ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ അന്വേഷണം നടത്തണമോ എന്ന് തീരുമാനിക്കേണ്ടത് വിചാരണക്കോടതിയാണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് മോഡിയെ കുറ്റവിമുക്തനാക്കിയതിന് സമാനമാണെന്ന ബിജെപിയുടെയും മോഡിയുടെയും വിലയിരുത്തല്‍ ശരിയല്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അഭിപ്രായപ്പെട്ടു. മറിച്ച് സഖിയ ജഫ്രിയും സിറ്റിസണ്‍ ഫോര്‍ പീസ് ആന്‍ഡ് ജസ്റ്റിസും നല്‍കിയ പരാതിയില്‍ മോഡിയുടെ വ്യക്തിപരമായ പങ്കുകൂടി, വിപുലീകരിച്ച കുറ്റപത്രത്തിന്റെ ഭഭാഗമാകുകയാണുണ്ടായതെന്ന് പിബി പ്രസ്താവനയില്‍ പറഞ്ഞു.
പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട്, അമിക്യസ് ക്യൂറിയുടെ റിപ്പോര്‍ട്ട്, മോഡിയുടെ പങ്ക് തെളിയിക്കുന്ന സത്യവാങ്മൂലങ്ങള്‍ തുടങ്ങി സുപ്രീംകോടതിക്ക് മുമ്പിലുള്ള എല്ലാ രേഖകളും പരിശോധിക്കാനാണ് വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണക്കോടതി കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നും പിബി ആവശ്യപ്പെട്ടു. ഗുജറാത്ത് വംശഹത്യ നടന്നിട്ട് ഒമ്പത് വര്‍ഷം പൂര്‍ത്തിയായി. ഭര്‍ത്താവ് ക്രൂരമായി കൊല്ലപ്പെട്ട സഖിയ ജഫ്രിയെപ്പോലുള്ളവര്‍ ഇപ്പോഴും നീതി ലഭിക്കാനായി കാത്തിരിക്കുകയാണ്. ഇത്തരം കേസുകള്‍പോലും സമയപരിധിക്കകത്ത് വിചാരണ നടത്താന്‍ കഴിയാത്തത് ദുഃഖകരമാണെന്നും പിബി പറഞ്ഞു.
deshabhimani 130911

ReplyDelete