എത്ര പട്ടയം എവിടെകിടന്ന് കിട്ടിയാലും തിരിച്ചുമാത്രം കൊടുക്കരുതെന്ന സന്ദേശമാണ് ഹൈറേഞ്ചില്‍നിന്ന് ഉയരുന്നത്. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ചിരകാല സ്വപ്നമല്ല, ജീവിതസ്വപ്നംതന്നെ തകര്‍ത്തെറിഞ്ഞാലും ഏത് നരകത്തില്‍ വീണാലും നമ്മുടെ സര്‍ക്കാരും കലക്ടറും ഉള്ളപ്പോള്‍ ആരെ പേടിക്കാനെന്ന മനോഭാവമാണ് ഹൈറേഞ്ചിലെ ചില റവന്യൂ ഉദ്യോഗസ്ഥ പ്രവരരുടേത്. ജീവിതായുസിന്റെ വലിയ പങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കാലുതേഞ്ഞും ഒടിഞ്ഞും സമ്പാദിച്ച പട്ടയമെന്ന കിട്ടാക്കനിയാണ് ഉദ്യോഗസ്ഥ മേലാളന്മാരില് ചിലര്‍ തെരുവിലും കാട്ടിലും എറിഞ്ഞത്. എറിഞ്ഞതല്ല വിതരണം കഴിഞ്ഞ് മിച്ചംവന്ന പട്ടയം കൊണ്ടുപോകുമ്പോള്‍ കൈമോശം വന്നതാണെന്നാണ് കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉല്പതിഷ്ണുക്കളുടെ ഔദ്യോഗിക കുറിപ്പ്. ഏത് ഈടുറ്റ സാധനമാണെങ്കിലും നഷ്ടപ്പെടുത്തുകയോ കാട്ടിലെറിയുകയോ ചെയ്യാം. എന്നാല്‍ തെളിവ് അവശേഷിപ്പിക്കരുതെന്നുമാത്രം. മാത്രമല്ല ആര്‍ക്കത് ലഭിച്ചാലും തിരികെ കൊടുത്താല്‍ വല്ലാത്ത പൊല്ലാപ്പാവും ഫലം. വേണമെങ്കില്‍ മോഷണക്കുറ്റം വരെ ചുമത്താനുള്ള വകുപ്പ് ഏമാന്മാരുടെ കൈയിലുണ്ട്. സര്‍ക്കാരിന്റെ പത്ത് പുത്തന്‍ യഥാസമയം ലഭിക്കുന്നവരായതുകൊണ്ടും ഏത് സമയവും സാധാരണക്കാരന് മേല്‍ കുതിരകയറ്റം നടത്താമെന്നുള്ളതുകൊണ്ടും അറുപത് പട്ടയമല്ല ജില്ലയിലെ എല്ലാ പട്ടയങ്ങള്‍ കുഴിച്ചിട്ടാലും കത്തിച്ചുകളഞ്ഞാലും ആരും ചോദിക്കില്ലെന്ന ധാര്‍ഷ്ഠ്യവും ചിലര്‍ക്കുണ്ട്.
സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടി കൊഴുപ്പിക്കാനായിരുന്നു വളരെ തിടുക്കപ്പെട്ടാണെങ്കിലും പട്ടയമേള നടത്തിയത്. പട്ടയമില്ലാത്ത ഒരു കര്‍ഷകനും മലയോരത്ത് ഉണ്ടാവില്ലെന്ന മന്ത്രി തിരുവഞ്ചൂരിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു മിച്ചം വന്ന പട്ടയം കൈമോശം വന്നത്. കൈയില്‍നിന്ന് പോകുന്നത് കൈമോശമാണ്. എറിഞ്ഞാലും കളഞ്ഞാലും വാഹനത്തില്‍നിന്ന് പോയാലും ഈ സംഭവ വികാസത്തില്പ്പെടുമെന്നതിനാല് ആര്‍ക്കും ആശങ്കവേണ്ടെന്നാണ് കലക്ടറദേഹത്തിന്റെയും നിലപാട്. അവശേഷിക്കുന്ന കര്‍ഷകരുടെ കൈകളിലേക്ക് നിയമക്കുരുക്കില്ലാതെ എത്തിക്കുന്നത് ഇങ്ങനെയെന്നാണ് ചിലര്‍ മനസിലാക്കിയത്. ഇത്തരത്തില്‍ കൈമോശം വരുത്തിയതിന്റെ ഫലം എപ്പോഴും പാവപ്പെട്ട കര്‍ഷകരും സാധാരണക്കാരും അനുഭവിക്കുന്ന വിഷമതകള്‍ക്ക് അളവില്ല. സംശയമുള്ളവര്‍ നിജസ്ഥിതി സര്‍ടിഫിക്കറ്റിനായി താലൂക്ക് ഓഫീസില്‍ ചെന്നാല്‍ മാത്രംമതി. നിയമത്തിന്റെ നൂലാമാലകള്‍ എടുത്തിട്ട് എല്ലാ സെക്ഷനുകളില്നിന്നുമുള്ള അധോലോക അസ്ഥിരമണ്ഡല ഗുമസ്ഥര്‍ മുതല്‍ തഹസില്ദാര്വരെയുള്ളവര് മസില് പെരുക്കുന്നത് കാണാം. കര്‍ഷകന്റെ കൈയിലുള്ള സര്ടിഫിക്കറ്റിന്റെ ഓഫീസ് കോപ്പിയും രേഖകളും കാണാതെവരുമ്പോള്‍ ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ വീഴണമേ എന്ന് ശപിച്ചുകൊണ്ടാണ് മിക്കവരും ഓഫീസ് പടിയിറങ്ങുന്നത്.
