പുതുപ്പള്ളി: മെത്രാപ്പൊലീത്തയും ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും നിവേദനം കൈപ്പറ്റാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പകരക്കാരനാക്കി കൊച്ചിയിലേക്ക് പോയ ഉമ്മന്‍ചാണ്ടിയുടെ നിലപാട് സഭയെ അപമാനിക്കലെന്ന് നേതൃത്വം. നിവേദനം സ്വീകരിക്കാന്‍ വേലക്കാരിയെ ഏര്‍പ്പെടുത്താതിരുന്നതില്‍ സന്തോഷമുണ്ടെന്നും നിക്കറിട്ടു നടക്കുന്ന യൂത്ത്കോണ്‍ഗ്രസുകാരന്റെ കൈയില്‍ നിവേദനം കൊടുക്കേണ്ട അവസ്ഥ ഇനി സഭയ്ക്ക് ഉണ്ടാകില്ലെന്നും കാതോലിക്കാബായുടെ പി എ ഫാ. സജി ആമയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ വീടിനു മുന്നിലേക്ക് വൈദികരും തിരുമേനിമാരും ഉള്‍പ്പെടെയുള്ള സംഘം ഇനിയെത്തുന്നത് സത്യഗ്രഹത്തിനായിരിക്കും. ഇരുസഭകള്‍ക്കും നീതി ലഭിക്കുന്ന വിധത്തില്‍ പ്രശ്നം പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഓര്‍ത്തഡോക്സ് സഭയ്ക്ക് കോടതിവിധി നടപ്പാക്കാതെ നീതി നിഷേധിക്കുമെന്ന് പ്രഖ്യാപിച്ചതിന് തുല്യമാണ്. ജനാധിപത്യരീതിയില്‍ സത്യഗ്രഹം നടത്താന്‍ ആര്‍ക്കും അവകാശമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ട്ടിഫിക്കറ്റ് ഓര്‍ത്തഡോക്സ് സഭയ്ക്ക് ആവശ്യമില്ല. സമരരീതി തീരുമാനിക്കാന്‍ സഭയ്ക്ക് അറിയാം. യൂത്ത്കോണ്‍ഗ്രസുകാരെ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
പാമോയില്‍കേസില്‍ കോടതിവിധി മാനിച്ച് വിജിലന്‍സ് ഉത്തരവാദിത്തം ഒഴിയുകയും ശ്രേയാംസ് കുമാറിന്റെ ഭൂമിയുടെ കാര്യത്തില്‍ കോടതിവിധി മാനിക്കുമെന്ന് പറയുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി ടി യു കുരുവിളയെയും പി പി തങ്കച്ചനെയും പേടിച്ചാണോ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കാത്തതെന്ന് ഉമ്മന്‍ചാണ്ടിയുടെ മാതൃഇടവകയായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. തോമസ് എബ്രഹാം ചോദിച്ചു.
deshabhimani 190911
മെത്രാപ്പൊലീത്തയും ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളും ഉള്‍പ്പെട്ട സംഘത്തില്‍ നിന്നും നിവേദനം കൈപ്പറ്റാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പകരക്കാരനാക്കി കൊച്ചിയിലേക്ക് പോയ ഉമ്മന്‍ചാണ്ടിയുടെ നിലപാട് സഭയെ അപമാനിക്കലെന്ന് നേതൃത്വം. നിവേദനം സ്വീകരിക്കാന്‍ വേലക്കാരിയെ ഏര്‍പ്പെടുത്താതിരുന്നതില്‍ സന്തോഷമുണ്ടെന്നും നിക്കറിട്ടു നടക്കുന്ന യൂത്ത്കോണ്‍ഗ്രസുകാരന്റെ കൈയില്‍ നിവേദനം കൊടുക്കേണ്ട അവസ്ഥ ഇനി സഭയ്ക്ക് ഉണ്ടാകില്ലെന്നും കാതോലിക്കാബായുടെ പി എ ഫാ. സജി ആമയില്‍ പറഞ്ഞു.
ReplyDeleteകോലഞ്ചേരിയില്‍ ഉപവാസം അനുഷ്ഠിക്കുന്ന ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവയുടെ ജീവന് എന്തു സംഭവിച്ചാലും ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാത്രമായിരിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാനേതൃത്വം. രാഷ്ട്രീയം മറന്ന് സഭയ്ക്കുവേണ്ടി ഒരുമിച്ചു നില്‍ക്കണമെന്നും പുതുപ്പള്ളിയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപോലീത്ത വിശ്വാസികളെ ആഹ്വാനം ചെയ്തു. ഓര്‍ത്തഡോക്സ് സഭയെ ഉമ്മന്‍ചാണ്ടി വഞ്ചിക്കുകയാണ്. ഉപവാസമിരിക്കുന്ന ബാവാതിരുമേനി താനേ എഴുന്നേറ്റു പൊയ്ക്കോളുമെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പ്രതിഷേധാര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയുടെ അഭിമാനമായ ദേവാലയത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലൊരു സന്തതി ജനിച്ചതില്‍ സഭ അപമാനമേറ്റുവാങ്ങുകയാണ്. കാതോലിക്കാബായുടെ ജീവന്‍ ഉമ്മന്‍ചാണ്ടിക്ക് വിലപ്പെട്ടതല്ലെങ്കിലും സഭയ്ക്ക് വിലപ്പെട്ടതാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മധ്യസ്ഥകമ്മിറ്റിയുടെ പേരുപറഞ്ഞ് സഭയെ വഞ്ചിക്കുകയായിരുന്നു. നിയമസഭാതെരഞ്ഞെടുപ്പു സമയത്ത് കോണ്‍ഗ്രസ് നേതാക്കളോട് കോട്ടയത്തെ സ്ഥാനാര്‍ഥിയായി തന്റെ പേര് നിര്‍ദേശിക്കണമെന്നഭ്യര്‍ഥിച്ച് തിരുവഞ്ചൂര്‍ അരമനയിലെത്തി കാതോലിക്കാബാവയുടെ കാലുപിടിച്ച കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. കാശ് കൊടുത്ത് വിധി സമ്പാദിക്കുന്നത് ഓര്‍ത്തഡോക്സ് സഭയുടെ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete