ക്ഷീരകര്‍ഷകരെ സംരക്ഷിക്കാനെന്നപേരില്‍ മില്‍മ പാല്‍വില വര്‍ധിപ്പിച്ചതിന്റെ പ്രയോജനം ഭൂരിഭാഗം കര്‍ഷകര്‍ക്കും ലഭിക്കില്ല. ലിറ്ററിന് അഞ്ചുരൂപ കൂടുമ്പോള്‍ 4.20 രൂപ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് മില്‍മ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ , ഇതിന് മില്‍മ പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ചു. കൂടിയ വില ലഭിക്കണമെങ്കില്‍ കര്‍ഷകര്‍ നല്‍കുന്ന പാലില്‍3.5 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളും അടങ്ങിയിരിക്കണമെന്നതാണ് നിബന്ധന. വില വര്‍ധിപ്പിക്കാന്‍ അനുമതി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ മില്‍മ ഇക്കാര്യം മറച്ചുവച്ചു. 4.20 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന ഉറപ്പിലാണ് വില വര്‍ധിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയത്. മില്‍മയുടെ പുതിയ നിബന്ധന പ്രകാരം വിലവര്‍ധനയുടെ പ്രയോജനം പത്ത് ശതമാനത്തില്‍ താഴെ കര്‍ഷകര്‍ക്കേ ലഭിക്കൂ. നിബന്ധനകളടങ്ങിയ സര്‍ക്കുലര്‍ ക്ഷീരസംഘങ്ങള്‍ക്ക് ലഭിച്ചു.
കറവ വറ്റാറായ പശുക്കളുടെ പാലില്‍മാത്രമേ 8.5 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍ ഉണ്ടാകൂവെന്ന് കര്‍ഷകര്‍ പറഞ്ഞു. അതും അപൂര്‍വം. ദിവസം രണ്ടുപ്രാവശ്യമായി 10 ലിറ്റര്‍ പാല്‍ നല്‍കുന്ന പശുവിന്റെ പാലിനുപോലും 3.5 കൊഴുപ്പ് ഉണ്ടാകില്ല. പാലിന്റെ അളവ് കൂടുന്നതിനനുസരിച്ച് കൊഴുപ്പ് കുറയും. ഭൂരിഭാഗം കര്‍ഷകരും 10 ലിറ്ററില്‍ കൂടുതല്‍ പാല്‍ ലഭിക്കുന്ന പശുക്കളെയാണ് വളര്‍ത്തുന്നത്. മഴക്കാലത്തും ജലാംശമുള്ള പുല്ലു നല്‍കുമ്പോഴും കൊഴുപ്പിന്റെ അളവ് കുറയും. ഇപ്പോള്‍ കര്‍ഷകര്‍ സംഘങ്ങളില്‍ നല്‍കുന്ന പാലില്‍ പരമാവധി 8.2 ശതമാനം കൊഴുപ്പിതര ഖരപദാര്‍ഥങ്ങളാണുള്ളത്. ഇവര്‍ക്ക് ലിറ്ററിന് 22രൂപവരെ വില കിട്ടുന്നുണ്ട്. ശരാശരി ഗുണനിലവാരമുള്ള പാലിന് തുടര്‍ന്നും 23രൂപവരെയേ ലഭിക്കൂ. അഞ്ച് രൂപ ലിറ്ററിന് വര്‍ധിക്കുമ്പോള്‍ കര്‍ഷകന് അധികം കിട്ടുക ശരാശരി ഒരുരൂപയായിരിക്കും.
വിലവര്‍ധനയുടെ ആനുകൂല്യം ലഭിക്കുമെന്നപേരില്‍ കര്‍ഷകര്‍ക്കുള്ള മറ്റു നിരവധി ആനുകൂല്യങ്ങള്‍ മില്‍മ പിന്‍വലിച്ചു. എന്നാല്‍ ,കര്‍ഷകരില്‍നിന്ന് ഈടാക്കിയിരുന്നതൊക്കെ നിലനിര്‍ത്തി. ഒരു ലിറ്റര്‍ പാലിന് അധികവിലയായി നല്‍കിയിരുന്ന ഒരു രൂപയും ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് സബ്സിഡിയായി നല്‍കിയിരുന്ന 150 രൂപയും പിന്‍വലിച്ചു. നിലവില്‍ ഒരു ലിറ്ററിന് 40 പൈസ തോതില്‍ മില്‍മ കര്‍ഷകരില്‍നിന്ന് പിടിക്കുന്നുണ്ട്. പെട്രോള്‍ , ഡീസല്‍വില വര്‍ധിപ്പിക്കുമ്പോള്‍ കൂടുതലായി വരുന്ന ഗതാഗതചെലവിലേക്കായി 20 പൈസയും കരുതല്‍ധനമായി 20 പൈസയുമാണ് പിടിക്കുന്നത്. കര്‍ഷകര്‍ക്ക് ഗുണംചെയ്യാത്ത വിലവര്‍ധന ജനങ്ങള്‍ക്ക് അഞ്ചുരൂപയുടെ അധികഭാരമായത് മാത്രമാണ് ഫലം. പ്രതിദിനം ആറുലക്ഷത്തോളം ലിറ്റര്‍ പാല്‍ കേരളത്തിനു പുറത്തുനിന്ന് മില്‍മ വാങ്ങുന്നുണ്ട്. ഇതും കൂട്ടിയ വിലയ്ക്കാണ് വില്‍ക്കുന്നത്.
(വി ജെ വര്‍ഗീസ്)
deshabhimani 060911

ReplyDelete