ദശാബ്ദങ്ങള്‍ക്ക് മുമ്പ് പട്ടയം കൊടുത്തതിന്റെ തണ്ടപ്പേരും തന്തപ്പേരും അടങ്ങുന്ന ഒരു രേഖകളും പല ഓഫീസുകളിലും കാണാനില്ലാത്തതിന്റെ തീരാ ബുദ്ധിമുട്ട് പേറുന്നത് ആയിരങ്ങളാണ്. വിലയുണ്ടെന്ന് കരുതി കാത്തുവച്ച ഒരുപിടി മണ്ണിന്റെ ഉടമസ്ഥതാ സര്ടിഫിക്കറ്റുമായി ധനകാര്യ സ്ഥാപനത്തില്‍ ചെന്നാല്‍ കണ്ണീര് വീഴ്ത്തിക്കൊണ്ടാണ് കര്‍ഷകര്‍ പടിയിറങ്ങുന്നത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭദ്രമായി സൂക്ഷിക്കേണ്ട ഭൂരേഖകള്‍ പലതും കാണാനില്ലാത്തത് ഇത്തരം കൈമോശംകൊണ്ട് മാത്രം സംഭവിച്ചതാണ്. എത്ര ഗൗരവമായ പ്രശ്നം നേരിട്ടാലും ആര്‍ക്ക് എന്തുണ്ടായാലും നമ്മളീ ജില്ലക്കാരല്ലേയെന്ന നിലപാടിലാണ് ഒരുപിടി റവന്യൂ പ്രമുഖരുടേത്. ഇതിന്റെയെല്ലാം ദുരിതംപേറുന്നതോ ഇവര്‍ക്ക് വെട്ടിവിഴുങ്ങാന്‍ ശമ്പളവും കിമ്പളവും നല്കുന്ന പാവങ്ങളും.
deshabhimani 130911
എത്ര പട്ടയം എവിടെകിടന്ന് കിട്ടിയാലും തിരിച്ചുമാത്രം കൊടുക്കരുതെന്ന സന്ദേശമാണ് ഹൈറേഞ്ചില്‍നിന്ന് ഉയരുന്നത്. കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ചിരകാല സ്വപ്നമല്ല, ജീവിതസ്വപ്നംതന്നെ തകര്‍ത്തെറിഞ്ഞാലും ഏത് നരകത്തില്‍ വീണാലും നമ്മുടെ സര്‍ക്കാരും കലക്ടറും ഉള്ളപ്പോള്‍ ആരെ പേടിക്കാനെന്ന മനോഭാവമാണ് ഹൈറേഞ്ചിലെ ചില റവന്യൂ ഉദ്യോഗസ്ഥ പ്രവരരുടേത്. ജീവിതായുസിന്റെ വലിയ പങ്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി കാലുതേഞ്ഞും ഒടിഞ്ഞും സമ്പാദിച്ച പട്ടയമെന്ന കിട്ടാക്കനിയാണ് ഉദ്യോഗസ്ഥ മേലാളന്മാരില് ചിലര്‍ തെരുവിലും കാട്ടിലും എറിഞ്ഞത്.
ReplyDelete