കോതമംഗലം: ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെച്ചൊല്ലി യുഡിഎഫിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സര്‍ക്കാരിന്റെ നൂറുദിനപരിപാടിയുടെ ആഘോഷം അവസാനനിമിഷം ഉപേക്ഷിച്ചു. ആഘോഷപരിപാടികള്‍ മാറ്റിയതറിഞ്ഞ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. റാലിയോടും പൊതുസമ്മേളനത്തോടുംകൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷമാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം തര്‍ക്കംമൂലം ഉപേക്ഷിച്ചത്.
ആളുകളെ പങ്കെടുപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിരുന്നു. ഇതിനായി കഴിഞ്ഞദിവസം ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തര്‍ക്കം തുടങ്ങിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മാറ്റി പുതിയ ആളെ കൊണ്ടുവരുന്ന കാര്യത്തില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും പോരടിച്ചു. ഇതോടെയാണ് യുഡിഎഫ് റാലി ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയതെന്നാണ് സൂചന. യോഗത്തില്‍നിന്ന് കേരള കോണ്‍ഗ്രസ് മാണിവിഭാഗം ഇറങ്ങിപ്പോയതായും അറിയുന്നു. എന്നാല്‍ പഞ്ചായത്തുതലത്തില്‍ യോഗംചേര്‍ന്ന് ആഘോഷത്തില്‍ ആളുകളെ എത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ജങ്ഷനില്‍ ഇരുന്നൂറോളംപേര്‍ എത്തിയിരുന്നു. യോഗം മാറ്റിയെന്ന് അറിയിച്ചതോടെ ഇവര്‍ രോഷാകുലരായി.
deshabhimani 130911
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെച്ചൊല്ലി യുഡിഎഫിലുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് സര്‍ക്കാരിന്റെ നൂറുദിനപരിപാടിയുടെ ആഘോഷം അവസാനനിമിഷം ഉപേക്ഷിച്ചു. ആഘോഷപരിപാടികള്‍ മാറ്റിയതറിഞ്ഞ് പ്രവര്‍ത്തകര്‍ പ്രകോപിതരായി. റാലിയോടും പൊതുസമ്മേളനത്തോടുംകൂടി നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷമാണ് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് എം തര്‍ക്കംമൂലം ഉപേക്ഷിച്ചത്.
ReplyDelete