Tuesday, September 13, 2011

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ "മരണമില്ലാത്ത മഹാപ്രതിഭക"ളില്‍ ഗാന്ധിജിയില്ല

യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത "മരണമില്ലാത്ത മഹാപ്രതിഭ"കളുടെ പട്ടികയില്‍ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 141 പുസ്തകത്തിലൊന്നായ "മരണമില്ലാത്ത മഹാപ്രതിഭ"കളില്‍ ഹോമര്‍ മുതല്‍ മൈക്കല്‍ജാക്സന്‍ വരെയുള്ള ലോകത്തെ 168 മഹാന്മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവും ലാല്‍ബഹാദൂര്‍ ശാസ്ത്രിയും മുതുകുളം പാര്‍വതിയമ്മയുമുണ്ട്. എന്നാല്‍ , രാഷ്ട്രപിതാവായ ഗാന്ധിജി മാത്രം ഇല്ല. രാഷ്ട്രപതിയെ നിന്ദിച്ച നടപടിയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു.

ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍ ഇടംനേടിയ രാജേന്ദ്രന്‍ ചെറുപൊയ്കയുടെ പുസ്തകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായ കെ സി ജോസഫും വി എസ് ശിവകുമാറും ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. മരണമില്ലാത്ത മഹാപ്രതിഭകളില്‍ ബിസി 700 മുതല്‍ 1958 വരെ ജനിച്ച മഹാന്മാരെയാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1869 ഒക്ടോബര്‍ 2നാണ് മഹാത്മാഗാന്ധി ജനിച്ചത്. 1863ല്‍ ജനിച്ച എ ആര്‍ രാജരാജവര്‍മയ്ക്കു ശേഷം വേണ്ടത് 1869ല്‍ ജനിച്ച മഹാത്മാഗാന്ധിയായിരുന്നെങ്കിലും പിന്നീടു നല്‍കിയിരിക്കുന്നത് 1871ല്‍ ജനിച്ച റൂഥര്‍ഫോര്‍ഡ് ഏണസ്റ്റാണ്. കേരളത്തില്‍ നിന്നുള്ള പലരും ഈ പുസ്തകത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. തുഞ്ചത്ത് എഴുത്തച്ഛന്‍ , കേരളവര്‍മ വലിയകോയിത്തമ്പുരാന്‍ , അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍ , ശ്രീനാരായണഗുരു, വള്ളത്തോള്‍ , ആറ്റൂര്‍ കൃഷ്ണപിഷാരടി, കെ അയ്യപ്പന്‍ , എ കെ ജി, മുതുകുളം പാര്‍വതിയമ്മ, ഇ എം എസ് നമ്പൂതിരിപ്പാട്, മാധവിക്കുട്ടി, പി ജെ ആന്റണി തുടങ്ങിയവരുമുണ്ട്.

deshabhimani 130911

1 comment:

  1. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രകാശനം ചെയ്ത "മരണമില്ലാത്ത മഹാപ്രതിഭ"കളുടെ പട്ടികയില്‍ നിന്ന് മഹാത്മാഗാന്ധിയെ ഒഴിവാക്കി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ 141 പുസ്തകത്തിലൊന്നായ "മരണമില്ലാത്ത മഹാപ്രതിഭ"കളില്‍ ഹോമര്‍ മുതല്‍ മൈക്കല്‍ജാക്സന്‍ വരെയുള്ള ലോകത്തെ 168 മഹാന്മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവും ലാല്‍ബഹാദൂര്‍ ശാസ്ത്രിയും മുതുകുളം പാര്‍വതിയമ്മയുമുണ്ട്. എന്നാല്‍ , രാഷ്ട്രപിതാവായ ഗാന്ധിജി മാത്രം ഇല്ല. രാഷ്ട്രപതിയെ നിന്ദിച്ച നടപടിയില്‍ പരക്കെ പ്രതിഷേധമുയര്‍ന്നു.

    ReplyDelete