
മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പേരില്‍ തിരുവനന്തപുരത്ത് 13.25 സെന്റ് മാത്രമാണ് ഭൂമിയായുള്ളത് എന്നാണ് കണക്കിലുള്ളത്. ഉമ്മന്‍ചാണ്ടിയുടെ അച്ഛന്റെ പേര് വി ഒ ചാണ്ടി എന്നാണ്. ഇദ്ദേഹം 10 വര്‍ഷം മുമ്പ് മരിച്ചു. അലക്സ് പി ചാണ്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ ഏക സഹോദരന്‍ , രണ്ട് സഹോദരിമാരുമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അച്ഛന്‍ വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലാണ് ഒരേക്കര്‍ 83 സെന്റ് സ്ഥലം കിടക്കുന്നതെന്ന് മുഖ്യമന്ത്രി വാദിച്ചാലും കുഴയും. അച്ഛന്‍ മരിച്ച സാഹചര്യത്തില്‍ മകനായ ഉമ്മന്‍ചാണ്ടിക്കും അതില്‍ അവകാശമുണ്ടെന്ന കാര്യം സ്വത്ത് വെളിപ്പെടുത്തിയപ്പോള്‍ മറച്ചുവച്ചത് വ്യക്തമാകും. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം 2011-12 വര്‍ഷത്തെവരെ വസ്തുക്കരം കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടി എന്ന പേരില്‍ വില്ലേജ് ഓഫീസില്‍ അടച്ചിട്ടുണ്ടെന്നതാണ്.
പുതുപ്പള്ളിയിലെ ഉമ്മന്‍ മെമ്മോറിയല്‍ യുപി സ്കുളും 53.5 സെന്റ് സ്ഥലവും വില്ലേജ് ഓഫീസ് റെക്കോഡ് പ്രകാരം കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലാണ്. ബ്ലോക്ക് 22ല്‍ 189 സര്‍വേ നമ്പരില്‍ 1193 നമ്പര്‍ തണ്ടപ്പേരിലാണ് ഭൂമി. ഈ സ്ഥലത്തിനും 2011-12 വരെ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വസ്തുക്കരം അടച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ കാര്യത്തിലും നിയമപ്രകാരം മുഖ്യമന്ത്രിക്ക് ഇപ്പോഴും ഉടമസ്ഥാവകാശമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ സ്വത്ത് വെളിപ്പെടുത്തിയ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുത്തിയിട്ടില്ല. എയ്ഡഡായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഭരണം സുതാര്യമാക്കാനാണ് മന്ത്രിമാര്‍ സ്വത്തുവിവരം പ്രഖ്യാപിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. മന്ത്രിമാരുടെ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമുള്ള സ്വത്തുവിവരം വെളിപ്പെടുത്തും എന്നും പ്രഖ്യാപനത്തിലുണ്ടായിരുന്നു.
(വി എം പ്രദീപ്)
deshabhimani 070911
മന്ത്രിമാരുടെ സ്വത്ത് വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയത് തെറ്റായ കണക്ക്. കുടുംബവഴിക്ക് പുതുപ്പള്ളിയില്‍ സ്വന്തമായുള്ള ഭൂമിയുടെ കാര്യം സ്വത്തുവിവരത്തില്‍ ഉമ്മന്‍ചാണ്ടി മറച്ചുവെച്ചു. പുതുപ്പള്ളി വില്ലേജ് ഓഫീസിലെ രേഖകള്‍ പ്രകാരം, കോട്ടയം താലൂക്കിലെ ബ്ലോക്ക് നമ്പര്‍ 37ല്‍ 194 സര്‍വേനമ്പരില്‍ 1259 തണ്ടപ്പേര് പ്രകാരം കരോട്ട് വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഒരേക്കര്‍ 83 സെന്റ് സ്ഥലമുണ്ട്. പുതുപ്പള്ളിക്കവലയ്ക്ക് സമീപം മീന്‍ചന്തയ്ക്കു മുകളിലായുള്ള സ്ഥലത്തിന് നാലുകോടിയെങ്കിലും വിലമതിക്കും. എന്നാല്‍ മുഖ്യമന്ത്രിയുടെ സ്വത്തുവിവരം വെളിപ്പെടുത്തിയതില്‍ പുതുപ്പള്ളിയില്‍ ഒരു സ്വത്തും ഉള്‍പ്പെടുത്തിയിട്ടില്ല.
ReplyDeleteകുടുംബസ്വത്ത് എഴുതിത്തന്നിട്ടില്ല: ഉമ്മന്‍ചാണ്ടി
ReplyDeletePosted on: 07-Sep-2011 11:46 PM
തിരു: പുതുപ്പള്ളിയിലെ കുടുംബസ്വത്ത് തന്റെ പേരില്‍ എഴുതി തന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലഭിച്ചിരുന്ന ഭൂമി മുമ്പ് വിറ്റു. കുടുംബസ്വത്ത് ഇപ്പോഴും പിതാവായ വള്ളക്കാലില്‍ ഉമ്മന്‍ചാണ്ടിയുടെ പേരിലാണ്. ഈ പേരിലാണ് കരം ഒടുക്കുന്നത്. സ്വത്തുവിവര പട്ടികയില്‍ കുടുംബസ്വത്ത് വിവരം മറച്ചുവച്ചത് സംബന്ധിച്ച "ദേശാഭിമാനി" വാര്‍ത്തയെക്കുറിച്ച് മന്ത്രിസഭാ യോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരില്‍ എഴുതിത്തന്ന സ്വത്ത് വെളിപ്പെടുത്തും. രേഖയില്‍ തന്റെ പേര് ചാണ്ടി ഉമ്മന്‍ എന്നാണ്. കുടുംബസ്വത്തുവിവരം രേഖപ്പെടുത്തുന്നതിനുള്ള കോളം ഫോറത്തില്‍ ഇല്ലായിരുന്നതിനാലാണ് മന്ത്രിമാരില്‍ പലരും അക്കാര്യം വിട്ടതെന്നും അടുത്തവര്‍ഷം സ്വത്തുവിവരം നല്‍കാന്‍ അവസരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.