യുപിഎ സര്‍ക്കാരിലെ 77 ശതമാനം മന്ത്രിമാരുടെയും ആസ്തിയില്‍ രണ്ടുവര്‍ഷത്തിനിടെ ഭീമമായ വര്‍ധന. 10.3 കോടി രൂപയാണ് യുപിഎ മന്ത്രിമാരുടെ ശരാശരി സ്വത്ത്. രണ്ടുവര്‍ഷംമുമ്പ് പ്രഖ്യാപിച്ചതിനെക്കാള്‍ മൂന്നുകോടി അധികമാണിത്. വാര്‍ത്താവിതരണ- പ്രക്ഷേപണമന്ത്രി എസ് ജഗതരക്ഷകനാണ് സ്വത്തുസമ്പാദിക്കുന്നതില്‍ വലിയ കുതിപ്പ് നടത്തിയത്. രണ്ടുവര്‍ഷംമുമ്പ് 5.9 കോടിയായിരുന്ന ജഗതരക്ഷകന്റെ സ്വത്ത് ഇപ്പോള്‍ 70 കോടിയായി ഉയര്‍ന്നു. ആന്ധ്രയില്‍നിന്നുള്ള കോണ്‍ഗ്രസ് മന്ത്രി പനബക ലക്ഷ്മിയുടെയും ഉപരിതല ഗതാഗത സഹമന്ത്രി തുഷാര്‍ ചൗധരിയുടെയും സ്വത്തില്‍ വന്‍ വര്‍ധനയാണുണ്ടായി.
ഘനവ്യവസായമന്ത്രി പ്രഫുല്‍ പട്ടേലാണ് യുപിഎ മന്ത്രിമാരില്‍ ഏറ്റവും സമ്പന്നന്‍ . 122 കോടിയുടെ സ്വത്ത് പട്ടേലിനുണ്ട്. 70 കോടിയുടെ സമ്പാദ്യവുമായി ജഗതരക്ഷകന്‍ രണ്ടാമതുണ്ട്. നഗരവികസന മന്ത്രി കമല്‍നാഥിന് 41 കോടിയാണ് സ്വത്ത്. മന്ത്രിമാര്‍ പ്രഖ്യാപിച്ച വിവരങ്ങള്‍പ്രകാരം അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് പുറത്തുവിട്ട കണക്കുകളാണിത്. 2009ല്‍ തെരഞ്ഞെടുപ്പിന് നില്‍ക്കുമ്പോള്‍ 79 കോടിയായിരുന്നു പ്രഫുല്‍പട്ടേലിന്റെ സ്വത്ത്. ഇത് പിന്നീട് 122 കോടിയായി വളര്‍ന്നു. 2009ല്‍ 14 കോടിയായിരുന്നു കമല്‍നാഥിന്റെ സ്വത്ത്. 2011 ആയപ്പോഴേക്കും 41 കോടിയായി ഉയര്‍ന്നു. 2009ല്‍ കമല്‍നാഥിന് നല്ല വരുമാനമുള്ള വകുപ്പാണ് കിട്ടിയതെന്ന് കോര്‍പറേറ്റ് ഇടനിലക്കാരി നിരാ റാഡിയ അഭിപ്രായപ്പെടുന്ന ടെലിഫോണ്‍ സംഭാഷണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയി രുന്നു. 15 കേന്ദ്രമന്ത്രിമാരുടെ വരുമാനത്തില്‍ മാത്രമാണ് 2009നു ശേഷം ഇടിവുണ്ടായത്. വീരപ്പ മൊയ്ലി, ജയ്പാല്‍ റെഡ്ഡി തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടും. പല മന്ത്രിമാരും സ്വത്തുരേഖകള്‍ക്കൊപ്പം ആദായനികുതി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല.
ദേശാഭിമാനി 180911

ReplyDelete