കണ്ണൂര്‍ : മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമ ഗുണ്ടായിസം നടത്തുകയാണ് ചിലരെന്ന് തെളിയിക്കുന്നതാണ് തനിക്കെതിരെ ചാനലുകളില്‍ ബുധനാഴ്ച പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. ചോര കൊതിച്ച് നടക്കുന്ന അറവുകാരന്റെ ക്രൗര്യത്തോടെയാണ് മാധ്യമങ്ങള്‍ പെരുമാറിയത്. പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് താനോ കേള്‍വിക്കാരില്‍ ഒരാള്പോലുമോ ചിന്തിക്കാത്ത വ്യഖ്യാനം നല്കി അവതരിപ്പിക്കുകയായിരുന്നു. വൈകീട്ടത്തെ ചര്‍ച്ചകള്‍ക്കായി കണ്ഠശുദ്ധി വരുത്തി കാത്തിരിക്കുന്നവര്‍ക്കായി വാര്‍ത്ത ചമക്കുന്ന സംസ്കാര ശൂന്യതയാണ് ഇതെന്നും എം ബി രാജേഷ് പറഞ്ഞു.കണ്ണൂര്‍ യൂത്ത്സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജേഷ് വികാരനിര്‍ഭരമായി പ്രതികരിച്ചത്.
ഡിവൈഎഫ്ഐ കണ്വന്ഷന് ഉദ്ഘാടനം ചെയ്യവേ ഗൗരവമുള്ള രാഷ്ട്രീയ പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യണമെന്ന് പറഞ്ഞിരുന്നു. ഇതിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തായിരുന്നു സംപ്രേഷണം. ഗൗരവമുള്ള പ്രശ്നങ്ങള്‍ക്ക് പകരം എല്ലാവരും ആളുകളെ രസിപ്പിക്കുന്ന വിവാദ വിഷയങ്ങള്‍ മാത്രം പ്രസംഗിച്ച് മടങ്ങുകയാണ്. ആഗോളവല്കരണം പോലുള്ള കാര്യങ്ങള്‍ യുവജനങ്ങള്‍ക്കിടയില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല എന്നാണ് ഞാന്‍ പറഞ്ഞത്. ഇത് വിഎസിനെതിരായ ഒളിയമ്പായും ഒളിയുദ്ധമായും വ്യാഖ്യാനിച്ച് സംപ്രേഷണം ചെയ്യുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടേയും ബാലകൃഷ്ണപിള്ളയുടേയും വിഷയങ്ങള്‍ ഇതിനൊപ്പം ഉദാഹരണമായി മാത്രം പറഞ്ഞവയാണ്. പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടിറങ്ങും മുമ്പേ നുണ വാര്‍ത്ത ചമച്ച ചാനലുകള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ മറുപടിയുണ്ടായില്ല. തങ്ങളുടെ വാര്‍ത്തയില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നു എന്ന് സമര്‍ഥിക്കാന്‍ ആരും മിനക്കെട്ടില്ല. ഗൂഢാലോചന നടത്തി വാര്‍ത്ത സംപ്രേഷണം ചെയ്യുകയായിരുന്നുവെന്ന രാജേഷിന്റെ പ്രതികരണത്തെപ്പോലും ആരും എതിര്‍ത്തില്ല. വാര്‍ത്താസമ്മേളനം അല്പം കഴിഞ്ഞപ്പോഴേക്കും ചാനലുകളില്‍ നിന്ന് നുണവാര്‍ത്ത അപ്രത്യക്ഷമായി. വാര്‍ത്താസമ്മേളനം പേരിന്മാത്രം കാണിച്ച് തടിതപ്പുകയായിരുന്നു ചാനലുകള്‍ .
deshabhimani news
മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമ ഗുണ്ടായിസം നടത്തുകയാണ് ചിലരെന്ന് തെളിയിക്കുന്നതാണ് തനിക്കെതിരെ ചാനലുകളില്‍ ബുധനാഴ്ച പ്രത്യക്ഷപ്പെട്ട വാര്‍ത്തകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ബി രാജേഷ് എം പി പറഞ്ഞു. ചോര കൊതിച്ച് നടക്കുന്ന അറവുകാരന്റെ ക്രൗര്യത്തോടെയാണ് മാധ്യമങ്ങള്‍ പെരുമാറിയത്. പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് താനോ കേള്‍വിക്കാരില്‍ ഒരാള്പോലുമോ ചിന്തിക്കാത്ത വ്യഖ്യാനം നല്കി അവതരിപ്പിക്കുകയായിരുന്നു. വൈകീട്ടത്തെ ചര്‍ച്ചകള്‍ക്കായി കണ്ഠശുദ്ധി വരുത്തി കാത്തിരിക്കുന്നവര്‍ക്കായി വാര്‍ത്ത ചമക്കുന്ന സംസ്കാര ശൂന്യതയാണ് ഇതെന്നും എം ബി രാജേഷ് പറഞ്ഞു.കണ്ണൂര്‍ യൂത്ത്സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജേഷ് വികാരനിര്‍ഭരമായി പ്രതികരിച്ചത്.
ReplyDelete